Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TominThachankary

ത​ച്ച​ങ്ക​രി ത​ട​വ​റ​യി​ലേ​ക്ക്; പ​ല നാ​ൾ ക​ള്ള​ൻ ഒ​രു നാ​ൾ പി​ടി​യി​ലെ​ന്ന് ടി.​പി. സെ​ൻ​കു​മാ​ർ

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​ക്ക് നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ പൊ​ലി​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​ർ. ഈ ​ശി​ക്ഷാ​വി​ധി തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ​ല നാ​ൾ ക​ള്ള​ൻ ഒ​രു നാ​ൾ പി​ടി​യി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

മ​റ്റു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ത​ച്ച​ങ്ക​രി​ക്കെ​തി​രെ എ​ട്ടോ​ളം അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി താ​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​ണെ​ന്നും സെ​ൻ​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​നം മൂ​ലം അ​ക്കാ​ല​ത്ത് ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. 

എ​ങ്കി​ലും അ​ത്ത​രം സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ ഉ​ദ്യോ​ഗ​സ്ഥ​രും പ്രോ​സി​ക്യൂ​ട്ട​റും കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത​ച്ച​ങ്ക​രി​ക്ക് നാ​ല് വ​ര്‍​ഷം ക​ഠി​ന ത​ട​വും 30.84 ല​ക്ഷം രൂ​പ പി​ഴ ശി​ക്ഷ​യു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Latest News

Corehub Up