Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transfer

ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു: ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്ന് സിപിഒ, പരാതി വാട്‌സാപ്പ് സ്റ്റാറ്റസില്‍

കൊച്ചി: സഹപ്രവര്‍ത്തകനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ തയാറാക്കിയ പരാതിക്കത്ത് വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയ സംഭവത്തില്‍ അന്വേഷണം. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആണ് താനൊരുക്കിയ പരാതി അബദ്ധത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയത്.

കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍, ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരേയാണ് പരാതി.

കഴിഞ്ഞ ജനറല്‍ ട്രാന്‍സ്ഫറില്‍ പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് മാറി, മൂന്നു മാസത്തിന് ശേഷം മൂവാറ്റുപുഴ ട്രാഫിക്കിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ വാങ്ങി സ്‌ക്വാഡില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നുവെന്നും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

അബദ്ധം പറ്റിയത് മനസിലാക്കി സ്റ്റാറ്റസ് പിന്‍വലിച്ചെങ്കിലും സഹപ്രവര്‍ത്തകരടക്കം സ്റ്റാറ്റസ് സ്‌ക്രീന്‍ ഷോട്ട് എടുത്തു പ്രചരിപ്പിച്ചിരുന്നു. സ്‌ക്രീന്‍ ഷോട്ട് വൈറലായതോടെ അച്ചടക്ക ലംഘനം നടന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ ​വി​ര​ല്‍ ന​ഷ്ട​പ്പെ​ട്ടു; കാ​ലി​ലെ വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൈ ​വി​ര​ല്‍ ന​ഷ്ട​മാ​യ യു​വാ​വി​ന് കാ​ലി​ലെ വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ ന​ട​ന്ന​ത്.

37കാ​ര​നാ​യ യു​വാ​വി​നാ​ണ് ആ​റു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ട​ത് കൈ​വി​ര​ല്‍ പൂ​ര്‍​ണ​മാ​യും വേ​ര്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്നാ​ണ് ന​ഷ്ട​മാ​യ വി​ര​ലി​ന് പ​ക​ര​മാ​യി കാ​ലി​ലെ വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ച​ത്.

സെ​ക്ക​ന്‍റ് ടോ-​ടു-​ത​മ്പ് ട്രാ​ന്‍​സ്ഫ​ര്‍ സ​ര്‍​ജ​റി​യി​ലൂ​ടെ​യാ​ണ് വി​ര​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ഘ​ട്ടം​ഘ​ട്ട​മാ​യ പു​ന​ര്‍​നി​ര്‍​മാ​ണ ചി​കി​ത്സ​യാ​ണ് യു​വാ​വി​ന് ന​ല്‍​കി​യ​ത്.

ആ​ദ്യം ട്യൂ​ബ്ഡ് ഗ്രോ​യി​ന്‍ ഫ്‌​ളാ​പ്പ് ഉ​പ​യോ​ഗി​ച്ച് മൃ​ദു​കോ​ശ​ങ്ങ​ളെ പാ​ക​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ ന​ട​ത്തി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം 18ന് ​മൈ​ക്രോ​വാ​സ്‌​കു​ലാ​ര്‍ സെ​ക്ക​ന്‍​ഡ് ടോ ​ട്രാ​ന്‍​സ്ഫ​ര്‍ മു​ഖേ​ന വി​ര​ല്‍ പു​ന​സ്ഥാ​പി​ച്ചു.

ഈ ​ശ​സ്ത്ര​ക്രി​യ​യി​ല്‍ കൈ​യി​ലേ​ക്ക് വി​ര​ല്‍ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ര​ക്ത​ക്കു​ഴ​ലു​ക​ള്‍ പു​ന​സം​യോ​ജി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗി​ക്ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ചി​കി​ത്സ​യും ഫി​സി​യോ​തെ​റാ​പ്പി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കൈ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​ര​മാ​വ​ധി വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Kerala

ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ടറുടെ സ്ഥ​ലംമാ​റ്റം ന​ട​പ​ടി എ​ന്നു വ്യാ​ഖ്യാ​നി​ച്ചോ​ളൂ: ആ​രോ​ഗ്യമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ.​​​ജെ. റീ​​​ന​​​യെ സ്ഥ​​​ലം മാ​​​റ്റി​​​യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​ത്തി​​​ൽ. പ​​​ർ​​​ച്ച​​​വ്യാ​​​ധി പ​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ അ​​​വ​​​ധി ചോ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ്ഥ​​​ലം മാ​​​റ്റ​​​മെ​​​ന്നാ​​​ണ് കാ​​​ര​​​ണ​​​മാ​​​യി ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​രെ ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ക​​​ത്തു ന​​​ൽ​​​കി​​​യ​​​താ​​​ണ് സ്ഥ​​​ലം മാ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് മ​​​റ്റൊ​​​രു വാ​​​ദം.

എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ലാ​​​ബി​​​ലേ​​​ക്കാ​​​ണ് ഡോ. ​​​റീ​​​ന​​​യെ സ്ഥ​​​ലം മാ​​​റ്റി​​​യ​​​ത്. ആ​​​രോ​​​ഗ്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​വി. മീ​​​നാ​​​ക്ഷി​​​ക്ക് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ പൂ​​​ർ​​​ണ ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി​.

പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഡോ. ​​​റീ​​​ന 15 ദി​​​വ​​​സത്തെ അ​​​വ​​​ധി​​യെ​​ടു​​ത്തു​​വെ​​ന്ന്​ സ്ഥ​​​ലംമാ​​​റ്റ ഉ​​​ത്ത​​​ര​​​വി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തി​​​നെ​​​തി​​​രേ ഡോ. ​​​റീ​​​ന രം​​​ഗ​​​ത്തെ​​​ത്തി. 15 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ര​​​ണ്ട​​​ര ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് റീ​​​ന വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നു വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നാ​​​ലും സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​ലോ​​​ചി​​​ക്കാ​​​തെ ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ത്ത​​​തി​​​നാ​​​ലു​​​മാ​​​ണ് സ്ഥ​​​ലം മാ​​​റ്റ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണം.

പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ചാ​​​ർ​​​ജെ​​​ടു​​​ത്ത് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ത്താ​​​തെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​രെ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത് തെ​​​റ്റാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​ന്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്. അ​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ്. അ​​​വ​​​ർ ലീ​​​വി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​ൽ തെ​​​റ്റി​​​ല്ല.

പ​​​ക്ഷേ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സി​​​സ്റ്റ​​​ത്തോ​​​ട് സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തെ വേ​​​ണ​​​മെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി എ​​​ന്ന് വ്യാ​​​ഖ്യാ​​​നി​​​ച്ചോ​​​ളൂ എ​​​ന്നും മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം സ​​​ർ​​​വീ​​​സി​​​നു​​​ത​​​ന്നെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ അ​​​വി​​​ടെ ക​​​ടി​​​ച്ചു​​​തൂ​​​ങ്ങി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു ത​​​നി​​​ക്കു നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഡോ. ​​​റീ​​​ന​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ​​ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ൽ ദേ​​​വ​​​സ്വ​​​ത്തെ ബു​​​ദ്ധി​​​മു​​​ട്ട് അ​​​റി​​​യി​​​ച്ച​​​ത് സ്വ​​​ന്തം തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് സ്റ്റേ​​​റ്റ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റും അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റും കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി ദേ​​​വ​​​സ്വ​​​ത്തെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ത്തു ന​​​ൽ​​​കി​​​യയത്‌. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഒ​​​രു സ്ഥി​​​രം സം​​​വി​​​ധാ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു തോ​​​ന്നി​​​യ​​​തി​​​നാ​​​ലാ​​​ണ് ക​​​ത്തു ന​​​ൽ​​​കി​​​യ​​​തെ​​​ന്നും റീ​​​ന കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

സ്ഥ​ലം​മാ​റ്റം: ഡി​ജി​പി​യെ അ​തൃ​പ്തി അ​റി​യി​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​പി​​​എ​​​സ് ത​​​ല​​​പ്പ​​​ത്തെ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ൽ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ക​​​ടു​​​ത്ത അ​​​തൃ​​​പ്തി, ത​​​ങ്ങ​​​ളു​​​ടെ അ​​​തൃ​​​പ്തി ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ നേ​​​രി​​​ൽ​​​ക​​​ണ്ട് അ​​​റി​​​യി​​​ച്ചു.

