പ്രതീകാത്മക ചിത്രം - എഐ
ചെന്നൈ: തമിഴ്നാട്ടിലെ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ വെട്രി പയണം കൂടുതല്‍ സര്‍വീസുകളിലേക്കു വിപുലീകരിക്കുന്നു.മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു നിര്‍വഹിക്കും.
സംസ്ഥാനത്തെ 12,692 സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് പുറമേ വിദ്യാര്‍ഥിനികള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കും.
നേരത്തേ സാധാരണ സിറ്റി ബസുകളില്‍ മാത്രമായിരുന്ന ഈ സൗജന്യം, ഇപ്പോള്‍ എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സര്‍വീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
പ്രതിദിനം 84 ലക്ഷം സ്ത്രീകള്‍ക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇതു നേരത്തേയുള്ള ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതിയുടെ പുനര്‍നാമകരണം മാത്രമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
Tags : FreeTravel Women GovernmentBus TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash