x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ൽ 13 വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: 48 വ​യ​സു​കാ​ര​ൻ‌ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 2, 2026 03:20 PM IST | Updated: October 2, 2026 03:40 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​തി​മൂ​ന്ന് വ​യ​സ്സു​കാ​ര​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 48 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം മു​ണ്ടു​കോ​ട്ട​ക്ക​ൽ വേ​ങ്ങ​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ ആ​ണ് പ​ത്ത​നം​തി​ട്ട പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​തി​ക്ര​മം കാ​ട്ടി​യെ​ന്നു​മാ​ണ് പ​രാ​തി. അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യാ​ണ് കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും രാ​ത്രി​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​മ്മ​യോ​ടൊ​പ്പം പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും രാ​ത്രി​യോ​ടെ​ത​ന്നെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Tags : sexual assault boy police arrest middle aged man

Recent News

Corehub Up