Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TamilNadu

National

തമിഴ്നാട്ടിൽ ടാങ്കർ ലോറിക്കു പിന്നിൽ കാർ ഇടിച്ച് അഞ്ച് മരണം

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ന​​​ല്ലം​​​പ​​​ള്ളി​​​യി​​​ൽ അ​​​തി​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ കാ​​​ർ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ടാ​​​ങ്ക​​​ർ​​​ലോ​​​റി​​​ക്കു​​​പി​​​ന്നി​​​ൽ ഇ​​​ടി​​​ച്ച് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ നാ​​​ല് അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഉ​​​ദു​​​മ​​​ല​​​പേ​​​ട്ട-​​​പൊ​​​ള്ളാ​​​ച്ചി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.

ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ ചെ​​​ടി​​​ക​​​ൾ ന​​​ന​​​യ്ക്കാ​​​നാ​​​യി വെ​​​ള്ളം എ​​​ത്തി​​​ച്ച ടാ​​​ങ്ക​​​ർ ലോ​​​റി​​​യി​​​ലേ​​​ക്കു കാ​​​ർ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ മ​​​ധു​​​ക്ക​​​ര ഗു​​​രു​​​ബാം​​​പാ​​​ള​​​യം സ്വ​​​ദേ​​​ശി ക​​​ന​​​ക​​​രാ​​​ജ്, ഭാ​​​ര്യ ന​​​ർ​​​മ്മ​​​ദ, മ​​​ക്ക​​​ളാ​​​യ ആ​​​ര​​​തി, പൂ​​​ര​​​ണി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. അ​​​ഞ്ചാ​​​മ​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​യാ​​​ൾ കാ​​​ർ ഡ്രൈ​​​വ​​​റാ​​​ണെ​​​ന്ന സം​​​ശ​​​യ​​​മു​​​ണ്ട്.

National

നീ​റ്റ് പ്ര​തി​ഷേ​ധം; കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്

ചെ​​​​ന്നൈ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രേ സ​മ​രം ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ർ.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്‌​​​യു​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് മ​​​​ന്ത്രി എ. ​​​​രാ​​​​ജ്‌​​​​മോ​​​​ഹ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

നീ​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ഷേ​​​​തിധ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​രേ വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നു.ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

National

സ്റ്റാ​ലി​ന്‍റെ തോ​ൽ​വി​ക്ക് പി​ന്നി​ൽ ഇ​വി​എം അ​ട്ടി​മ​റി​യോ; ഡി​എം​കെ കോ​ട​തി​യി​ലേ​ക്ക്

ചെ​ന്നൈ: ഡി​എം​കെ അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു കാ​ര​ണം ഇ​വി​എം അ​ട്ടി​മ​റി​യാ​ണെ​ന്ന് ആരോപിച്ച് ഡി​എം​കെ കോടതിയിലേക്ക്. കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഇ​വി​എം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​പ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ​യും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് ഡി​എം​കെ നി​യ​മ​വി​ഭാ​ഗം സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ഇ​ള​ങ്കോ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​ട്ടി​മ​റി ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ഥി വി.​എ​സ്. ബാ​ബു​വി​നോ​ട് 8,795 വോ​ട്ടു​ക​ൾ​ക്കാ​ണ് എം.​കെ. സ്റ്റാ​ലി​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ 14 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​വി​എ​മ്മു​ക​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് സ്റ്റാ​ലി​നും ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 29 മു​ത​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു.

എ​ട്ട് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​ലും ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഡി​എം​കെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 157-ാം ന​മ്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ ഇ​വി​എ​മ്മു​ക​ളി​ൽ ചി​ല​തി​ന്‍റെ വി​വി​പാ​റ്റ്, ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ലെ അ​ഡ്ര​സ് ടാ​ഗു​ക​ൾ പൂ​രി​പ്പി​ച്ചി​രു​ന്നി​ല്ല. കൂ​ടാ​തെ സീ​ലു​ക​ൾ കൃ​ത്യ​മ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ഡ്ര​സ് ടാ​ഗു​ക​ൾ പു​തി​യ​ത് പോ​ലെ തോ​ന്നി​ച്ചെ​ന്നും ഇ​ള​ങ്കോ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ഡി​എം​കെ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റു​മാ​യ ജി.​എ​സ്. സ​മീ​ര​ൻ പ​റ​ഞ്ഞു. ഒ​രു വി​വി​പാ​റ്റ് യൂ​ണി​റ്റി​ൽ മാ​ത്ര​മാ​ണ് ചെ​റി​യ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. അ​ത് പോ​ളിം​ഗ് ദി​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന പ്ര​ശ്നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

National

അണക്കെട്ട് നിറഞ്ഞാൽ തുറന്നുവിടാതെ നിർവാഹമില്ല; കർണാടക മുഖ്യമന്ത്രി

മൈ​​​സൂ​​​രു: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലേ​​​ക്ക് കാ​​​വേ​​​രി വെ​​​ള്ളം തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​നക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്ന് പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ.​​​ ശി​​​വ​​​കു​​​മാ​​​ർ.ക​​​ബ​​​നി റി​​​സ​​​ർ​​​വോ​​​യ​​​ർ പൂ​​​ർ​​​ണ​​​ശേ​​​ഷി​​​യി​​​ലെ​​​ത്തി​​​യാ​​​ൽ തു​​​റ​​​ന്നു​​​വി​​​ടാ​​​തെ നി​​​ർ​​​വാ​​​ഹ​​​മി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലേ​​​ക്ക് അ​​​ടു​​​ത്ത 15 ദി​​​വ​​​സം 3500 ക്യൂ​​​സെ​​​ക്‌​​​സ് വെ​​​ള്ളം വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ കാ​​​വേ​​​രി വാ​​​ട്ട​​​ർ മാ​​​നേ​​​ജ്‌​​​മെ​ന്‍റ് അഥോ​​​റ​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നെത്തുടര്‍​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വ്യാ​​​പ​​​ക​​​ പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. വി​​​ഷ​​​യ​​​ത്തെ ബി​​​ജെ​​​പി രാ​​​ഷ്‌​​ട്രീ​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ക​​​ബ​​​നി​​​യി​​​ലേ​​​ക്കു​​​ള്ള നീ​​​രൊ​​​ഴു​​​ക്ക് 40,000 ക്യൂ​​​സെ​​​ക്‌​​​സ് ആ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​കൃ​​​തി​​​യു​​​ടെ ശ​​​ക്തി​​​യെ മ​​​നു​​​ഷ്യ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾകൊ​​​ണ്ട് നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​വി​​​ല്ല.

വെ​​​ള്ളം വി​​​ട്ടു​​​ന​​​ൽ​​​കേ​​​ണ്ടെ​​​ന്ന് ന​​​മ്മ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചാ​​​​​​ലും ഡാം ​​​നി​​​റ​​​ഞ്ഞാ​​​ൽ അ​​​ത് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്താ​​​നാ​​​കി​​​ല്ല. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വെ​​​ള്ള​​​മൊ​​​ഴു​​​കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് പോ​​​കാ​​​ൻ പാ​​​ടി​​​ല്ല. ശ​​​ക്ത​​​മാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചേ​​​ക്കാം- ഡി.​​​കെ.​​​ ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

National

കാവേരി ജലതർക്കം: തമിഴ്നാട് സുപ്രീംകോടതിയിലേക്ക്

ചെ​​​ന്നൈ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഏ​​​ത് പാ​​​ർ​​​ട്ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്നാ​​​ലും അ​​​വ​​​ർ ത​​​മി​​​ഴ്നാ​​​ടി​​​ന് ജ​​​ലം ന​​​ൽ​​​കാ​​​ൻ മ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കാ​​​വേ​​​രി​​​യി​​​ലെ ജ​​​ലം പ​​​ങ്കി​​​ടു​​​ന്ന​​​തി​​​ൽ നീ​​​തി​​​ക്കാ​​​യി സം​​​സ്ഥാ​​​നം വീ​​​ണ്ടും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​മ​​​ന്ത്രി സി.​​​ടി.​​​ആ​​​ർ. നി​​​ർ​​​മ​​​ൽ​​​കു​​​മാ​​​ർ.

മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യംകൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​ഷ​​​യം ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​വേ​​​രി വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ(​​​സി​​​ഡ​​​ബ്ല്യു​​​എം​​​എ)​​​നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​പോ​​​ലും ആ​​​വ​​​ർ​​​ത്തി​​​ച്ച് നി​​​ര​​​സി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​വേ​​​രി​​​യി​​​ലും മേ​​​ക്കേ​​​ദാ​​​ട്ടു ഡാം ​​​ത​​​ർ​​​ക്ക​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യാ​​​ണ് ആ​​​ശ്ര​​​യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​ഡ​​​ബ്ല്യു​​​എം​​​എ നി​​​ർ​​​ദേ​​​ശം കൂ​​​ടി ക​​​ർ​​​ണാ​​​ട​​​ക നി​​​രാ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

കാ​വേ​രി ത​ർ​ക്കം ക​ത്തു​ന്നു; വി​ജ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഡി.​കെ. ശി​വ​കു​മാ​ർ റ​ദാ​ക്കി

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ലം പ​ങ്കു​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ന​ട​ത്താ​നി​രു​ന്ന നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച റ​ദാ​ക്കി. തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ച​ർ​ച്ച​യാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മാ​റ്റി​വെ​ച്ച​ത്. ത​മി​ഴ്‌​നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ലു​ള്ള​തെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കും. കാ​വേ​രി വെ​ള്ളം പ​ങ്കു​വ​യ്ക്ക​ൽ ത​ർ​ക്കം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​ന്ന​ട സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വെ​ള്ളം വേ​ണ്ടെ​ന്ന് പ​റ​യാ​തെ വി​ജ​യ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രേ​ണ്ട​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​മെ​ന്നും ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ഗ​സ്റ്റ് 13 ന് ​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന​ത്ത് ബ​ന്ദി​നും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന് കാ​വേ​രി വാ​ട്ട​ർ റെ​ഗു​ലേ​ഷ​ൻ ക​മ്മി​റ്റി ഉ​ത്ത​ര​വി​ട്ട​താ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണം.

 

National

തമിഴ്നാട്ടിൽ സ്കൂളുകളിൽ ചിക്കൻ ബിരിയാണി

ചെ​​ന്നൈ: പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ൽ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ ചി​​ക്ക​​ൻ ബി​​രി​​യാ​​ണി ന​​ല്കു​​ന്ന​​തു ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ൽ.ത​​മി​​ഴ്നാ​​ട് സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി രാ​​ജ്മോ​​ഹ​​ൻ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

നി​​ല​​വി​​ലെ സ്കൂ​​ൾ പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ പ​​ദ്ധ​​തി മെ​​നു പ​​രി​​ഷ്ക​​രി​​ക്കാ​​നും സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ പി​​എം പോ​​ഷ​​ൺ (ഉ​​ച്ച​​ഭ​​ക്ഷ​​ണം)​​പ​​ദ്ധ​​തി​​ക്കു കീ​​ഴി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ലെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും ആ​​ഴ്ച​​യി​​ൽ അ​​ഞ്ചു ദി​​വ​​സ​​വും മു​​ട്ട വി​​ത​​ര​​ണം ചെ​​യ്യു​​ന്നു​​ണ്ട്.

