x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ർ​ജ​നി പ​ദ്ധ​തി: ക്ര​മ​ക്കേ​ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: August 6, 2026 04:59 AM IST | Updated: August 6, 2026 04:59 AM IST

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​ന്വേ​ഷ​ണ​വും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് 2020ൽ ​നി​യ​മ​സ​ഭ​യി​ൽ താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും കു​റ്റ​മെ​ന്തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു ക്ര​മ​ക്കേ​ടും ന​ട​ന്നി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. അ​തി​നു ശേ​ഷ​മു​ണ്ടാ​യ പ​രാ​തി​ക​ൾ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ചും ഡി​വി​ഷ​ൻ ബ​ഞ്ചും ത​ള്ളി. പി​ന്നീ​ടാ​ണ് താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്. അ​തി​നു ശേ​ഷം 2023ൽ ​വീ​ണ്ടും പ​രാ​തി എ​ഴു​തി വാ​ങ്ങി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

2023 ജൂ​ണ്‍ 14ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് അ​ട​ക്കം ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ര​ണ്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മ​ല്ല ഇ​വ ന​ൽ​കി​യ​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഒ​രു ഡ​യ​റ​ക്ട​റും വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് ര​ണ്ടാ​മ​ത്തെ ഡ​യ​റ​ക്ട​റും റി​പ്പോ​ർ​ട്ട് ന​ൽ​കി.

പി​ന്നാ​ലെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്ന വാ​ർ​ത്ത അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട​ത്. വി​ജി​ല​ൻ​സി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം അ​സാ​ധ്യ​മെ​ന്ന നി​യ​മോ​പ​ദേ​ശം സ​ർ​ക്കാ​രി​ന് ല​ഭി​ച്ചു. ഈ ​റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം കി​ട്ടി​യി​ട്ടും കേ​സ് തീ​ർ​പ്പാ​ക്കാ​തെ കൈ​യി​ൽ​വ​ച്ച് പു​ക​മ​റ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ൽ ആ​ണ് ഇ​തെ​ന്ന് ഉ​റ​പ്പ​ല്ലേ.

പു​ന​ർ​ജ​നി​യി​ൽ എ​ത്ര പേ​ർ​ക്ക് വീ​ട് വ​ച്ചു ന​ൽ​കി, എ​ത്ര ധ​ന​സ​ഹാ​യം ന​ൽ​കി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ത​യ്യ​ൽ​മെ​ഷീ​നു​ക​ളും ലാ​പ്ടോ​പ്പു​ക​ളും കാ​ലി​ത്തീ​റ്റ​യു​മെ​ല്ലാം ന​ൽ​കി. വ​ണ്‍ കേ​ര​ള മി​ഷ​ൻ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചാ​രി​റ്റി രം​ഗ​ത്തു​ള്ള​വ​രു​ടെ പ​രി​ച​യ സ​മ്പ​ത്തും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും.

Tags : Punarjani Project V.D. Satheesan Pinarayi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up