കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷണം പോയി.124 കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവർന്നത്. തുടർന്ന് ജൂണിയർ സൂപ്രണ്ടിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഡോ വാച്ച് ഉൾപ്പെടെയാണ് മോഷണം പോയിരിക്കുന്നത്.
ഇതിനു മുമ്പും എറണാകുളം ജില്ലാ കോടതിയിൽനിന്നും തൊണ്ടിമുതൽ മോഷണം പോയിരുന്നു.