Kerala

കേരളത്തിൽ മഴയില്ലാതെ തമിഴ്‌നാട് വരളുന്നു

തൊ​​​​​ടു​​​​​പു​​​​​ഴ: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ മ​​​​​ഴ​​​​​യു​​​​​ടെ അ​​​​​ള​​​​​വി​​​​​ല്‍ ഗ​​​​​ണ്യ​​​​​മാ​​​​​യ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെത്തുട​​​​​ര്‍ന്ന് ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ലെ കാ​​​​​ര്‍ഷി​​​​​ക ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളും വ​​​​​ര​​​​​ണ്ട ഭൂ​​​​​മി​​​​​യാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്. ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ലെ അ​​​​​ഞ്ചു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വെ​​​​​ള്ളം എ​​​​​ത്തി​​​​​ക്കു​​​​​ന്ന വൈ​​​​​ഗ ഡാ​​​​​മി​​​​​ലെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് നി​​​​​ല​​​​​വി​​​​​ല്‍ ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണ്.

മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ര്‍ ഡാ​​​​​മി​​​​​ല്‍ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പു​​​​​യ​​​​​രു​​​​​മ്പോ​​​​​ഴാ​​​​​ണ് വൈ​​​​​ഗ​​​​​യി​​​​​ലേ​​​​​ക്ക് സാ​​​​​ധാ​​​​​ര​​​​​ണ വെ​​​​​ള്ളം കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലും ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ലും ഒ​​​​​രു​​​​​പോ​​​​​ലെ മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു​​​​​മൂ​​​​​ലം ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ലെ ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണ് അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

തേ​​​​​നി, ദി​​​​​ണ്ടി​​​​​ഗ​​​​​ല്‍, നി​​​​​ല​​​​​ക്കൊ​​​​​ട്ടെ, പെ​​​​​രി​​​​​യ​​​​​കു​​​​​ളം, മ​​​​​ധു​​​​​ര, ഉ​​​​​സ്‌​​​​ലാം​​​​​പെ​​​​​ട്ടി തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള കു​​​​​ടി​​​​​വെ​​​​​ള്ള​​​​​ത്തി​​​​​നു​​​​​ള്ള ജ​​​​​ലം മാ​​​​​ത്ര​​​​​മാ​​​​​ണ് വൈ​​​​​ഗ ഡാ​​​​​മി​​​​​ല്‍നി​​​​​ന്ന് നി​​​​​ല​​​​​വി​​​​​ല്‍ തു​​​​​റ​​​​​ന്നു​​​​​വി​​​​​ടു​​​​​ന്ന​​​​​ത്. മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​റി​​​​​ല്‍ നി​​​​​ല​​​​​വി​​​​​ല്‍ 112 അ​​​​​ടി​​​​​ വെ​​​​​ള്ളം മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. ​ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍ഷം ഇ​​​​​തേ സ​​​​​മ​​​​​യം 134 അ​​​​​ടി വെ​​​​​ള്ള​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തോ​​​​​ടെ ക​​​​​മ്പം, തേ​​​​​നി അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ള്‍ വ​​​​​ര​​​​​ളു​​​​​ക​​​​​യാ​​​​​ണ്.

പു​​​​​തു​​​​​കൃ​​​​​ഷി​​​​​യി​​​​​റ​​​​​ക്കാ​​​​​നാ​​​​​കാ​​​​​തെ ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ ക​​​​​ടു​​​​​ത്ത ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ണ്. ഇ​​​​​തു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​വ​​​​​ര​​​​​വ് കു​​​​​റ​​​​​യാ​​​​​നും കാ​​​​​ര​​​​​ണ​​​​​മാ​​​​​യേ​​​​​ക്കും. വൈ​​​​​ഗ ഡാ​​​​​മി​​​​​ലെ വെ​​​​​ള്ള​​​​​ത്തെ ആ​​​​​ശ്ര​​​​​യി​​​​​ച്ചാ​​​​​ണ് ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ലെ കാ​​​​​ര്‍ഷി​​​​​കമേ​​​​​ഖ​​​​​ല സ​​​​​ജീ​​​​​വ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്.

എ​​​​​ന്നാ​​​​​ല്‍ 72 അ​​​​​ടി സം​​​​​ഭ​​​​​ര​​​​​ണശേ​​​​​ഷി​​​​​യു​​​​​ള്ള വൈ​​​​​ഗ അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ല്‍ നി​​​​​ല​​​​​വി​​​​​ല്‍ 33 അ​​​​​ടി വെ​​​​​ള്ളം മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍ഷം ഇ​​​​​തേസ​​​​​മ​​​​​യം 64 അ​​​​​ടി വെ​​​​​ള്ള​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലെ ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പാ​​​​​ണ് നി​​​​​ല​​​​​വി​​​​​ല്‍ വൈ​​​​​ഗ​​​​​ഡാ​​​​​മി​​​​​ലേ​​​​​ത്. ഇ​​​​​നി​​​​​യും മ​​​​​ഴ ല​​​​​ഭി​​​​​ക്കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യം ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ലെ ക​​​​​ര്‍ഷ​​​​​ക​​​​​രു​​​​​ടെ സ്ഥി​​​​​തി കൂ​​​​​ടു​​​​​ത​​​​​ല്‍ ദു​​​​​രി​​​​​ത​​​​​പൂ​​​​​ര്‍ണ​​​​​മാ​​​​​ക്കും.

മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ര്‍, കു​​​​​മ​​​​​ളി, വ​​​​​ര​​​​​ശ​​​​​നാ​​​​​ട്, ബോ​​​​​ഡി​​​​​മെ​​​​​ട്ട് തു​​​​​ട​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള അ​​​​​തി​​​​​ര്‍ത്തി പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടെ വ​​​​​രുംദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ ല​​​​​ഭി​​​​​ച്ചാ​​​​​ല്‍ മാ​​​​​ത്ര​​​​​മേ നി​​​​​ല​​​​​വി​​​​​ലെ സ്ഥി​​​​​തി​​​​​ക്ക് മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​കൂ​​​​​ എ​​​​​ന്നാ​​​​​ണ് ക​​​​​ര്‍ഷ​​​​​ക​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

നെ​​​​​ല്‍കൃ​​​​​ഷി​​​​​യും പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​യു​​​​​മു​​​​​ള്‍പ്പെ​​​​​ടെ സ​​​​​മൃ​​​​​ദ്ധ​​​​​മാ​​​​​യി വ​​​​​ള​​​​​രേ​​​​​ണ്ട കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലാ​​​​​ണ് ഇ​​​​​വി​​​​​ട​​​​​ത്തെ കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ള്‍ ഇ​​​​​ത്ത​​​​​വ​​​​​ണ വ​​​​​റ്റി​​​​​വ​​​​​ര​​​​​ണ്ടു​​​​​ കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ത് കാ​​​​​ര്‍ഷി​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ക​​​​​ന​​​​​ത്ത​​​​​ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി മാ​​​​​റു​​​​​മോ​​​​​യെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യാ​​​​​ണ് ഉ​​​​​യ​​​​​രു​​​​​ന്ന​​​​​ത്.

National

ത​മി​ഴ് താ​യ്‌വാ​ഴ്ത്ത് മൂന്നാമതാക്കി; ഗ​വ​ർ​ണ​റു​ടെ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച് തമിഴ്നാട് മ​ന്ത്രി

തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി: ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ സം​​​​സ്ഥാ​​​​ന ഗീ​​​​ത​​​​മാ​​​​യ ‘ത​​​​മി​​​​ഴ് തായ്‌വാഴ്ത്തി’നെ​​​​ച്ചൊ​​​​ല്ലി വീ​​​​ണ്ടും വി​​​​വാ​​​​ദം. ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ അ​​​​ർ​​​​ലേ​​​​ക്ക​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത ബി​​​​രു​​​​ദാ​​​​ദ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ ത​​​​മി​​​​ഴ് താ​​​​യ്‌​​വാ​​​​ഴ്ത്ത് ആ​​ല​​പി​​ക്കു​​ന്ന​​ത് മൂ​​ന്നാ​​മ​​ത് ആ​​ക്കി​​യ​​താ​​ണു വി​​വാ​​ദം.

തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി മ​​​​നോ​​​​ന്മ​​​​ണി​​​​യം സു​​​​ന്ദ​​​​ര​​​​നാ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ത​​​​മി​​​​ഴ് സം​​​​സ്ഥാ​​​​ന ഗീ​​​​തം വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​നും ജ​​​​ന​​​​ഗ​​​​ണ​​​​മ​​​​ന​​​​യ്ക്കും പി​​​​ന്നി​​​​ലാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി പി. ​​​​വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ പ​​​​രി​​​​പാ​​​​ടി ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു.

ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ നി​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേശ​​​​പ്ര​​​​കാ​​​​രം, ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ്യം ‘വ​​​​ന്ദേ​​​​മാ​​​​ത​​​​ര’​​​​വും പി​​​​ന്നാ​​​​ലെ ‘ജ​​​​നഗ​​​​ണമ​​​​ന’യും ആ​​​​ല​​​​പി​​​​ച്ചു. ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ന്‍റെ ഒ​​​​ടു​​​​വി​​​​ലാ​​​​യി ‘ത​​​​മി​​​​ഴ് താ​​​​യ്‌വാ​​​​ഴ്ത്തും’ആ​​​​ല​​​​പി​​​​ച്ചു. മ​​​​ന്ത്രി​​​​ക്കൊ​​​​പ്പം ര​​​​ണ്ട് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും ച​​​​ട​​​​ങ്ങ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച ഗാ​​​​ന പ്രോ​​​​ട്ടോ​​​​കോൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​നെ വൈ​​​​ദ്യു​​​​തി- ഊ​​​​ർ​​​​ജ മ​​​​ന്ത്രി സി.​​​​ടി.​​​​ആ​​​​ർ. നി​​​​ർ​​​​മ​​​​ൽ കു​​​​മാ​​​​ർ അ​​​​പ​​​​ല​​​​പി​​​​ച്ചു. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന ഗാ​​​​ന​​​​മാ​​​​യ ‘ത​​​​മി​​​​ഴ് താ​​​​യ്‌​​വാ​​​​ഴ്ത്തി'ന് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തേ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ്‌​​​​യു​​​​ടെ​​​​യും മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങി​​​​ലും ത​​​​മി​​​​ഴ് താ​​​​യ് വാ​​​​ഴ്ത്ത് മൂ​​​​ന്നാ​​​​മ​​​​താ​​​​യി ആ​​​​ല​​​​പി​​​​ച്ച​​​​ത് വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.

Kerala

നി​ർ​മാ​ണ സാ​മ​ഗ്രി ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം; സ​തീ​ശ​ൻ വി​ജ​യ്ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്ക്ക് ക​ത്ത​യ​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് മെ​റ്റ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി എ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ലെ നി​യ​ന്ത്ര​ണം സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി ക​ത്തി​ൽ സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ക​ണ​ക്ടി​വി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും ഈ ​നി​യ​ന്ത്ര​ണം ത​ട​സ​മാ​കു​ക​യാ​ണ്. 

അ​തി​നാ​ൽ നി​യ​ന്ത്ര​ണം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ക​യോ ഇ​ള​വ് ന​ൽ​കു​ക​യോ ചെ​യ്താ​ൽ കേ​ര​ള​ത്തി​നൊ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

National

ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ർ​മാ​ണശാലയിൽ പൊ​ട്ടി​ത്തെ​റി; ര​ണ്ടു മ​ര​ണം

ശി​​​​വ​​​​കാ​​​​ശി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന പ​​​​ട​​​​ക്ക നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു ​​പേ​​​​ർ മ​​​​രി​​​​ച്ചു.

ഒ​​​​രാ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. ശി​​​​വ​​​​കാ​​​​ശി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള സെ​​​​ങ്ക​​​​മ​​​​ല​​​​പ്പെ​​​​ട്ടി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു സം​​​​ഭ​​​​വം.

രാം​​​​പ്ര​​​​കാ​​​​ശ് (38) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. മ​​​​റ്റൊ​​​​രാ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​രു​​​​ദു​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

National

ബാ​ങ്ക്മാ​നേ​ജ​രെ ത​ല്ലി​യ അ​ഴി​ഗി​രി​യു​ടെ മ​ക​ൾ​ക്കെ​തി​രേ കേ​സ്

ചെ​ന്നൈ: പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ന്‍റെ മാ​നേ​ജ​രെ ത​ല്ലു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന കേ​സി​ൽ ഡി​എം​കെ മു​ൻ നേ​താ​വ് എം.​കെ. അ​ഴ​ഗി​രി​യു​ടെ മ​ക​ൾ കാ​യ​ൽ​വി​ഴി​ക്കെ​തി​രേ കേ​സ്. ചെ​ന്നൈ അ​ഡ​യാ​റി​ലെ എ​സ്ബി​ഐ എ​ൻ​ആ​ർ​ഐ ശാ​ഖാ മാ​നേ​ജ​ർ ഹ​ർ​ഷീ​ൻ സിം​ഗി​നെ​യാ​ണ് കാ​യ​ൽ​വി​ഴി മ​ർ​ദി​ച്ച​ത്. ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കാ​യ​ൽ​വി​ഴി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ലി​ഫ്റ്റ് കേ​ടാ​യ വി​വ​രം ബാ​ങ്ക് മാ​നേ​ജ​ർ ഫോ​ണി​ൽ​വി​ളി​ച്ചു പ​റ​ഞ്ഞ​താ​ണു പ്ര​കോ​പ​ന​കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. മ​ർ​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

National

കാവേരി പ്രശ്നം: കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടൻ

ത​​​​ഞ്ചാ​​​​വൂ​​​​ർ:​​​​ കാ​​​​വേ​​​​രി ന​​​​ദീ​​​​ജ​​​​ലം പ​​​​ങ്കു​​​​വ​​​​യ്ക്ക​​​ൽ, മേ​​​​ക്കെ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ടു നി​​​​ർ​​​​മാ​​​​ണം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്‌​​​​യി​​​​ന് ക​​​​ർ​​​​ണാ​​​​ടക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​താ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ.

സം​​​​സ്ഥാ​​​​നം ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

National

ഡി​​എം​​കെ എം​​എ​​ൽ​​എ​​യു​​ടെ അ​​റ​​സ്റ്റി​​നെ ന്യാ​​യീ​​ക​​രി​​ച്ച് സ്പീ​​ക്ക​​ർ

ചെ​​​​ന്നൈ: മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്‌​​​​ക്കെ​​​​തിരേ​​​​യു​​​​ള്ള വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​ത്തി​​ന്‍റെ പേ​​രി​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​ൽ ഡി​​​​എം​​​​കെ എം​​​​എ​​​​ൽ​​​​എ അ​​റ​​സ്റ്റി​​ലാ​​യ​​തി​​നെ ന്യാ​​യീ​​ക​​രി​​ച്ച് നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ ജെ​​സി​​ഡി പ്ര​​ഭാ​​ക​​ർ.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ എ​​ല്ല് ത​​വി​​ടു​​പൊ​​ടി​​യാ​​ക്കു​​മെ​​ന്നു പ്ര​​സം​​ഗി​​ച്ച വി​​​ളാ​​​ത്തി​​​കു​​​ളം എം​​​എ​​​ല്‍എ​ എ ​​​​ജി.​​​​വി. മാ​​​​ർ​​​​ക്കേ​​​​ണ്ഡേ​​​​യ​​​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​ണ് തൂ​​ത്തു​​ക്കുടി​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശം ജ​​​​ന​​​​രോ​​​​ഷം ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യെ​​​​ന്നും ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​മെ​​ന്നും സ്പീ​​​​ക്ക​​​​ർ ജെ​​​​സി​​​​ഡി പ്ര​​​​ഭാ​​​​ക​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​റ​​​​സ്റ്റി​​​​നു പി​​​​ന്നാ​​​​ലെ തൂ​​​​ത്തു​​​​ക്കു​​​​ടി എ​​​​സ്പി വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചു​​വെ​​ന്നും ​​സ്പീ​​​​ക്ക​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം. ബു​ധ​നാ​ഴ്ച രാ​ത്രി 07.52-ഓ​ടെ​യാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ മൂ​ന്ന് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

കൃ​ഷ്ണ​ഗി​രി ജി​ല്ല​യോ​ട് ചേ​ർ​ന്ന ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ത​മി​ഴ്നാ​ട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ദെ​ങ്ക​ണി​ക്കോ​ട്ട-​ഹൊ​സൂ​ർ മേ​ഖ​ല​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം. ഇ​തി​ന്‍റെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ക​മ്പ​ന​മു​ണ്ടാ​യ​ത്.

ഭൂ​ച​ല​ന​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കോ ഏ​തെ​ങ്കി​ലും​ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം.

Kerala

ഭാ​ര്യ കാ​മു​ക​നൊ​പ്പം പോ​യി; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

തൂ​ത്തു​ക്കു​ടി: കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ഭാ​ര്യ മ​റ്റൊ​രാ​ളു​ടെ കൂ​ടെ​പ്പോ​യ​തി​ൽ മ​നം​നൊ​ന്ത് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൂ​ത്തു​ക്കു​ടി പു​തു​കോ​ട്ടൈ​യ്ക്ക് സ​മീ​പം സാ​വേ​രി​യ​ർ​പു​ര​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ മേ​രി മൈ​ക്കി​ൾ (40), മ​ക്ക​ളാ​യ മേ​രി നി​രോ​ഷ (14), മേ​രി കെ​നി​സ്റ്റ​ൺ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മേ​രി മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ അ​ടു​ത്തി​ടെ മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​മാ​ണ് ഈ ​ദാ​രു​ണ​മാ​യ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഇ​രു​വ​രും പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി മ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യ ശേ​ഷം അ​വ​രോ​ട് ഉ​റ​ങ്ങാ​ൻ മൈ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​വെ​ച്ച് ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​തേ വ​യ​ർ ഉ​പ​യോ​ഗി​ച്ച് ത​ന്നെ മൈ​ക്ക​ളും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യാ​യി​ട്ടും വീ​ട് തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പു​തു​കോ​ട്ടൈ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ ദി​ശ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. 1056, 0471-2552056)

National

രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ

ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.

ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മുക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ അറിയിച്ചു.

സ്കൂൾ വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും രാജ്മോഹൻ സർക്കുലറിൽ ആവശ്യപ്പെട്ടു.

National

തമിഴ്നാട്ടിൽ പൊങ്കൽ റേഷൻ സാരിയും മുണ്ടും

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ദേ​​​ശീ​​​യ ഉ​​​ത്സ​​​വ​​​മാ​​​യ പൊ​​​ങ്ക​​​ലി​​​ന് 2.23 കോ​​​ടി റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഗു​​​ണ​​​മ​​​ന്മേ​​​യു​​​ള്ള ഡ​​​ബി​​​ൾ മു​​​ണ്ടും സാ​​​രി​​​യും സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പ​​​നം.

പ​​​ദ്ധ​​​തി ന​​​ട​​പ്പാ​​​ക്കാ​​​ൻ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി 300 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. 642 കോ​​​ടി​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ്. 2.27 കോ​​​ടി മു​​​ണ്ടു​​​ക​​​ളും അ​​​ത്ര​​​യും സാ​​​രി​​​ക​​​ളു​​​മാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

സ്വ​​​ർ​​​ണ​​​നി​​​റ​​​മോ വെ​​​ള്ളി​​​നി​​​റ​​​മോ ഉ​​​ള്ള ക​​​സ​​​വു​​​മു​​​ണ്ടും നി​​​ല, പി​​​ങ്ക്, ഐ​​​വ​​​റി വൈ​​​റ്റ് നി​​​റ​​​ങ്ങ​​​ളി​​​ലു​​​ള്ള സാ​​​രി​​​യും പൊ​​​ങ്ക​​​ൽ ഗി​​​ഫ്റ്റി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​കും. അ​​​രി, പ​​​ഞ്ച​​​സാ​​​ര, ശ​​​ർ​​​ക്ക​​​ര തു​​​ട​​​ങ്ങി​​​യ പ​​​ല​​​ച​​​ര​​​ക്ക് വി​​​ഭ​​​വ​​​ങ്ങ​​​ളും കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കും.

National

വേ​ത​നം വ​ർ​ധി​പ്പി​ച്ചി​ല്ല, ജോ​ലി ഉ​പേ​ക്ഷി​ച്ചു; ജീ​വ​ന​ക്കാ​രി​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

ക​ന്യാ​കു​മാ​രി: ക​ന്യാ​കു​മാ​രി​യി​ൽ വേ​ത​നം കൂ​ട്ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജോ​ലി ഉ​പേ​ക്ഷി​ച്ച ജീ​വ​ന​ക്കാ​രി​യു​ടെ വീ​ടി​ന് നേ​രെ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ഉ​ട​മ​യു​ടെ ആ​ക്ര​മ​ണം. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ക​രു​ങ്ക​ല്ലി​ന​ടു​ത്താ​ണ് സം​ഭ​വം.

ക​രു​ങ്ക​ല്‍ സ്വ​ദേ​ശി കാ​വോ​സി​മ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ഉ​ട​മ ഷാ​ജി​ല ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഷാ​ജി​ല​യു​ടെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു കാ​വോ​സി​മ.

കാ​വോ​സി​മ​യ്ക്ക് 300 രൂ​പ​യാ​യി​രു​ന്നു വേ​ത​നം. വേ​ത​നം കൂ​ട്ടി ന​ൽ​കാ​ൻ കാ​വോ​സി​മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ വേ​ത​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കാ​വോ​സി​മ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​യാ​യാ​ണ് ഷാ​ജി​ല കാ​വോ​സി​മ​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കാ​വോ​സി​മ​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും കു​ട്ടി​ക​ളെ​യും അ​മ്മാ​യി​യ​മ്മ​യെ​യും ഷാ​ജി​ല ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കാ​വോ​സി​മ ക​രു​ങ്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

National

ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ 35 കോ​ടി; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​യി 15 ടി​വി​കെ എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്ക് ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഉ​ത്തം​ഗ​രൈ​യി​ലെ ടി​വി​കെ എം​എ​ൽ​എ എ​ൻ ഇ​ള​യ​രാ​ജ ചെ​ന്നൈ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യം ഐ​പി​ഡി​എ​സ് എ​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ആ​ദ്യ​ത്തെ അ​റ​സ്റ്റ് ചെ​ന്നൈ​യി​ലും മ​റ്റ് ര​ണ്ട് അ​റ​സ്റ്റ് ക​രൂ​രി​ലു​മാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ 35 കോ​ടി വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പ‌ീ​ക്ക​ർ ജെ​സി​ഡി പ്ര​ഭാ​ക​ര​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​യി​രു​ന്നു പ​ണം വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്ന് ഇ​ള​യ​രാ​ജ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

National

ഒ​രു​പാ​ട് ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ട് ; ന​യം വ്യ​ക്ത​മാ​ക്കി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തെ വെ​റു​മൊ​രു ന​ട​ന്‍റെ പാ​ർ​ട്ടി​യെ​ന്ന് വി​ളി​ച്ച് പ​രി​ഹ​സി​ക്കു​ന്ന​വ​രു​ടെ വാ​യ​ട​പ്പി​ച്ച് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്. ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ 35 ശ​ത​മാ​നം വോ​ട്ടു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്.