ച​​​ട്ടം മ​​​റി​​​ക​​​ട​​​ന്നു​​​ള്ള സ്ഥ​​​ലം​​​മാ​​​റ്റ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തെ​​​ന്നും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ഐ​​​ജി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്ന് കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​തൃ​​​പ്തി​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

കേ​​​ഡ​​​ർ പോ​​​സ്റ്റു​​​ക​​​ളി​​​ൽ ജൂ​​​നി​​​യ​​​ർ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ച്ച​​​തി​​​ലും നി​​​ല​​​വി​​​ൽ സ്ഥ​​​ലം മാ​​​റ്റ​​​പ്പെ​​​ട്ട മൂ​​​ന്ന് ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ക​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ത്ത​​​തും ഡി​​​ജി​​​പി​​​യോ​​​ട് വി​​​വ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​ദ​​​വി ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള​​​താ​​​ണ്.

നി​​​ല​​​വി​​​ലെ ക​​​മ്മീ​​​ഷ​​​ണ​​​ർ ഐ​​​ജി റാ​​​ങ്കി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കെ. ​​​കാ​​​ർ​​​ത്തി​​​ക്കാ​​​ണ്. കാ​​​ർ​​​ത്തി​​​ക്കി​​​നെ മാ​​​റ്റി പ​​​ക​​​രം ഡി​​​ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യാ​​​ണ് പു​​​തി​​​യ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി ജൂ​​​നി​​​യ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. സീ​​​നി​​​യ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നെ കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. എ​​​ന്നാ​​​ൽ ഡി​​​ഐ​​​ജി ഗ്രേ​​​ഡി​​​ൽ എ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് മെ​​​റി​​​ൻ. കൂ​​​ടാ​​​തെ കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി ഡി​​​സി​​​പി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പു​​​തി​​​യ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച ഷൗ​​​ക്ക​​​ത്ത​​​ലി​​​യേക്കാ​​​ൾ സീ​​​നി​​​യ​​​റാ​​​ണ്.

വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​യി​​​ൽ ഐ​​​ജി​​​യെ നി​​​യ​​​മി​​​ക്കാ​​​ത്ത​​​തി​​​ലു​​​ള്ള അ​​​നി​​​ഷ്ട​​​വും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഡി​​​ഐ​​​ജി​​​ക്കാ​​​ണ് റേ​​​ഞ്ചി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
ഇ​​​തി​​​ലൊ​​​ക്കെ​​​യു​​​ള്ള പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സം​​​ഘം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ നേ​​​രി​​​ട്ട് ധ​​​രി​​​പ്പി​​​ച്ചു.

അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​തി​​​ലെ അ​​​തൃ​​​പ്തി​​​യും ഡി​​​ജി​​​പി​​​യെ അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​യ​​​നാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് പ​​​ക​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ത്ത​​​തും മ​​​തി​​​യാ​​​യ സ​​​ർ​​​വീ​​​സ് കാ​​​ലാ​​​വ​​​ധി ന​​​ൽ​​​കാ​​​ത്ത​​​തി​​​ലെ നീ​​​ര​​​സ​​​വും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നീ​ക്കം

ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളും അ​​​തൃ​​​പ്തി​​​യും ത​​​ന്‍റെ നീ​​​ര​​​സ​​​വും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യ എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​നെ​​​യും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തേ സ​​​മ​​​യം നി​​​ല​​​വി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​തി​​​യ സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ളും തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ ശേ​​​ഷം അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; സർക്കാരിന് തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇത് സർക്കാരിന് വലിയ തിരിച്ചടിയായി

ബി. അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.

നിലവിൽ എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.

ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. കില (KILA), ഐഎംജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐഎഎസ് കേഡർ തസ്തികകളാണെന്നും സിഎടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Kerala

ഭൂ​മി കൈ​മാ​റ്റ​ത്തി​ന് നി​രാ​ക്ഷേ​പ പ​ത്രം വേ​ണ​മെ​ന്ന് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍; പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സി​പി​എം രം​ഗ​ത്ത്. ഉ​ത്ത​ര​വ് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ര്‍​ട്ടി ഏ​രി​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളോ​ടു​ ചേ​ര്‍​ന്നു​ള്ള വ​ന​ഭൂ​മി പ​തി​റ്റാ​ണ്ടു​ക​ള്‍ മു​മ്പ് അ​തി​ര്‍​ത്തി തി​രി​ച്ച് ജ​ണ്ട കെ​ട്ടി​യ​താ​ണ്. കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​റി​ച്യാ​ട് വ​ന​മേ​ഖ​ല പാ​ടി​ച്ചി​റ വി​ല്ലേ​ജി​ലേ​ക്ക് ക​യ​റി​ക്കി​ട​ക്കു​ന്നു​വെ​ന്ന വ​നം വ​കു​പ്പിന്‍റെ നി​ല​പാ​ട് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണ്. ര​ണ്ട് വി​ല്ലേ​ജു​ക​ളു​ടെ​യും അം​ഗീ​കൃ​ത അ​തി​ര് ക​ന്നാ​രം​പു​ഴ​യാ​ണ്. പു​ഴ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കൈ​യേ​റ്റം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ജ​ണ്ട കെ​ട്ടി​യി​ട്ടു​ണ്ട്.

2009ല്‍ ​തീ​ര​ദേ​ശ റോ​ഡ് നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ലും കു​റി​ച്ച്യാ​ട് വ​നം അ​ധി​കൃ​ത​ര്‍ അ​നാ​വ​ശ്യ വാ​ദ​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യ​താ​ടെ​യാ​ണ് വ​നം വ​കു​പ്പ് നി​ല​പാ​ട് തി​രു​ത്തി​യ​ത്. പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍ റീ​സ​ര്‍​വേ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ​താ​ണ്. പു​തി​യ അ​വ​കാ​ശ​വാ​ദ​മു​യ​ര്‍​ത്തി ജ​ന​ങ്ങ​ളി​ല്‍ ഭീ​തി പ​ട​ര്‍​ത്താ​നു​ള്ള ശ്ര​മം ദു​രൂ​ഹ​മാ​ണ്.

തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ല്‍​നി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പി​ന്‍​വാ​ങ്ങ​ണം. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഉ​ത്ത​ര​വും സ​ബ് റ​ജി​സ്ട്രാ​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Kerala

ബി​ജെ​പി​ക്ക് പി​ഴ​യി​ട്ട ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ്ഥ​ലം മാ​റ്റം; ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​മ​തി​യി​ല്ലാ​തെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തി​ന് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​ക്ക് 20 ല​ക്ഷം രൂ​പ പി​ഴ​യി​ട്ട കോ​ർ​പ്പ​റേ​ഷ​ൻ റ​വ​ന്യൂ ഓ​ഫീ​സ​ർ ജി. ​ഷൈ​നി​യെ സ്ഥ​ലം മാ​റ്റി. റ​വ​ന്യൂ ഓ​ഫീ​സ​ർ പ​ദ​വി​യി​ൽ നി​ന്നും കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ത​സ്തി​ക​യി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ സ്വ​ന്തം പാ​ർ​ട്ടി​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് ഭ​ര​ണ​സ​മി​തി​ക്കു​ള്ളി​ൽ വ​ലി​യ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സ്ഥ​ലം മാ​റ്റം ഉ​ണ്ടാ​യ​ത്.

ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യെ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്കോ മ​റ്റൊ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലേ​ക്കോ മാ​റ്റാ​ൻ മേ​യ​ർ​ക്ക് നേ​രി​ട്ട് അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും, കോ​ർ​പ്പ​റേ​ഷ​നു​ള്ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ൾ പു​ന​ർ​നി​ർ​ണ്ണ​യി​ക്കാ​ൻ മേ​യ​ർ​ക്ക് ഭ​ര​ണ​പ​ര​മാ​യ അ​ധി​കാ​ര​മു​ണ്ട്.

കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​പ്ര​കാ​രം, ന​ഗ​ര​സ​ഭ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​കു​പ്പു​ക​ൾ മാ​റ്റാ​നോ അ​വ​ർ​ക്ക് പു​തി​യ ചു​മ​ത​ല​ക​ൾ ന​ൽ​കാ​നോ മേ​യ​ർ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദ്ദേ​ശി​ക്കാം.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൗ​ൺ​സി​ലി​ന് അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ൽ അ​വ​രെ നി​ല​വി​ലെ ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കാ​ൻ മേ​യ​ർ​ക്ക് ഭ​ര​ണ​പ​ര​മാ​യ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാം. ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ജി. ​ഷൈ​നി​യെ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മാ​റ്റി​യ​ത്. ജി. ​ഷൈ​നി​യെ കൂ​ടാ​തെ മ​റ്റ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​കു​പ്പ് മാ​റ്റം ന​ൽ​കി​യി​ട്ടു​ണ്ട്. 

Kerala

റോ​ഡി​നെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ സ്ഥ​ലം മാ​റ്റം; സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

കോ​ഴി​ക്കോ​ട്: റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ പി​ഡ​ബ്ല്യു​ഡി ചീ​ഫ് എ​ൻ​ജി​നീ​യ​റെ ഫോ​ണി​ൽ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം മാ​റ്റി​യ ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി.

കെ​എ​സ്ഇ​ബി ലൈ​ൻ​മാ​നാ​യ കാ​ര​ശേ​രി സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കീം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ലു​ക്മാ​നു​ൽ ഹ​ക്കീം എ​ൻ​ജി​നീ​യ​റെ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് ലു​ക്മാ​നു​ൽ ഹ​ക്കീ​മി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലു​ക്മാ​നു​ൽ ഹ​ക്കീ​മി​നെ സ്ഥ​ലം മാ​റ്റി​യ​ത്. സ്ഥ​ലം മാ​റ്റി​യ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ ഹ​ർ‌​ജി. ഇ​ത് ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Business

കെ‌​എ​സ്എ​ഫ്ഇ 70 കോ​ടി രൂ​പ ഡി​വി​ഡ​ന്‍റ് കൈ​മാ​റി

തൃ​​ശൂ​​ർ: കെ‌​​എ​​സ്എ​​ഫ്ഇ​​യു​​ടെ 2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ഡി​​വി​​ഡ​​ന്‍റ് തു​​ക​​യാ​​യ 70 കോ​​ടി രൂ​​പ​​യു​​ടെ ചെ​​ക്ക് ചെ​​യ​​ർ​​മാ​​ൻ കെ.​​ വ​​ര​​ദ​​രാ​​ജ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​ർ ഡോ.​​എ​​സ്.​​കെ. സ​​നി​​ലും ചേ​​ർ​​ന്ന് ധ​​ന​​മ​​ന്ത്രി കെ.​​എ​​ൻ. ബാ​​ല​​ഗോ​​പാ​​ലി​​നു കൈ​​മാ​​റി. കൃ​​ഷി​​മ​​ന്ത്രി പി. ​​പ്ര​​സാ​​ദും ച​​ട​​ങ്ങി​​ൽ സ​​ന്നി​​ഹി​​ത​​നാ​​യി.

ധ​​ന​​കാ​​ര്യ വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. ജ്യോ​​തി​​ലാ​​ൽ, ബോ​​ർ​​ഡ് മെം​​ബ​​ർ​​മാ​​രാ​​യ ഡോ. ​​കെ. ശ​​ശി​​കു​​മാ​​ർ, ബി.​​എ​​സ്. പ്രീ​​ത (ധ​​ന​​വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി), കെ. ​​മ​​നോ​​ജ് (നി​​കു​​തി​​വ​​കു​​പ്പ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി), ധ​​ന​​കാ​​ര്യ​​മ​​ന്ത്രി​​യു​​ടെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി ഡോ. ​​ഡി. ഷൈ​​ജ​​ൻ , കെ​​എ​​സ്എ​​ഫ്ഇ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (ഫി​​നാ​​ൻ​​സ്) എ​​സ്. ശ​​ര​​ത്ച​​ന്ദ്ര​​ൻ, ക​​ന്പ​​നി സെ​​ക്ര​​ട്ട​​റി എ​​മി​​ൽ അ​​ല​​ക്സ്, സം​​ഘ​​ട​​നാ​​നേ​​താ​​ക്ക​​ളാ​​യ കെ.​​ബി. സ​​ൽ​​ജ​​ബീ​​ൽ, വി.​​എ​​ൽ. പ്ര​​ദീ​​പ്, എ​​സ്. സു​​ശീ​​ല​​ൻ, എ​​സ്. വി​​നോ​​ദ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഡി​​വി​​ഡ​​ന്‍റ്, ഗ്യാ​​ര​​ണ്ടി ക​​മ്മീ​​ഷ​​ൻ ഇ​​ന​​ങ്ങ​​ളി​​ലാ​​യി റിക്കാ​​ർ​​ഡ് തു​​ക​​യാ​​യ 235 കോ​​ടി രൂ​​പ​​യാ​​ണ് കെ​​എ​​സ്എ​​ഫ്ഇ സ​​ർ​​ക്കാ​​രി​​നു കൈ​​മാ​​റി​​യ​​ത്. ക​​ന്പ​​നി​​യു​​ടെ അം​​ഗീ​​കൃ​​ത മൂ​​ല​​ധ​​നം 250 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ഇ​​തു​​വ​​രെ ആ​​കെ ബി​​സി​​ന​​സ് ഒ​​രു ല​​ക്ഷ​​ത്തി പ​​തി​​നാ​​യി​​രം കോ​​ടി രൂ​​പ​​യാ​​യി. സ്വ​​ർ​​ണ​​പ്പ​​ണ​​യ വാ​​യ്പ 13,000 കോ​​ടി രൂ​​പ ക​​ട​​ന്നി​​ട്ടു​​ണ്ടെ​​ന്നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​ർ ഡോ. ​​എ​​സ്.​​കെ. സ​​നി​​ൽ അ​​റി​​യി​​ച്ചു.

