x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സി​നു നേ​രേ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്

വെബ്ഡെസ്ക്
Published: October 2, 2026 04:43 AM IST | Updated: October 2, 2026 04:43 AM IST

പ്രതീകാത്മക ചിത്രം - എഐ

മാ​​​ന​​​ന്ത​​​വാ​​​ടി: മാ​​​ന​​​ന്ത​​​വാ​​​ടി പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ലി​​​യി​​​ൽ സ്കൂ​​​ൾ ബ​​​സി​​നു നേ​​​രേ കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം. ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ക​​​ണി​​​യാ​​​രം ടി​​​ടി​​​ഐ​​​യി​​​ലെ ഇ​​​രു​​​പ​​​തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​രേ​​​യാ​​​ണ് കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ട​​​ൻ വ​​​യ​​​നാ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച് പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി. സം​​​ഭ​​​വ​​​ത്തി​​​ൽ വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ ആ​​​രോ​​​പി​​​ച്ചു.

പ്ര​​​ദേ​​​ശ​​​ത്ത് കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യി​​​ട്ടും വ​​​നം​​​വ​​​കു​​​പ്പ് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നു​​​മാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ പ​​​രാ​​​തി.

Tags : WildGaur Attacks SchoolBus StudentsInjured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up