x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറണാകുളം ജില്ലാ കോടതിയിൽനിന്നും 124 കേസുകളിലെ തൊണ്ടിമുതലുകൾ കവർന്നു

വെബ് ഡെസ്ക്
Published: November 2, 2026 01:52 PM IST | Updated: November 2, 2026 01:52 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷണം പോയി.124 കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവർന്നത്. തുടർന്ന് ജൂണിയർ സൂപ്രണ്ടിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഡോ വാച്ച് ഉൾപ്പെടെയാണ് മോഷണം പോയിരിക്കുന്നത്.

ഇതിനു മുമ്പും എറണാകുളം ജില്ലാ കോടതിയിൽനിന്നും തൊണ്ടിമുതൽ മോഷണം പോയിരുന്നു.

Tags : Theft Case ErnakulamDistrictCourt Stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up