x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥ​ലം​മാ​റ്റം: ഡി​ജി​പി​യെ അ​തൃ​പ്തി അ​റി​യി​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ


Published: June 13, 2026 11:45 PM IST | Updated: June 13, 2026 11:45 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​പി​​​എ​​​സ് ത​​​ല​​​പ്പ​​​ത്തെ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ൽ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ക​​​ടു​​​ത്ത അ​​​തൃ​​​പ്തി, ത​​​ങ്ങ​​​ളു​​​ടെ അ​​​തൃ​​​പ്തി ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ നേ​​​രി​​​ൽ​​​ക​​​ണ്ട് അ​​​റി​​​യി​​​ച്ചു.

ച​​​ട്ടം മ​​​റി​​​ക​​​ട​​​ന്നു​​​ള്ള സ്ഥ​​​ലം​​​മാ​​​റ്റ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തെ​​​ന്നും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ഐ​​​ജി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്ന് കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​തൃ​​​പ്തി​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

കേ​​​ഡ​​​ർ പോ​​​സ്റ്റു​​​ക​​​ളി​​​ൽ ജൂ​​​നി​​​യ​​​ർ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ച്ച​​​തി​​​ലും നി​​​ല​​​വി​​​ൽ സ്ഥ​​​ലം മാ​​​റ്റ​​​പ്പെ​​​ട്ട മൂ​​​ന്ന് ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ക​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ത്ത​​​തും ഡി​​​ജി​​​പി​​​യോ​​​ട് വി​​​വ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​ദ​​​വി ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള​​​താ​​​ണ്.

നി​​​ല​​​വി​​​ലെ ക​​​മ്മീ​​​ഷ​​​ണ​​​ർ ഐ​​​ജി റാ​​​ങ്കി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കെ. ​​​കാ​​​ർ​​​ത്തി​​​ക്കാ​​​ണ്. കാ​​​ർ​​​ത്തി​​​ക്കി​​​നെ മാ​​​റ്റി പ​​​ക​​​രം ഡി​​​ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യാ​​​ണ് പു​​​തി​​​യ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി ജൂ​​​നി​​​യ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. സീ​​​നി​​​യ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നെ കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. എ​​​ന്നാ​​​ൽ ഡി​​​ഐ​​​ജി ഗ്രേ​​​ഡി​​​ൽ എ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് മെ​​​റി​​​ൻ. കൂ​​​ടാ​​​തെ കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി ഡി​​​സി​​​പി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പു​​​തി​​​യ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച ഷൗ​​​ക്ക​​​ത്ത​​​ലി​​​യേക്കാ​​​ൾ സീ​​​നി​​​യ​​​റാ​​​ണ്.

വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​യി​​​ൽ ഐ​​​ജി​​​യെ നി​​​യ​​​മി​​​ക്കാ​​​ത്ത​​​തി​​​ലു​​​ള്ള അ​​​നി​​​ഷ്ട​​​വും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഡി​​​ഐ​​​ജി​​​ക്കാ​​​ണ് റേ​​​ഞ്ചി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
ഇ​​​തി​​​ലൊ​​​ക്കെ​​​യു​​​ള്ള പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സം​​​ഘം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ നേ​​​രി​​​ട്ട് ധ​​​രി​​​പ്പി​​​ച്ചു.

അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​തി​​​ലെ അ​​​തൃ​​​പ്തി​​​യും ഡി​​​ജി​​​പി​​​യെ അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​യ​​​നാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് പ​​​ക​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ത്ത​​​തും മ​​​തി​​​യാ​​​യ സ​​​ർ​​​വീ​​​സ് കാ​​​ലാ​​​വ​​​ധി ന​​​ൽ​​​കാ​​​ത്ത​​​തി​​​ലെ നീ​​​ര​​​സ​​​വും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നീ​ക്കം

ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളും അ​​​തൃ​​​പ്തി​​​യും ത​​​ന്‍റെ നീ​​​ര​​​സ​​​വും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യ എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​നെ​​​യും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തേ സ​​​മ​​​യം നി​​​ല​​​വി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​തി​​​യ സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ളും തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ ശേ​​​ഷം അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

Tags : Transfer IPS officers dissatisfaction DGP

Recent News

Corehub Up