ഇ​ത്ത​രം പ​രി​ഹാ​സ​ങ്ങ​ളെ താ​ൻ ഒ​ട്ടും ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​നി​യും ഒ​രു​പാ​ട് ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​എം​കെ​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​ജ​യ് വി​മ​ർ​ശി​ച്ച​ത്. ഒ​രു കു​ടും​ബ​ത്തി​ന് മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത​ല്ല ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം.

ത​മി​ഴ്‌​നാ​ട്ടി​ലെ ഓ​രോ സാ​ധാ​ര​ണ കു​ടും​ബ​ത്തി​നും തു​ല്യ പ്രാ​ധാ​ന്യ​വും അ​വ​കാ​ശ​വും ന​ൽ​കു​ന്ന ഭ​ര​ണ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് വി​ജ​യ് അ​വ​കാ​ശ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​നെ​തി​രെ​യും നീ​റ്റ് പ​രീ​ക്ഷ ത​ട്ടി​പ്പി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു വി​ജ​യ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Movies

പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലു​മ​പ്പു​റം ചെ​യ്തു​കാ​ണി​ക്കാ​ൻ വി​ജ​യ്ക്ക് സാ​ധി​ക്കും: സാ​മ​ന്ത

ന​ട​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യെ സ​ന്ദ​ർ​ശി​ച്ച് ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. ക​ഴി​വു​തെ​ളി​യി​ച്ച മേ​ഖ​ല​യി​ൽ​നി​ന്ന് മാ​റി ഒ​രു വ​ലി​യ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ലെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലു​മ​പ്പു​റം ചെ​യ്തു​കാ​ണി​ക്കാ​ൻ വി​ജ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും സാ​മ​ന്ത പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളും സ​മാ​ന്ത പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

"ഇ​ന്ന് ചെ​ന്നൈ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷം തോ​ന്നി. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്നു ഞാ​ൻ. വി​ജ​യ് സാ​ർ തി​ര​ശീ​ല​യി​ലെ ഒ​രു നാ​യ​ക​ൻ മാ​ത്ര​മാ​യി ഒ​തു​ങ്ങാ​ൻ വേ​ണ്ടി ജ​നി​ച്ച​വ​ന​ല്ലെ​ന്ന് എ​നി​ക്കെ​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ർ​ജ്ജ​സ്വ​ല​ത, അ​ദ്ദേ​ഹ​ത്തി‍​ന്‍റെ സാ​ന്നി​ധ്യം, ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന രീ​തി എ​ന്നി​വ​യെ​ല്ലാം അ​ദ്ദേ​ഹം വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ​വേ​ണ്ടി ജ​നി​ച്ച​താ​ണെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു.

എ​ന്നെ ഏ​റ്റ​വും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് ഒ​രു പു​തി​യ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നു​ള്ള ധൈ​ര്യ​മാ​ണ്. നി​ങ്ങ​ൾ ഇ​തി​ന​കം വൈ​ദ​ഗ്ധ്യം നേ​ടി​യ കാ​ര്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്, അ​ത്ര​യേ​റെ വ​ലി​യ ഒ​രു വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക.

അ​ത് എ​ളു​പ്പ​മാ​യ​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് നി​ങ്ങ​ൾ​ക്ക് ഒ​രു മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും ജീ​വി​ത​ത്തി​ൽ ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ വി​ളി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ന​മ്മ​ളെ​ത്ത​ന്നെ മ​റി​ക​ട​ന്ന് ന​മ്മ​ളെ​ങ്ങ​നെ സം​ഭാ​വ​ന ചെ​യ്യാ​മെ​ന്ന് ചോ​ദി​ക്കു​ക. വ​ള​രെ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ആ ​വി​ളി​യോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത്.

പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലു​മ​പ്പു​റം ചെ​യ്തു​കാ​ണി​ക്കാ​ൻ വി​ജ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്താ​ല​ല്ല, മ​റി​ച്ച് അ​ദ്ദേ​ഹം അ​തി​നെ സ​മീ​പി​ക്കു​ന്ന ഉ​ദ്ദേ​ശ്യ​ത്താ​ലാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന് ശ​ക്തി​യും ജ്ഞാ​ന​വും ല​ക്ഷ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള ധൈ​ര്യ​വും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. ഇ​ത് കാ​ണു​ന്ന ഓ​രോ യു​വ​ജ​ന​ങ്ങ​ൾ​ക്കും, ജീ​വി​തം നി​ങ്ങ​ൾ ആ​രം​ഭി​ച്ച സ്വ​പ്ന​ത്തേ​ക്കാ​ൾ എ​ത്ര​യോ വ​ലു​താ​കാം എ​ന്ന​തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ക​ട്ടെ. സാ​മ​ന്ത കു​റി​ച്ചു.

ഭ​ർ​ത്താ​വു​കൂ​ടി​യാ​യ രാ​ജ് നി​ദി​മോ​രു നി​ർ​മി​ക്കു​ന്ന ‘മാ ​ഇ​ൻ​ടി ബം​ഗാ​രം’ ആ​ണ് സാ​മ​ന്ത നാ​യി​ക​യാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ ചി​ത്രം. ന​ന്ദി​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഗൗ​ത​മി, ഹി​മാ​ങ്ക് ദു​വു​രു എ​ന്നി​വ​രാ​ണ് മ​റ്റു​പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

National

ബി​സ്ക​റ്റ് ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലെ ഗ​മ്മി​ഡി​പ്പൂ​ണ്ടി സി​പ്കോ​ട്ട് വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ്ര​തി ബി​സ്ക്ക​റ്റ് ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചി​ല​രെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ത് കൂ​ട്ട​ബ​ലാ​ത്സം​ഗ​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ പ​ങ്കു​ള്ളെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

 

National

തമിഴ് മാനില കോൺഗ്രസ് എൻഡിഎ വിട്ടു

ചെ​​​ന്നൈ: മു​​​ൻ കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രി ജി.​​​കെ. വാ​​​സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ത​​​മി​​​ഴ് മാ​​​നി​​​ല കോ​​​ൺ​​​ഗ്ര​​​സ് (ടി​​​എം​​​സി) ത​​മി​​ഴ്നാ​​ട്ടി​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി വി​​​ട്ടു.

ടി​​​എം​​​സി ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്ന് ജി.​​​കെ. വാ​​​സ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്ന് പി​​​ന്മാ​​​റി​​​യെ​​​ങ്കി​​​ലും എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യും ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം തു​​​ട​​​രും.

വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

National

വി​ജ​യ് ഒ​ഴി​ഞ്ഞ സീ​റ്റി​ൽ രാ​ഘ​വ ലോ​റ​ൻ​സ്? സു​പ്ര​ധാ​ന തീ​രു​മാ​നം ഈ ​മാ​സം 11-ന് ​പ്ര​ഖ്യാ​പി​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലും സി​നി​മാ ലോ​ക​ത്തും ഒ​രു​പോ​ലെ ച​ർ​ച്ച​യാ​യി ന​ട​ൻ രാ​ഘ​വ ലോ​റ​ൻ​സി​ന്‍റെ പു​തി​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ് ഒ​ഴി​ഞ്ഞ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഘ​വ ലോ​റ​ൻ​സ് സ്ഥാ​നാ​ർ​ത്ഥി​യാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ ഒ​രു തീ​രു​മാ​നം ഈ ​മാ​സം 11-ാം തീ​യ​തി (വ്യാ​ഴാ​ഴ്ച) രാ​വി​ലെ 9:30-ന് ​അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ലോ​റ​ൻ​സ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​വി​ജ​യ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്ന​തി​ൽ പെ​ര​മ്പൂ​ർ നി​ല​നി​ർ​ത്തി തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ, "നി​ങ്ങ​ളി​ൽ ഒ​രാ​ളെ​യാ​യി​രി​ക്കും ഇ​വി​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കു​ക" എ​ന്ന് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് പു​റ​മേ വി​ജ​യി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സി​ന്‍റെ പേ​ര് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഈ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് സ​ജീ​വ​മാ​യി ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്

ലോ​കേ​ഷ് ക​ന​ക​രാ​ജ് നി​ർ​മി​ച്ച് ര​ത്ന​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന 'ബെ​ൻ​സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലാ​ണ് താ​ൻ ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്നും, ഈ ​മാ​സം 10-ഓ​ടെ ഇ​തി​ന്‍റെ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നും ലോ​റ​ൻ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യി​രി​ക്കും താ​ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം.

ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ചി​കി​ത്സ​യും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് രാ​ഘ​വ ലോ​റ​ൻ​സ്. അ​തു​കൊ​ണ്ടു​ത​ന്നെ 11-ാം തീ​യ​തി ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചാ​ണോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​രും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും.

 

National

ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി തു​ട​രു​ന്നു. മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ണ്ണാ​മ​ലൈ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ക​രു നാ​ഗ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ പു​റ​ത്തു​പോ​ക്കി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട് ബി​ജെ​പി​യി​ല്‍ നി​ന്ന് വീ​ണ്ടും രാ​ജി.

ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​മ​തി വെ​ങ്കി​ടേ​ഷ് ആ​ണ് രാ​ജി​വ​ച്ച​ത്. പ​ദ​വി ഒ​ഴി​ഞ്ഞ​താ​യും പാ​ര്‍​ട്ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും സു​മ​തി വെ​ങ്കി​ടേ​ഷ് എ​ക്‌​സി​ലൂ​ടെ അ​റി​യി​ച്ചു.

ഏ​റെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് എ​ക്‌​സ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ പി​ന്തു​ണ​ച്ചും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ല്‍ ബി​ജെ​പി മു​റ​കെ പി​ടി​ക്കു​ന്ന ദേ​ശീ​യ​ത​യി​ലും ദേ​ശ​സ്നേ​ഹ​ത്തി​ലും രാ​ജ്യ​സേ​വ​ന​ത്തി​ലും ഇ​പ്പോ​ഴും പ്ര​ചോ​ദി​ത​യാ​ണെ​ന്നാ​ണ് സു​മ​തി​യു​ടെ വാ​ക്കു​ക​ള്‍.

അ​ണ്ണാ​മ​ലൈ​ക്കു പി​ന്നാ​ലെ​യു​ള്ള സു​മ​തി വെ​ങ്കി​ടേ​ഷി​ന്‍റെ രാ​ജി ത​മി​ഴ്‌​നാ​ട്ടി​ല്‍ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, എ​ന്താ​ണ് അ​ടു​ത്ത പ​ദ്ധ​തി​യെ​ന്ന് സു​മ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Kerala

പോ​ലീ​സി​നെ വെ​ട്ടി​ച്ച് ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം; മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സൂ​ര്യ​യെ (24) ആ​ണ് പോ​ലീ​സ് ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത്. കു​ത്താ​മ്പു​ള്ളി ക​യ​റം​പാ​റ​യി​ലെ 'ഷെ​ഫ് മി​ൽ​സ് ആ​ൻ​ഡ് ക​മ്പ​നി' എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ക​വ​ർ‌​ച്ച ന​ട​ന്ന​ത്.

