പ്രതീകാത്മക ചിത്രം
മലപ്പുറം: കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ് ജാസില്‍ (41) എന്നിവരാണ് പിടിയിലായത്.
കുറ്റിപ്പുറം പൊലിസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് പ്രദേശത്ത് വില്പനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്.
Tags : mdma arrest kuttippuram police dansaf