x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാണി സി. കാപ്പനെതിരേയുള്ള മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വിധി ജി​ല്ലാ കോ​ട​തി സ്റ്റേ ​ചെ​യ്തു

വെബ്ഡെസ്ക്
Published: October 2, 2026 02:50 AM IST | Updated: October 2, 2026 02:50 AM IST

മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എം​​​എ​​​ല്‍എ​​​

പാ​​​ലാ: മാ​​​ണി സി. ​​​കാ​​​പ്പ​​​നെ​​​തി​​​രേ​​​യു​​​ള്ള മഹാരാഷ്‌ട്രയിലെ ബോ​​​റി​​​വാ​​​ലി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ശി​​​ക്ഷാ​​​വി​​​ധി ഗോ​​​റി​​​ഗാ​​​വ് ജി​​​ല്ലാ കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. നീ​​​തി ജ​​​യി​​​ക്കു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്ന് മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എം​​​എ​​​ല്‍എ പ്ര​​​തി​​​ക​​​രി​​​ച്ചു.

താ​​​ന്‍ രാ​​​ഷ്ട്രീ​​​യ രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തി​​​നും വ​​​ള​​​രെ മു​​​ന്പ് ബി​​​സി​​​ന​​​സ് സം​​​ബ​​​ന്ധ​​​മാ​​​യി ഒ​​​രു വ്യ​​​ക്തി​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​യ ഇ​​​ട​​​പാ​​​ടി​​​നെ​​​ത്തു​​​ട​​​ര്‍ന്നു​​​ണ്ടാ​​​യ പ​​​രാ​​​തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. പ​​​രാ​​​തി​​​ക്ക് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്ന കാ​​​ല​​​ത്ത് താ​​​ന്‍ എം​​​എ​​​ല്‍എ​​​യോ സ​​​ര്‍ക്കാ​​​രി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും പ​​​ദ​​​വി​​​യോ വ​​​ഹി​​​ച്ചി​​​രു​​​ന്നി​​​ല്ല.

2026ല്‍ ​​​ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ള്‍ ഈ ​​​കേ​​​സ് സം​​​ബ​​​ന്ധി​​​ച്ച് റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫിസ​​​ര്‍ മു​​​ത​​​ല്‍ ഇ​​​ല​​​ക്‌ഷന്‍ ക​​​മ്മി​​​ഷ​​​ന്‍ വ​​​രെ​​​യു​​​ള്ള അ​​​ധി​​​കാ​​​ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കു​​​ക​​​യും പ​​​ത്ര -ദൃ​​​ശ്യ- ഇ​​​ല​​​ക്‌ട്രോണി​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ക്കാ​​​ര്യം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. രാ​​​ജ്യ​​​ത്തെ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ത​​​നി​​​ക്ക് പൂ​​​ര്‍ണ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി സ​​​ത്യം വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : DistrictCourt MagistrateCourt Verdict ManiCKappan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up