പി​ടി​യി​ലാ​യ പ്ര​തി സൂ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മെ​യ് 25 തി​ങ്ക​ളാ​ഴ്ച രാ​ത്രി സ്ഥാ​പ​ന ഉ​ട​മ​ക​ൾ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. മെ​യ് 25 തി​ങ്ക​ളാ​ഴ്ച രാ​ത്രി സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ബോ​ധ​പൂ​ർ​വം ഓ​ഫാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

National

കുതിരക്കച്ചവട ആരോപണം: എഐഎഡിഎംകെയെ പിന്തുണച്ച് ഡിഎംകെ

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​തി​​ൽ കു​​തി​​ര​​ക്ക​​ച്ച​​വ​​ടം ന​​ട​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് ഡി​​​എം​​​കെ. ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണെ​​​ന്ന് മു​​​തി​​​ർ​​​ന്ന ഡി​​​എം​​​കെ നേ​​​താ​​​വ് ടി.​​​കെ.​​​എ​​​സ്. ഇ​​​ള​​​ങ്കോ​​​വ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

സം​​​ഭ​​​വം എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യെ​​യാ​​ണു നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്ന​​​ത്. രാ​​ജി​​ക്കു പി​​​ന്നി​​​ലെ കാ​​​ര​​​ണ​​​ങ്ങ​​ൾ ക​​ണ്ടെ​​ത്ത​​ണം. കേ​​​വ​​​ലം പാ​​​ർ​​​ട്ടി മാ​​​റ്റ​​​ത്തി​​​ന​​​പ്പു​​​റം മ​​​റ്റു​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​തി​​​നു​​​പി​​​ന്നി​​​ലു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

കെ.​​​മ​​​ര​​​ഗ​​​തം കു​​​മാ​​​ര​​​വേ​​​ൽ, എ​​​സ്.​​​ജ​​​യ​​​കു​​​മാ​​​ർ, പി.​​​സ​​​ത്യ​​​ഭാ​​​മ, ഇ​​​സ​​​ക്കി സു​​​ബ്ബ​​​യ്യ എ​​​ന്നീ നാ​​​ല് ​​​എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് രാ​​​ജി​​​വച്ചു ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. മേ​​​യ് 13ന് ​​​ന​​​ട​​​ന്ന വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ടി​​​വി​​​കെ​​​യ്ക്ക് വോ​​​ട്ടു​​​ചെ​​​യ്ത എ​​​ഐ​​​എ​​​ഡി​​​എം​​​കെ വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഇ​​​വ​​​രും ഉ​​​ൾ​​​പ്പ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭ വി​​​പ്പ് ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

National

ത​മി​ഴ്നാ​ട്ടി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; ഏ​ഴു ദ​ളി​ത​ർ​ക്കു പ​രി​ക്കേ​റ്റു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി, തി​രു​നെ​ൽ​വേ​ലി ജി​ല്ല​ക​ളി​ൽ ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. തെ​ങ്കാ​ശി​യി​ലെ നെ​ട്ടൂ​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​മ​ണം. മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ ഒ​ന്പ​തം​ഗ സം​ഘം വ​ടി​വാ​ൾ​കൊ​ണ്ട് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തേ​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഗു​ണ്ട​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ദ​ളി​ത് വി​ഭാ​ഗ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​പ​ല​പി​ച്ചു.

Movies

മോ​ദി​യെ ക​ണ്ട ശേ​ഷം വി​ജ​യ്‌ ഫോ​ണി​ല്‍ വി​ളി​ച്ചു: സു​രേ​ഷ് ഗോ​പി

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌ ഫോ​ണി​ല്‍ വി​ളി​ച്ചു​വെ​ന്നും കൈ​കോ​ർ​ത്ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ന​ട​നും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് വി​ജ​യ് സു​രേ​ഷ് ഗോ​പി​യെ വി​ളി​ച്ച​ത്.

കേ​വ​ല സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ന​പ്പു​റം രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി എ​ങ്ങ​നെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു​വെ​ന്നും സു​രേ​ഷ് ഗോ​പി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

''ബ​ഹു​മാ​ന​പ്പെ​ട്ട ഭാ​ര​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ജി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം, എ​ന്‍റെ പ്രി​യ സു​ഹൃ​ത്തും ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ നാ​യ​ക​നു​മാ​യ ജോ​സ​ഫ് വി​ജ​യ് എ​ന്നെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യു​ണ്ടാ​യി. സൗ​ഹൃ​ദം പ​ങ്കു​വെ​ക്ക​ലി​ന​പ്പു​റം, രാ​ജ്യ​ത്തി​ന്‍റെ​യും ന​മ്മു​ടെ ജ​ന​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി എ​ങ്ങ​നെ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഞ​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും സം​സാ​രി​ച്ച​ത്.

കേ​ര​ളം - ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഭാ​ര​ത​ത്തി​ന്റെ പു​രോ​ഗ​തി​ക്കു​മാ​യി ഒ​രേ മ​ന​സോ​ടെ, കൈ​കോ​ര്‍​ത്ത് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഞ​ങ്ങ​ള്‍ ഉ​റ​പ്പു​ന​ല്‍​കി.

പ്രി​യ സ​ഹോ​ദ​ര​ന്‍, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള എ​ല്ലാ ജ​ന​സേ​വ​ന യാ​ത്ര​ക​ള്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ള്‍'' എ​ന്നും സു​രേ​ഷ് ഗോ​പി കു​റി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ സേ​വാ തീ​ർ​ഥി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ 20 മി​നി​റ്റോ​ളം കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു​നി​ന്നു.

National

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​പ​ദ​വി​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി . സേ​വാ​തീ​ർ​ഥി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ഇ​രു​പ​ത് മി​നി​റ്റോ​ളം നീ​ണ്ടു.

ത​മി​ഴ്നാ​ടി​ന്‍റെ സം​സ്ഥാ​ന ഗാ​ന​മാ​യ ’ത​മി​ഴ് താ​യ് വാ​ഴ്ത്ത്’ സ​ർ​ക്കാ​ർ ച​ട​ങ്ങു​ക​ളി​ൽ ആ​ദ്യം ആ​ല​പി​ക്കു​ന്ന കീ​ഴ്‌വഴക്കം തു​ട​ര​ണ​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ലെ മേ​ക്കാ​ദാ​ട്ടു​വി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​നു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന് അ​ദ്ദേ​ഹം കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. രാ​വി​ലെ സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന വി​ജ​യ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ​യും കാ​ണു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

National

ത​മി​ഴ്നാ​ട്ടി​ൽ ഗോ​വ​ധം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു; അ​സാ​ധാ​ര​ണ ഉ​ത്ത​ര​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഗോ​വ​ധം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ബ​ക്രീ​ദി​ന് പൊ​തു​വി​ട​ങ്ങ​ളി​ൽ ക​ന്നു​കാ​ലി ക​ശാ​പ്പ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ്.

അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത് അ​ല്ലാ​തെ പൊ​തു​വി​ട​ങ്ങ​ളി​ൽ ബ​ക്രീ​ദി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​ന്നു​കാ​ലി ക​ശാ​പ്പ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി നേ​താ​വ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

വ​ഴി​യ​രി​കി​ലോ തു​റ​സാ​യ സ്ഥ​ല​ത്തോ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ഗോ​വ​ധം പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന് പോ​ലും ഈ ​ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഉ​ത്ത​ര​വ് ലം​ഘി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റി​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ന്‍റെ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

National

കോ​യ​മ്പ​ത്തൂ​രി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ, പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സം​ശ​യം.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​മ്പാ​ള​യം ഗ്രാ​മ​ത്തി​ല്‍ നി​ന്ന് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി സു​ലൂ​ര്‍ താ​ലൂ​ക്കി​ലെ പ​ല്ല​പാ​ള​യം ഭാ​ര​തി​പു​ര​ത്ത് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ മാ​താ​പി​താ​ക്ക​ളും അ​യ​ല്‍​ക്കാ​രും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് കു​ടും​ബം സു​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ, പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 1.5 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ക​ണ്ണ​മ്പാ​ള​യം എ​ന്ന സ്ഥ​ല​ത്തെ വ​ലി​യ ഒ​രു കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്.

പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു. പെ​ണ്‍​കു​ട്ടി ലൈം​ഗീ​ക​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​ര്‍ ജി​ല്ലാ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സു​ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.

പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ. ​പ​വ​ന്‍​കു​മാ​ര്‍ റെ​ഡ്ഡി കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രി​ക്ക​ലും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് പ​റ​ഞ്ഞു. "കോ​യ​മ്പ​ത്തൂ​രി​ൽ ഇ​ന്ന​ലെ 10 വ​യ​സു​കാ​രി​ക്ക് സം​ഭ​വി​ച്ച ഭ​യാ​ന​ക​മാ​യ സം​ഭ​വം അ​ത്യ​ധി​കം ദുഃ​ഖ​വും ഞെ​ട്ട​ലും ഉ​ണ്ടാ​ക്കു​ന്നു. ഇ​ത്ത​രം മ​നു​ഷ്യ​ത്വ​ര​ഹി​ത​വും പൊ​റു​ക്കാ​നാ​വാ​ത്ത​തു​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഒ​രി​ക്ക​ലും വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല'.- അ​ദ്ദേ​ഹം എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ജ​യ് പ്ര​തി​ക​രി​ച്ച​ത്. "മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും പ്ര​സ്താ​വ​ന ല​ഭി​ക്കു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കി​ല്ല. ഞ​ങ്ങ​ൾ മാ​റ്റ​ത്തി​ന് വോ​ട്ട് ചെ​യ്തു. ഇ​പ്പോ​ൾ, അ​ദ്ദേ​ഹം ഒ​രു പ്ര​സ്താ​വ​ന​യോ ഉ​റ​പ്പോ പോ​ലും ന​ൽ​കു​ന്നി​ല്ല. പു​തി​യ സ​ർ​ക്കാ​രി​നു ശേ​ഷ​വും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ഇ​ത് കാ​ണി​ക്കു​ന്നു'.- മാ​താ​പി​താ​ക്ക​ൾ ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.

National

ത​മി​ഴ്‌​നാ​ട്ടി​ൽ 59 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; കോ​ൺ​ഗ്ര​സ് നാ​ളെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്, ര​ണ്ട് എം​എ​ൽ​എ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ച​രി​ത്ര നി​മി​ഷം കു​റി​ച്ചു​കൊ​ണ്ട് ദീ​ർ​ഘ​മാ​യ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു. ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ നാ​ളെ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് അ​ഡ്വ. രാ​ജേ​ഷ് കു​മാ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ക​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

ര​ണ്ട് നേ​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ക്സി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ചു. "ഇ​ത് ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ച​രി​ത്ര​പ​ര​മാ​യ ഒ​രു മു​ഹൂ​ർ​ത്ത​മാ​ണ്. നീ​ണ്ട 59 വ​ർ​ഷ​ത്തെ വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്." ത​മി​ഴ്‌​നാ​ട്ടി​ൽ 1967-ൽ ​ഭ​ര​ണം ന​ഷ്ട​മാ​യ​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് ഒ​രു സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

മേ​യ് നാ​ലി​ന് പ്ര​ഖ്യാ​പി​ച്ച ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ, ക​ന്നി​പ്പോ​രാ​ട്ട​ത്തി​ൽ ത​ന്നെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ന​ട​ൻ വി​ജ​യ്‌​യു​ടെ ടി​വി​കെ കാ​ഴ്ച​വെ​ച്ച​ത്. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷ സം​ഖ്യ തി​ക​യ്ക്കാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ വി​ജ​യ്‌​ക്ക് പി​ന്തു​ണ​യു​മാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് 5 എം​എ​ൽ​എ​മാ​രു​ള്ള കോ​ൺ​ഗ്ര​സ് ആ​യി​രു​ന്നു. 

 

 

National

വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും; വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും. മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ആ​റ് പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് കെ. ​രാ​ജേ​ഷ് കു​മാ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. രാ​വി​ലെ 10ഓ​ടെ രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല​യു​ള്ള രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

കൃ​ഷി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, റ​വ​ന്യൂ തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ നി​ല​വി​ൽ മ​ന്ത്രി​മാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ വി​ക​സ​നം. കോ​ൺ​ഗ്ര​സി​നെ ഭ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം ശ​ക്ത​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ടി​വി​കെ വി​ല​യി​രു​ത്ത​ൽ.

National

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്ന് സെ​ൽ​ഫി വീ​ഡി​യോ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ചേം​ബ​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​വാ​ദം ക​ന​ക്കു​ന്നു. വി​ജ​യ്‍​യു​ടെ ചേം​ബ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ക​ൻ ചി​ത്രീ​ക​രി​ച്ച സെ​ൽ​ഫി വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ ആ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ച​ത്. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി. സി​മ്മ​ച​ന്ദ്ര​ൻ ആ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​ക​യും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് റീ​ലു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥ​ല​മാ​യി ത​രം​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ വി​ജ​യ് ഇ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്‌.

എ​ന്നാ​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ വി​ജ​യ്‌​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ന്നും, അ​ബ​ദ്ധ​ത്തി​ല്‍ വീ​ഡി​യോ ആ​യെ​ന്നു​മാ​ണ് സി​മ്മ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

 

National

വി​ജ​യ് സ​ർ​ക്കാ​രി​ൽ ഭി​ന്ന​ത; എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് പ​ത്ത് ദി​വ​സം തി​ക​യും മു​ൻ​പ് ത​ന്നെ മു​ന്ന​ണി​യി​ൽ ക​ടു​ത്ത ഭി​ന്ന​ത. സ​ർ​ക്കാ​രി​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​ന്ന പ്ര​ധാ​ന ക​ക്ഷി​യാ​യ സി​പി​എം, അ​ണ്ണാ ഡി​എം​കെ സ​ഖ്യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ പി​ന്തു​ണ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​ജ​യ് സ​ർ​ക്കാ​ർ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും ഒ​രു​പോ​ലെ ത​ള്ളി​ക്ക​ള​ഞ്ഞ ജ​ന​വി​ധി​യാ​ണ് മേ​യ് നാ​ലി​ന് ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ എ​ഐ​എ​ഡി​എം​കെ​യു​ടെ ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തെ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ത് ജ​ന​വി​ധി​ക്കെ​തി​രാ​ണെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം എ​ന്ന ടി​വി​കെ​യു​ടെ വാ​ഗ്ദാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി​രി​ക്കും ഇ​തെ​ന്നും സി​പി​എം ഓ​ർ​മി​പ്പി​ച്ചു.

"ത​മി​ഴ്‌​നാ​ട് ഇ​പ്പോ​ൾ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പോ​കാ​ൻ ത​യ്യാ​റ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഞ​ങ്ങ​ൾ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. ഗ​വ​ർ​ണ​ർ ഭ​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി പി​ൻ​വാ​തി​ലി​ലൂ​ടെ അ​ധി​കാ​രം പി​ടി​ക്കു​ന്ന​ത് ത​ട​യു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം, എ​ന്ന് സി​പി​എം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

 

 

National

ത​മി​ഴ്നാ​ട് ഇ​ല​ക്ഷ​നി​ൽ വോ​ട്ട് ചെ​യ്തെ​ന്ന് സം​ശ​യം; വി​ദേ​ശ പൗ​ര​ന്മാ​ർ പി​ടി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. ചെ​ന്നൈ, മ​ധു​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​മി​ഗ്രേ​ഷ​ൻ ബ്യൂ​റോ​യും ലോ​ക്ക​ൽ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വി​ദേ​ശ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​ച്ചി​രു​ന്ന 25ഓ​ളം പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ​ക്കൊ​പ്പം, 2023 ലെ ​ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ദി ​സ​ൺ​ഡേ ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ശ്രീ​ല​ങ്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​തി​വ് ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നാ​ല് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 10 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഞ്ജി​നി (59), സ​ർ​ഫു​ദീ​ൻ (68), നി​ല​ന്തി (44), ജ​യ​ന്ത​ൻ (40), ചാ​ർ​ളി ബാ​ല​ച​ന്ദ്ര​ൻ (48), ച​ക്ര​വ​ർ​ത്തി ലോ​ഗ​പ്രി​യ (50), സു​നി​ത ച​ക്ര​വ​ർ​ത്തി (48) എ​ന്നി​വ​ർ ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രാ​ണ്.

യു​കെ​യി​ൽ നി​ന്നു​ള്ള അ​യ്യാ​ദു​രൈ (53), ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ടി​റ്റി​ൻ മ​രി​യാ​ട്ടി (47), കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ജി​ത്തേ​ന്ദ്ര​നാ​ഥ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ർ. വി​ദേ​ശ യാ​ത്ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പു​ള്ള പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ചൂ​ണ്ടു​വി​ര​ലു​ക​ളി​ൽ മാ​യാ​ത്ത മ​ഷി പാ​ടു​ക​ൾ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ൻ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ രേ​ഖ​ക​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

Movies

വി​ജ​യ് അ​ണ്ണ​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​ഴി​മ​തി? വി​മ​ർ​ശി​ച്ച് വീ​ണ്ടും ന​ടി ജൂ​ലി രം​ഗ​ത്ത്

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ജൂ​ലി വീ​ണ്ടും രം​ഗ​ത്ത്. വി​ജ​യ്‌​യു​ടെ വ്യ​ക്തി​ഗ​ത ജ്യോ​ത്സ്യ​നും പാ​ർ​ട്ടി വ​ക്താ​വു​മാ​യ റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഓ​ഫി​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ആ​യി നി​യ​മി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ആ​യ ശേ​ഷം ന​ട​ത്തി​യ ആ​ദ്യ ത​ട്ടി​പ്പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​ണ് ജൂ​ലി സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്.  

‘‘അ​ണ്ണാ സൂ​പ്പ​ർ! നി​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യ 'അ​ഴി​മ​തി' നി​ങ്ങ​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു, അ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഞ​ങ്ങ​ൾ പെ​രി​യാ​ർ ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും സ​നാ​ത​ന ധ​ർ​മ​ത്തി​ന് എ​തി​രാ​യ​വ​രു​മാ​ണ്; എ​ങ്കി​ലും നി​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളെ ഞ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു.

ദൈ​വം ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​തോ പ്രാ​ർ​ത്ഥി​ക്കു​ന്ന​തോ തെ​റ്റാ​ണെ​ന്ന് ഞ​ങ്ങ​ൾ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല, മ​റി​ച്ച് ദൈ​വ​ത്തെ മു​ൻ​നി​ർ​ത്തി കാ​ണി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​യാ​ണ് ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത്. 
 
അ​ത് എ​ന്തു​ത​ന്നെ​യാ​യാ​ലും, വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഔ​ദ്യോ​ഗി​ക കു​റി​പ്പ് ഒ​രു ജ്യോ​ത്സ്യ​ന് ന​ൽ​കു​ക വ​ഴി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ​യാ​ണ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത് നി​ങ്ങ​ളു​ടെ ഇ​ഷ്ടം, പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​നു​ള്ള ശ​മ്പ​ളം വ​രു​ന്ന​ത് എ​വി​ടെ നി​ന്നാ​ണ് അ​ണ്ണാ? അ​ത് ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ നി​കു​തി​പ്പ​ണ​മ​ല്ലേ.’’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ ജൂ​ലി പ​റ​ഞ്ഞു.  

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഒ​രി​ക്ക​ലും ദു​ർ​വി​നി​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ വി​ജ​യ് പ്ര​സം​ഗി​ക്കു​ന്ന പ​ഴ​യ വീ​ഡി​യോ​യും ജൂ​ലി ഇ​തി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം മു​ത​ൽ​ക്കേ വി​ജ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ ജൂ​ലി എ​തി​ർ​ത്തി​രു​ന്നു. ഡി​എം​കെ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​ത് വി​ജ​യി​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും ജൂ​ലി നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

Movies

ക​ന്നി​പ്ര​സം​ഗ​ത്തി​ൽ കു​ട്ടി​സ്റ്റോ​റി​യു​മാ​യി വി​ജ​യ്; കൈ​യ​ടി​ച്ച് നേ​താ​ക്ക​ൾ  

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ലെ ക​ന്നി പ്ര​സം​ഗ​ത്തി​ൽ തി​ള​ങ്ങി മു​ഖ്യ​മ​ന്ത്രി വി​ജ​യ്. ഒ​രു ക​ഥ പ​ങ്കു​വ​ച്ചാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ ക​ഥ തു​ട​ങ്ങി​യ​ത്.

സ്പീ​ക്ക​റാ​യി ജെ.​സി.​ഡി പ്ര​ഭാ​ക​റെ തെ​ര​ഞ്ഞെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ് പ​റ​ഞ്ഞ ക​ഥ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്പീ​ക്ക​ർ പ​ദ​വി പ​ണ്ട് ബ്രി​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റി​ൽ എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​യി​രു​ന്നു എ​ന്ന ച​രി​ത്ര​മാ​ണ് വി​ജ​യ് ത​ന്‍റെ ത​ന​താ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

വി​ജ​യ്‌​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം
 
‘‘ബ​ഹു​മാ​ന​പ്പെ​ട്ട സ്പീ​ക്ക​ർ, താ​ങ്ക​ൾ എ​തി​രാ​ളി​ക​ൾ ഇ​ല്ലാ​തെ​യാ​ണ് സ്പീ​ക്ക​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. താ​ങ്ക​ളെ ഈ ​ആ​സ​ന​ത്തി​ലേ​ക്ക് സ​ഭാ നേ​താ​വും പ്ര​തി​പ​ക്ഷ നേ​താ​വും ചേ​ർ​ന്ന് കൈ​പി​ടി​ച്ച് ആ​ന​യി​ച്ചി​രു​ത്തി.

ഈ ​സ​മ്പ്ര​ദാ​യം എ​ങ്ങ​നെ വ​ന്നു എ​ന്ന​ത് ര​സ​ക​ര​മാ​യ ഒ​രു ച​രി​ത്ര​മാ​ണ്. ഇം​ഗ്ല​ണ്ടി​ലെ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്ക് സ​മാ​ന​മാ​ണ് ന​മ്മു​ടെ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളും.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ത​ന്നെ അ​വി​ടെ പാ​ർ​ല​മെ​ന്‍റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളു​മു​ള്ള രാ​ജാ​വും പാ​ർ​ല​മെ​ന്‍റും ഉ​ണ്ടാ​യി​രു​ന്നു.

രാ​ജാ​വ് ഒ​രു കാ​ര്യം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ, പാ​ർ​ല​മെ​ന്‍റ് പ​ല​പ്പോ​ഴും അ​ത് നി​ര​സി​ക്കും. രാ​ജാ​വി​ന്‍റെ താ​ല്പ​ര്യം പാ​ർ​ല​മെ​ന്‍റ് ത​ള്ളി​ക്ക​ള​ഞ്ഞു എ​ന്ന വാ​ർ​ത്ത രാ​ജാ​വി​നെ അ​റി​യി​ക്കേ​ണ്ട​ത് പാ​ർ​ല​മെ​ന്‍റ് ത​ല​വ​നാ​യ സ്പീ​ക്ക​ർ ആ​ണ്.

