കൂത്തുപറമ്പ് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ജനൽചില്ല് തകർന്ന നിലയിൽ
കണ്ണൂർ: കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ ഇന്ദിരാഭവന് നേരെ നടന്ന ആക്രമണത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പാട്യം സ്വദേശികളായ സി.ആദർശ്, സി. അക്ഷയ്, മാങ്ങാട്ടിടം സ്വദേശികളായ എം.കെ. ഷെമിത്ത്, കെ. ശിവിൻ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ബുധനാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർക്കുകയും ഇന്ദിരാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ബോർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികളുടെ ദൃശ്യങ്ങൾ കോൺഗ്രസ് ഓഫിസിലെ സിസിടിവി കാമറയിൽ നിന്ന് പൊലിസിന് ലഭിച്ചിരുന്നു.
Tags : Attack Koothuparamba Congress DYFI Arrest