Kerala

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റി​നെ മാ​റ്റി; കെ.​എ​സ്. അ​നി​ൽ​കു​മാ​റി​ന് ഡി​ബി കോ​ള​ജി​ൽ നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​കെ.​എ​സ്. അ​നി​ൽ​കു​മാ​റി​ന് മാ​റ്റം ന​ൽ​കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജി​ലേ​ക്കാ​ണ് മാ​റ്റം. പ്രി​ൻ​സി​പ്പാ​ൾ ആ​യി ത​ന്നെ​യാ​ണ് അ​നി​ൽ​കു​മാ​ർ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​ത്.

അ​നി​ൽ​കു​മാ​റി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് മാ​റ്റം എ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഭാ​ര​താം​ബ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ൽ​കു​മാ​റി​നെ വി​സി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി അ​നി​ൽ​കു​മാ​ർ സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

സ​സ്പെ​ൻ​ഷ​ൻ ഗ​വ​ർ​ണ​ർ ഉ​ൾ​പ്പ​ടെ ശ​രി​വെ​ച്ച​തി​ന് പി​ന്നാ​ലെ അ​നി​ൽ​കു​മാ​ർ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജി​ലേ​ക്ക് പ്രി​ൻ​സി​പ്പാ​ളാ​യി മാ​റ്റം ന​ൽ​കി​യ​ത്.

 

 

District News

ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന് സ്ഥലം മാറ്റം

ആ​ല​പ്പു​ഴ: നി​ര​വ​ധി ക​സ്റ്റ​ഡി മ​ർ​ദ​ന​ക്കേ​സു​ക​ളി​ലെ ആ​രോ​പ​ണ വി​ധേ​യ​നാ​യ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു ബാ​ബു​വി​നെ സ്ഥ​ലം മാ​റ്റി. ജി​ല്ലാ സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ചി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ, കേ​ര​ള പോ​ലീ​സ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​വേ​ദി​യി​ല്‍ നി​ന്നും മ​ധു ബാ​ബു​വി​നെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ട്ര​ഷ​റ​ർ ആ​ണ് മ​ധു​ബാ​ബു. മ​റ്റ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ വേ​ദി​യി​ൽ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ മ​ധു​ബാ​ബു​വി​ന്‍റെ ഇ​രി​പ്പി​ടം കാ​ണി​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടാ​ണ് മ​ധു ബാ​ബു​വി​നെ മാ​റ്റി നി​ർ​ത്തി​യ​ത് എ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍.

നി​ര​വ​ധി ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സു​ക​ളി​ലെ ആ​രോ​പ​ണ വി​ധേ​യ​നാ​ണ് മ​ധു ബാ​ബു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​നെ മ​ർ​ദി​ച്ച കേ​സി​ൽ മ​ധു ബാ​ബു​വി​ന് ഒ​രു മാ​സം ത​ട​വും 1000 പി​ഴ​യും ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി​ച്ചി​രു​ന്നു.

2006 ഓ​ഗ​സ്റ്റി​ൽ ചേ​ർ​ത്ത​ല എ​സ്ഐ ആ​യി​രി​ക്കെ ആ​ണ് മ​ർ​ദ​നം ന​ട​ന്ന​ത്. വീ​ടി​ന് പ​രി​സ​ര​ത്തെ ച​കി​രി​യി​ൽ നി​ന്നു​ള്ള മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച സി​ദ്ധാ​ർ​ഥ​നെ മി​ല്ലു​ട​മ​യും കൂ​ട്ട​രും രാ​ത്രി വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ മ​ധു ബാ​ബു സി​ദ്ധാ​ർ​ഥ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജീ​പ്പി​നു​ള്ളി​ൽ വ​ച്ച് മ​ര്‍​ദി​ക്കു​ക​യും ന​ഗ്ന​നാ​ക്കി ചൊ​റി​യ​ണം തേ​യ്ക്കു​ക​യും ചെ​യ്തു എ​ന്നാ​യി​രു​ന്നു കേ​സ്. മ​ർ​ദ​ന​ത്തി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ ഇ​ട​തു ചെ​വി​യു​ടെ ക​ർ​ണ​പ​ടം പൊ​ട്ടി. വി​ധി​യെ തു​ട​ർ​ന്ന് മ​ധു ബാ​ബു അ​പ്പീ​ൽ ന​ൽ​കു​ക​യും ജാ​മ്യം തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ലെ എ​സ്എ​ഫ്ഐ നേ​താ​വ് ജ​യ​കൃ​ഷ്ണ​ന്‍ ത​ണ്ണി​ത്തോ​ടി​നെ​യും മ​ധു ബാ​ബു മ​ർ​ദി​ച്ചി​രു​ന്നു.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മ​ധു​ബാ​ബു ത​ന്നെ ലോ​ക്ക​പ്പ് മ​ർ​ദ​ന​ത്തി​നും മൂ​ന്നാം മു​റ​യ്ക്കും വി​ധേ​യ​നാ​ക്കി​യെ​ന്നും ചെ​വി​യു​ടെ ഡ​യ​ഫ്രം അ​ടി​ച്ച് പൊ​ട്ടി​ച്ചു​വെ​ന്നും മു​ള​ക് സ്പ്രേ ​അ​ടി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ജ​യ​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ തു​റ​ന്ന് പ​റ​ഞ്ഞ​ത്.

അ​ന്ന​ത്തെ കോ​ന്നി സി​ഐ ആ​യി​രു​ന്ന മ​ധു​ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി നി​ര്‍​ദേ​ശി​ച്ച് 2016 ല്‍ ​എ​സ്പി ഹ​രി​ശ​ങ്ക​ര്‍ റി​പ്പോ​ർ​ട്ടും ന​ൽ​കി​യി​രു​ന്നു.

 

Kerala

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

കൊ​ല്ലം: ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഗ​ണേ​ഷ് കു​മാ​ര്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ഡ്രൈ​വ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം. ഡ്രൈ​വ​ര്‍ ജെ​യ്‌​മോ​ന്‍ ജോ​സ​ഫി​നെ തൃ​ശൂ​ര്‍ പു​തു​ക്കാ​ടേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

ബ​സി​ന് മു​ന്നി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട്ടെ​ന്ന സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി ശാ​സി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കൊ​ല്ലം ആ​യൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ബ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ജീ​വ​ന​ക്കാ​രെ ശാ​സി​ച്ച​ത്.

കോ​ട്ട​യം - തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് ആ​യി​രു​ന്നു മ​ന്ത്രി​യു​ടെ രോ​ഷ പ്ര​ക​ട​നം. ബ​സു​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട​രു​ത് എ​ന്നും എം​ഡി​യു​ടെ നോ​ട്ടീ​സ് ഉ​ണ്ടാ​യി​ട്ടും ബ​സ് വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​ക്ഷേ​പം.

രാ​വി​ലെ വ​ണ്ടി​യി​ല്‍ ക​യ​റി സ്റ്റാ​ര്‍​ട്ട് ചെ​യ്ത് പോ​രു​ക​യാ​യി​രു​ന്നോ എ​ന്നും മ​ന്ത്രി ചോ​ദി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ആ​യി​രു​ന്നു കോ​ട്ട​യ​ത്ത് നി​ന്നും പോ​കു​ന്ന ബ​സ് മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യ​ത്. ബ​സ് ശ്ര​ദ്ധി​ച്ച മ​ന്ത്രി ആ​യൂ​രി​ല്‍ നി​ന്നും ബ​സി​നെ പി​ന്തു​ട​ര്‍​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.

വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി റോ​ഡി​ല്‍ വ​ച്ച് ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

 

Latest News

Corehub Up