സ​ഭ​യു​ടെ അ​ഭി​പ്രാ​യം രാ​ജാ​വി​നോ​ട് പ​റ​യാ​ൻ വ​ലി​യ ധൈ​ര്യം വേ​ണം. ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ങ്കി​ലും, ആ ​രാ​ജ്യ​ത്തെ ഏ​ത് പ്ര​ജ​യ്ക്കും വ​ധ​ശി​ക്ഷ വി​ധി​ക്കാ​ൻ രാ​ജാ​വി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്നു.

ത​ന്‍റെ ഇ​ഷ്ടം പാ​ർ​ല​മെ​ന്‍റ് നി​ര​സി​ച്ചു എ​ന്ന് പ​റ​യു​ന്ന സ്പീ​ക്ക​റെ വ​ധി​ക്കാ​ൻ രാ​ജാ​വ് ഉ​ത്ത​ര​വി​ടു​മാ​യി​രു​ന്നു. ത​ല വെ​ട്ടി​ക്ക​ള​യൂ എ​ന്ന് അ​വ​ർ ആ​ജ്ഞാ​പി​ക്കു​മാ​യി​രു​ന്നു.

ഇ​ത് പ​ല​ത​വ​ണ സം​ഭ​വി​ച്ച​തി​നാ​ൽ ആ​രും സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. അ​തി​നാ​ൽ, പു​തി​യ പാ​ർ​ല​മെ​ന്‍റ് കൂ​ടു​മ്പോ​ൾ സ്പീ​ക്ക​റാ​യി ഒ​രാ​ളെ പ്ര​ഖ്യാ​പി​ച്ചാ​ൽ ഉ​ട​ൻ അ​ദ്ദേ​ഹം ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ഓ​ടു​മാ​യി​രു​ന്നു.

അ​പ്പോ​ൾ സ​ഭാ നേ​താ​വും പ്ര​തി​പ​ക്ഷ നേ​താ​വും അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി, കൈ​ക​ളി​ൽ പി​ടി​ച്ച് വ​ലി​ച്ച് കൊ​ണ്ടു​വ​ന്ന് സീ​റ്റി​ൽ ഇ​രു​ത്തു​മാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ നി​ല​നി​ന്നു​പോ​രു​ന്ന പാ​ര​മ്പ​ര്യ​മാ​ണി​ത്. ജ​നാ​ധി​പ​ത്യം വ​ന്ന ശേ​ഷ​വും ഈ ​കീ​ഴ്‌​വ​ഴ​ക്കം തു​ട​രു​ന്നു.

തീ​ർ​ച്ച​യാ​യും ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും നി​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​മാ​യി ഉ​ണ്ടാ​കു​മെ​ന്ന് ഈ ​അ​വ​സ​ര​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സ​ഭ​യു​ടെ മാ​ന്യ​ത​യും അ​ന്ത​സും സ​ഭാം​ഗ​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം നി​ങ്ങ​ളി​ൽ നി​ക്ഷി​പ്ത​മാ​ണ്.’’ വി​ജ​യ് പ​റ​ഞ്ഞു.

 

National

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ആ​ദ്യ ക​ത്ത​യ​ച്ച് വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് വി​ജ​യ്. ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യിഅ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലു​ള്ള​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ​യ് ക​ത്ത​യ​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​ത്തി​ൽ വി​വാ​ദം ഉ​യ​ര്‍​ന്നു. വി​ജ​യ്‍​യു​ടെ വി​ശ്വ​സ്ത​നാ​യ ജ്യോ​ത്സ്യ​നെ സ​ർ​ക്കാ​ർ പ​ദ​വി​യി​ൽ നി​യ​മി​ച്ച​തി​നെ​തി​രെ​യാ​ണ് കോ​ൺ​ഗ്ര​സും വി​സി​കെ​യും രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ഫീ​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ത​സ്തി​ക​യി​ലാ​ണ് ജ്യോ​ത്സ്യ​ൻ റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് നി​യ​മി​ച്ച​ത്. ശ​മ്പ​ള​വും മ​റ്റും പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

National

മ​ദ്യ​ശാ​ല​ക​ൾ​ക്ക് പൂ​ട്ട്; സു​പ്ര​ധാ​ന തീ​രു​മാ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നു പി​ന്നാ​ലെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് പൂ​ട്ടി​ട്ട് വി​ജ​യ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ അ​ടു​ത്തു​ള്ള മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ 717 ടാ​സ്മാ​ക് ഔ​ട്ട്‍​ലെ​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള 186, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള 276, ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള 255 മ​ദ്യ​ശാ​ല​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്.

ഉ​ത്ത​ര​വ് ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ത​മി​ഴ്നാ​ട്ടി​ൽ ആ​കെ 4765 ടാ​സ്മാ​ക് ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഉ​ണ്ട്. പൊ​തു​ജ​ന​താ​ല്പ​ര്യാ​ർ​ഥ​മു​ള്ള ന​ട​പ​ടി എ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ എ​ഐ​എ​ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ചെ​ന്നൈ തൌ​സ​ൻ​ഡ് ലൈ​റ്റ്സ് എം​എ​ൽ​എ ജെ.​സി.​ഡി. പ്ര​ഭാ​ക​ർ ആ​ണ് ടി​വി​കെ​യു​ടെ സ്ഥാ​നാ​ർ​ഥി. മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ഭാ​ക​ർ എം​എ​ൽ​എ ആ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​ന്നാ​ൽ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​ഭാ​ക​ർ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും ഡി​എം​കെ വ​ക്താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​നാ​യാ​സം വി​ജ​യി​ച്ച്, സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​മെ​ന്നാ​ണ് ടി​വി​കെ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എം. ​ര​വി​ശ​ങ്ക​ർ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി​യാ​കും.

അ​തേ​സ​മ​യം ഇ​ന്ന് എ​ഐ​എ​ഡി​എം​കെ​യി​ലെ പി​ള​ർ​പ്പി​ൽ സ്പീ​ക്ക​ർ ഇ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യേ​ക്കും. എ​സ്.​പി. വേ​ലു​മ​ണി​യെ ക​ക്ഷി​നേ​താ​വാ​ക്ക​ണ​മെ​ന്ന് 30 എം​എ​ൽ​എ​മാ​രും ഇ​പി​എ​സി​നെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് 17 പേ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്തു​ക​ൾ പ്രോ​ടേം സ്പീ​ക്ക​റി​ന് ന​ൽ​കി​യി​രു​ന്നു.

 

National

തമിഴ്നാട് സ്പീക്കർ തെരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കി ഡിഎംകെയും അണ്ണാ ഡിഎംകെയും

ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.

വിജയ് സർക്കാരിന്‍റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.

National

ര​ണ്ടി​ല ര​ണ്ടു​വ​ഴി​ക്ക്; സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ നെ​ട്ടോ​ട്ടം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ സ​ർ​ക്കാ​ർ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ എ​ഐ​എ​ഡി​എം​കെ​യി​ൽ പി​ള​ർ​പ്പ്. നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് പി​ള​ർ​പ്പി​ൽ ക​ലാ​ശി​ച്ച​ത്.

30 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ എ​സ്.​പി.​വേ​ലു​മ​ണി​യെ ഒ​രു വി​ഭാ​ഗം നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​തേ​സ​മ​യം മു​ൻ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ അ​നു​കൂ​ലി​ക്കു​ന്ന 17 എം​എ​ൽഎ​മാ​ർ അ​ദ്ദേ​ഹ​മാ​ണ് നേ​താ​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി.

ഇ​രു​വി​ഭാ​ഗ​വും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ്പീ​ക്ക​ർ​ക്ക് പ്ര​ത്യേ​കം ക​ത്തു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി പി​ള​ർ​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി നി​ല​നി​ർ​ത്താ​ൻ ഇ​പി​എ​സ് തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി.​വി.​ഷ​ണ്മു​ഖ​ത്തെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

National

ത​മി​ഴ്‌​നാ​ട് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. ചെ​ന്നൈ​യി​ലെ തൗ​സ​ൻ​ഡ് ലൈ​റ്റ്‌​സ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​മെ​ന്നാ​ണ് ടി​വി​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1980 ൽ ​വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും എ​ഐ​എ​ഡിഎം​കെ ടി​ക്ക​റ്റി​ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷ നി​ര​യെ ന​യി​ക്കാ​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. തു​റ​യൂ​ർ എം​എ​ൽ​എ എം. ​ര​വി​ശ​ങ്ക​റാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി.

National

ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കും; വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ

ചെ​ന്നൈ: വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്ന് വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി നേ​താ​വ് തോ​ൽ തി​രു​മാ​വ​ള​വ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ വി​സി​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​ക​ൾ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കാ​ൻ വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ പാ​ർ​ട്ടി നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന കാ​ര്യ​ത്തി​ൽ വി​സി​കെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഒ​ഴി​വാ​ക്കാ​നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു സ​ർ​ക്കാ​ർ നി​ല​നി​ർ​ത്താ​നു​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് തി​രു​മാ​വ​ള​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പ്രോ​ടേം സ്പീ​ക്ക​ർ ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് ശേ​ഷം ഇ​ന്ന് ത​മി​ഴ് താ​യ് വാ​ഴ്ത്ത് ആ​ദ്യം ആ​ല​പി​ക്കു​മെ​ന്നാ​ണ് ടി​വി​കെ നി​ല​പാ​ട്.

വി​ജ​യ് ഉ​ൾ​പ്പെ​ടെ 99 നി​യു​ക്ത ടി​വി​കെ എം​എ​ൽ​എ​മാ​ർ ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​കു​ന്ന​ത്. അ​തേ​സ​മ​യം, ടി​വി​കെ​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യം കൊ​ച്ചി​യി​ലും വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​ഘോ​ഷി​ച്ചി​രു​ന്നു.

 

National

വി​ജ​യ് ഗ​വ​ർ​ണ​റെ കാ​ണു​ന്നു; സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ?

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ലോ​ക്ഭ​വ​നി​ൽ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​വി​കെ നേ​താ​വ് വി​ജ​യ്. മ​റ്റ് ക​ക്ഷി നേ​താ​ക്ക​ളും വി​ജ​യ്ക്കൊ​പ്പ​മു​ണ്ട്.

120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്കു​ണ്ട്. വി​ജ​യ് മാ​ത്രം ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കാ​മെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ടി​വി​കെ മാ​റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, സി​പി​ഐ, സി​പി​എം, മു​സ്‌​ലിം ലീ​ഗ്, വി​സി​കെ എ​ന്നീ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്.

നേ​ര​ത്തെ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം ത​വ​ണ വി​ജ​യി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു.

National

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മം; ദ​ള​പ​തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കും

ചെ​ന്നൈ: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക്. വി​സി​കെ(​വി​ടു​ത​ലൈ ചി​രു​തൈ​ക​ള്‍ ക​ക്ഷി) പി​ന്തു​ണ ക​ത്ത് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ടി​വി​കെ സ​ഖ്യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​തോ​ടെ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്കാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ടി​വി​കെ മാ​റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, സി​പി​ഐ, സി​പി​എം എ​ന്നീ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ ടി​വി​കെ​യ്ക്കു​ണ്ട്. ടി​വി​കെ നേ​താ​ക്ക​ൾ ഉ​ട​ൻ ഗ​വ​ർ​ണ​റെ കാ​ണും.

നേ​ര​ത്തെ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം ത​വ​ണ വി​ജ​യി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു.

