x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണം; മും​ബൈ ന​ഗ​ര​ത്തി​ൽ 'പാ​റ്റ​ക​ളി​റ​ങ്ങി'

വെബ് ഡെസ്ക്
Published: October 2, 2026 05:45 PM IST | Updated: October 2, 2026 05:45 PM IST

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ ന​ഗ​ര​ത്തി​ൽ സി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

മും​ബൈ: ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മും​ബൈ ന​ഗ​ര​ത്തി​ൽ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മും​ബൈ ശി​വാ​ജി പാ​ർ​ക്കി​ലാ​ണ് സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തു​ന്ന​ത്.

പൊ​ലി​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ദേ​ശീ​യ​പ​താ​ക​ക​ളു​മാ​യി പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‌‌​ക​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കു​ക, 2025 ജ​നു​വ​രി​യി​ലെ വോ​ട്ട​ർ പ​ട്ടി​ക പു​നഃ​സ്ഥാ​പി​ക്കു​ക, 2023ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മ​ന നി​യ​മം റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.

സെ​ല​ബ്രി​റ്റി​ക​ളാ​യ ഷ​ബാ​ന ആ​സ്മി, വി​ശാ ദ​ദാ​നി തു​ട​ങ്ങി​യ​വ​രും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കാ​ത്ത പ​ക്ഷം പ്ര​തി​ഷേ​ധം ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദി​പ്കെ വ്യ​ക്ത​മാ​ക്കി.

മും​ബൈ​യി​ൽ സി​ജെ​പി ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ദാ​ദ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ശി​വാ​ജി പാ​ർ​ക്കി​ലും വ​ൻ പൊ​ലി​സ് സ​ന്നാ​ഹ​ത്തെ​യും ആ​ർ​പി​എ​ഫി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Cjpprotest Mumbai Resignation Gyanesh Kumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up