അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ”അക്വാഫിറ്റ് ’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഓരോ ജില്ലയിലും 1000 കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കും. സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങളിൽ പരിശീലനം നൽകും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
നീന്തൽ പരിശീലനത്തിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം മികച്ച നീന്തൽ താരങ്ങളെ വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. നീന്തൽ അഭ്യസിച്ചവർ മറ്റുള്ളവരെയും പരിശീലിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ സമൂഹത്തിൽ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഒ.ജെ. ജനീഷ് വിശിഷ്ടാതിഥിയായിരുന്നു.
Tags : NShamsudheen Swimming Training Students DeepikaNewspaper BreakingNews NewsUpdate Headlines