ശേഖര്‍
കോട്ടയം: ഇറഞ്ഞാലില് വാടകവീടിനു തീപിടിച്ച് വീട് നിര്‍മാണ കോണ്‍ട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖര്‍ (45) വെന്തുമരിച്ചു.
വ്യാഴാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വീടിനു തീപിടിച്ചത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് ശേഖറെ പുറത്തെത്തിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകട സമയത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ ബൈക്കും സ്കോര്‍പ്പിയോ കാറും സ്റ്റാര്‍ട്ടാക്കിയ നിലയിലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
മദ്യപാനിയായ ശേഖറും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുള്ളതായും കഴിഞ്ഞദിവസം ഉച്ചയ്ക്കും വഴക്കുണ്ടായതിനെ തുടര്‍ന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വസതിയിലേക്കു പോയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം.
Tags : ContractorDies RentedHouse Catches Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash