ഹിമാലൻ മലനിരകളിലെ തടാകം
കാഠ്മണ്ഡു: കനത്ത ദുരന്തം വിതച്ച ഓഗസ്റ്റിലെ പ്രളയം ആവർത്തിക്കാതിരിക്കാൻ ഹിമാലൻ മലനിരകളിലെ നാലു തടാകങ്ങൾ വറ്റിക്കാനുള്ള പദ്ധതിയുമായി നേപ്പാൾ.
തുലാഗി, ലോവർ ബരുൺ, ലുംദിംഗ് ഷോ, ഹോംഗു രണ്ട് എന്നീ തടാകങ്ങളാണു വറ്റിക്കുക. 4,050 മുതൽ 5,483 വരെ മീറ്റർ ഉയത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
കനാലുകളിലൂടെ ജലം സമീപനദികളിലേക്ക് ഒഴുക്കിക്കളയാനാണ് ആലോചന. പൂർണമായി വറ്റിക്കാൻ ആറു വർഷം വരെ എടുത്തേക്കാം. അഞ്ചു കോടി ഡോളറാണു പ്രതീക്ഷിക്കുന്ന ചെലവ്. ഈ സാന്പത്തികവർഷംതന്നെ പദ്ധതി ആരംഭിക്കാനാണു നീക്കം.
ഓഗസ്റ്റ് 26ന് മഞ്ഞുമലയിടിഞ്ഞ് തടാകത്തിൽ വീണതിനെത്തുടർന്നുള്ള മിന്നൽപ്രളയത്തിൽ 1453 പേരാണ് നേപ്പാളിൽ മരിച്ചത്. ആറായിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇത്തരം അപകടസാധ്യതകൾ കുറയ്ക്കാനാണ് നാലു തടാകങ്ങൾ വറ്റിക്കുന്നതെന്നു നേപ്പാളി വൃത്തങ്ങൾ പറഞ്ഞു.
Tags : Nepal Drain HighAltitude Lakes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash