x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കോടതിയിലുള്ളവര്‍ക്ക് നല്ല ബുദ്ധിയുണ്ട്..': തച്ചങ്കരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി ബ്യൂറോ
Published: November 2, 2026 12:33 PM IST | Updated: November 2, 2026 12:33 PM IST

കേരള ഹൈക്കോടതി, ടോമിൻ തച്ചങ്കരി (File Photo)

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി നല്‍കിയ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷാ വിധി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി വീണ്ടും കോടതിയെ സമീപിച്ചത്.

വിദേശത്തേക്ക് ജോലിക്ക് പോകണമെന്ന ആവശ്യവുമായാണ് തച്ചങ്കരി കോടതിയിലെത്തിയത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദീന്‍ വിമര്‍ശനം ഉയര്‍ത്തിയത്. ജയിലിലേക്ക് പോയപ്പോള്‍ ആശുപത്രിയില്‍ ആയിരുന്നല്ലോ, ജയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസുഖങ്ങളൊക്കെ മാറിയോ എന്ന് കോടതി ചോദിച്ചു.

ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്തേക്ക് ഇറങ്ങുമ്പോള്‍ അസുഖമില്ല. ഇതില്‍ വൈരുദ്ധ്യമില്ലേ. ഈ ഹര്‍ജി അനുവദിച്ചാല്‍ കോടതിയിലുള്ള ആളുകള്‍ക്ക് ബുദ്ധിയില്ലേ എന്ന് നാട്ടുകാര്‍ക്ക് തോന്നും. കോടതിയിലുള്ളവര്‍ക്ക് നല്ല ബുദ്ധിയുണ്ടെന്നും ജസ്റ്റിസ് എ. ബദറുദീന്‍ പറഞ്ഞു. തച്ചങ്കരിയുടെ ചികിത്സയുടെ വിവരങ്ങള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags : TominThachankary HighCourt Criticism Judge

Recent News

Corehub Up