x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ വിദേശജോലി; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം

വെബ് ഡെസ്ക്
Published: November 2, 2026 02:04 PM IST | Updated: November 2, 2026 02:06 PM IST

ടോമിൻ ജെ. തച്ചങ്കരി

കൊച്ചി: വിദേശയാത്രയ്ക്കായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശിക്ഷിക്കപ്പെട്ടതിനുശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു.

"ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്തുപോയി ജോലി ചെയ്യണം" എന്ന് വ്യക്തമാക്കിയ ജസ്റ്റീസ് എ. ബദറുദ്ദീൻ, കോടതിയിൽ ഉള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും വിമർശിച്ചു.

തച്ചങ്കരിയുടെ ചികിത്സാ സംബന്ധമായ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ കഴിഞ്ഞ മുഴുവൻകാലയളവിലെയും വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാനാണ് ഉത്തരവ്. ഈ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ ശിക്ഷിച്ചത്.

നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു വിജിലൻസ് കോടതി വിധിച്ചത്. തുടർന്ന് ഒക്ടോബർ 15-ന് അപ്പീൽ തീർപ്പാകുന്നതുവരെ വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി.

Tags : TominJThachankary Imprisonment HighCourt Criticizes Job Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up