120 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും മു​സ്‌​ലിം ലീ​ഗ്, വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ക്ഷി (വി​സി​കെ) എ​ന്നി​വ​യു​ടെ പി​ന്തു​ണ​ക്ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജ​യി​യെ ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ച​ത്. ഇ​തി​നി​ടെ, വി​ജ​യി​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ക്ഷ​ണി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ​യി​ലെ ഒ​രം​ഗം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

National

ക​ത്തി​ൽ ഒ​പ്പി​ട്ട​യാ​ൾ ഞാ​ന​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ എം​എ​ൽ​എ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​ര​വെ ടി​വി​കെ​യെ വെ​ട്ടി​ലാ​ക്കി മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​യാ​യ കാ​മ​രാ​ജ്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന ക​ത്തി​ൽ കാ​മ​രാ​ജ് ഒ​പ്പു​വ​യ്ക്കു​ന്ന വീ​ഡി​യോ ടി​വി​കെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ൾ താ​ൻ അ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ കാ​മ​രാ​ജ് പ​റ​യു​ന്ന​ത്. ടി​വി​കെ​യെ പി​ന്തു​ണ​ച്ചു​ള്ള ക​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ വി​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​എം​എം​കെ അ​ധ്യ​ക്ഷ​ൻ ടി.​ടി.​വി. ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റോ​ടും ടി.​ടി.​വി. ദി​ന​ക​ര​ൻ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കാ​മ​രാ​ജി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന വ്യാ​ജ​രേ​ഖ ടി​വി​കെ തയാ​റാ​ക്കി​യെ​ന്ന് ടി.​ടി.​വി. ദി​ന​ക​ര​ൻ ഗ​വ​ർ​ണ​റെ ക​ണ്ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തിനു പി​ന്നാ​ലെ ടി​വി​കെ ഇ​ന്നു രാ​വി​ലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.

ടി.​ടി.​വി. ദി​ന​ക​ര​നാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും എ​എം​എം​കെ​യു​ടെ എം​എ​ൽ​എ കാ​മ​രാ​ജ് ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ടി​വി​കെ അറിയിച്ചു. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രുന്നു കാ​മ​രാ​ജ് പി​ന്തു​ണ​ക്ക​ത്ത് എ​ഴു​തി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും ടി​വി​കെ തെ​ളി​വാ​യി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്. 

ത​മി​ഴ്‌​നാ​ട്ടി​ൽ ടി​വി​കെ​യു​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച സ​സ്പെ​ൻ​സ് നീ​ളു​ക​യാ​ണ്. സി​പി​എം, സി​പി​ഐ, വി​സി​കെ, മുസ്‌ലിം ലീ​ഗ് ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടും വി​ജ​യ്ക്ക് ഇ​തേ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

National

പ്ര​തി​സ​ന്ധി നീ​ങ്ങി; വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയാകും

ചെന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 11നാ​ണ് ച​ട​ങ്ങു​ക​ൾ. അ​വ​സാ​ന നി​മി​ഷം സി​പി​എം, സി​പി​ഐ, വി​സി​കെ, എ​എം​എം​കെ എ​ന്നി​വ​രു​ടെ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി നീങ്ങിയത്. ഇ​തോ​ടെ സ​ഭ​യി​ൽ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്ക് ല​ഭി​ച്ചു.

പി​ന്തു​ണ ന​ൽ​കി​യ​തി​ൽ ന​ന്ദി അ​റി​യി​ക്കാ​ൻ സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ൽ വി​ജ​യ് എ​ത്തി. നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും വി​ജ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ഖ്യ​മി​ല്ലെ​ന്നും പു​റ​ത്ത് നി​ന്നും പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി​സ​ഭ​യി​ൽ ചേ​രി​ല്ലെ​ന്നും ഇ​ട​തു പാ​ർ​ട്ടി​ക​ൾ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട​ലി​ലാ​ണ് മു​സ്‌​ലിം ലീ​ഗ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്നാ​ണ് ലീ​ഗും ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. 234 സീ​റ്റു​ക​ളി​ൽ 108 എ​ണ്ണം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 10 സീ​റ്റു​ക​ൾ കൂ​ടി ടി​വി​കെ​യ്ക്ക് ആ​വ​ശ്യ​മാ​യി വ​ന്നു.

വ്യാ​ഴാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ, 113 എം​എ​ൽ​എ​മാ​രെ മാ​ത്രം വ​ച്ച് നി​ങ്ങ​ൾ എ​ങ്ങ​നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ൾ നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ ചോ​ദി​ച്ചി​രു​ന്നു. അ​ന്ന് വി​ജ​യ് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ഗ​വ​ർ​ണ​ർ തൃ​പ്ത​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​ജ​യ് മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ തേ​ടു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ, ത​മി​ഴ്നാ​ട്ടി​ൽ സ​ഖ്യ​സ​ർ​ക്കാ​രു​ണ്ടാ​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ണ്ണാ ഡി​എം​കെ​യോ​ട് ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ളൂ​വെ​ന്ന് ഡി​എം​കെ അ​റി​യി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ടു ചെ​യ്തു.

National

ഇ​ട​തു​പ​ക്ഷ​വും വിസികെ​യും പി​ന്തു​ണ​യ്ക്കും; മു​ഖ്യ​മ​ന്ത്രി ക​സേ​ര ഉ​റ​പ്പി​ച്ച് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ച് വി​ജ​യ്. ഇ​ട​തു​പാ​ർ​ട്ടി​ക​ളും വി​സി​കെ​യും ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കും. ഇ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 118 എ​ന്ന ന​മ്പ​ർ വി​ജ​യി​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ഉ​റ​പ്പി​ച്ചു.‌

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി വി​ജ​യ് ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി പി​ന്തു​ണ​ക്കു​ന്ന ക​ക്ഷി​ക​ൾ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സി​പി​ഐ, സി​പി​എം, വി​സി​കെ പാ​ർ​ട്ടി​ക​ളാ​ണ് വി​ജ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നു പാ​ർ​ട്ടി​ക​ൾ​ക്കും ര​ണ്ടു വീ​തം എം​എ​ൽ​എ​മാ​രു​ണ്ട്. ടി​വി​കെ​യ്ക്ക് 107 എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്.

അ​ഞ്ച് എം​എ​ൽ​എ​മാ​രു​ള്ള കോ​ൺ​ഗ്ര​സ് നേ​ര​ത്തെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​പി​എം, സി​പി​ഐ, വിസി​കെ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 118ലെ​ത്തും.

National

ത​മി​ഴ്നാ​ട്ടി​ൽ നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ; ഇ​ട​ത് പാ​ർ​ട്ടി​ക​ൾ വി​ജ​യ്‌​യെ പി​ന്തു​ണ​ച്ചേ​ക്കും

ചെ​ന്നൈ: രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ തു​ട​രു​ന്ന ത​മി​ഴ്നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷം വി​ജ​യ്‌​യെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സി​പി​എം, സി​പി​ഐ, വി​സി​കെ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ടി​വി​കെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഈ ​പാ​ർ​ട്ടി​ക​ൾ​ക്ക് വി​ജ​യ് മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തി​നി​ടെ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും ത​മ്മി​ൽ കൈ​കോ​ർ​ത്ത് ഭ​രി​ക്കാ​മെ​ന്ന നീ​ക്ക​ത്തി​ൽ നി​ന്ന് ഇ​വ​ർ പി​ൻ​വാ​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ഇ​രു പാ​ർ​ട്ടി​ക​ളും ബ​ദ്ധ​ശ​ത്രു​ക്ക​ളാ​ണെ​ന്നും ഒ​ന്നി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്.​ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​രെ​ല്ലാം ഇ​പ്പോ​ഴും പു​തു​ച്ചേ​രി​യി​ൽ തു​ട​രു​ക​യാ​ണ്.

National

കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി​യ ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കി മ​റു​ക​ണ്ടം ചാ​ടി​യ കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ രം​ഗ​ത്ത്. ഡി​എം​കെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് വി​മ​ർ​ശ​നം.

ത​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും പി​ന്നി​ൽ നി​ന്ന് കു​ത്തു​ക​യു​മാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​തെ​ന്നും മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി ചെ​യ്യു​ന്ന​ത് പോ​ലെ​യു​ള്ള പ്ര​വ​ർ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് ത​മി​ഴ്നാ​ട്ടി​ൽ ചെ​യ്ത​തെ​ന്നും ഡി​എം​കെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ എം​എ​ൽ​എ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്ത് ഇ​രു​ന്ന് മാ​ന്യ​മാ​യ പെ​രു​മാ​റ്റ​മാ​യി​രി​ക്ക​ണം ഡി​എം​കെ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും സ്റ്റാ​ലി​ൻ നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ ന​ല്ല​ത് ക​ണ​ക്കി​ലെ​ടു​ത്ത് ചി​ല തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം എം​എ​ൽ​എ​മാ​രെ അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

ത​മി​ഴ്‌​നാ​ട്ടി​ലും റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യം; അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​രെ പു​തു​ച്ചേ​രി​യി​ലേ​ക്ക് മാ​റ്റി

ചെ​ന്നൈ: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്‌​നാ​ട്ടി​ലും റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യം. എ​ഐ​എ​ഡി​എം​കെ നി​യു​ക്ത എം​എ​ല്‍​എ​മാ​രെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി. ദി ​ഷോ​ർ ട്രി​ഷം എ​ന്ന റി​സോ​ർ​ട്ടി​ൽ 20 മു​റി​ക​ളാ​ണ് എം​എ​ൽ​എ​മാ​ർ​ക്കാ​യി ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്.

പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ടി​വി​കെ​യി​ലേ​ക്ക് പോ​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​മാ​രെ ഒ​രു​മി​ച്ച് നി​ർ​ത്താ​നു​ള്ള നീ​ക്കം. പ​ല എം​എ​ൽ​എ​മാ​രും ഇ​തി​നോ​ട​കം പു​തു​ച്ചേ​രി​യി​ൽ എ​ത്തി​യെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് എ​ത്തു​മെ​ന്നും മു​തി​ർ​ന്ന അ​ണ്ണാ​ഡി​എം​കെ നേ​താ​വ് സി.​വി.​ഷ​ൺ​മു​ഖം പ​റ​ഞ്ഞു.

വി​ജ​യ്‌​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 15 എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ ക​ണ്ടി​രു​ന്നു. സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു ടി​വി​കെ​യോ​ട് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ങ്കി​ലും തി​ര​ക്കി​ട്ട തീ​രു​മാ​നം വേ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​നി​ല​പാ​ട്.

അ​തി​നി​ടെ ടി​വി​കെ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് ത​ട​യാ​ൻ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും കൈ​കോ​ർ​ത്തേ​ക്കു​മെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സ​ഖ്യ രൂ​പ​വ്ത​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല.

National

ഉ​ട​ൻ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ട്ടെ​യെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ട്ടെ​യെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യോ ഉ​ട​ൻ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കും. ആ​റു​മാ​സം എ​ല്ലാം നി​രീ​ക്ഷി​ക്കും.

ഡി​എം​കെ സ​ർ​ക്കാ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ തു​ട​ര​ണം. കു​റ​ഞ്ഞ​ത് സ്‌​കൂ​ളു​ക​ളി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​യെ​ങ്കി​ലും തു​ട​ര​ണം. സം​സ്ഥാ​ന​ത്ത് ടി​വി​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​നെ​തി​രെ കൈ​കോ​ർ​ക്കാ​ൻ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

അ​തി​നി​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കേ​ണ്ട​ത് ലോ​ക്ഭ​വ​നി​ല​ല്ലെ​ന്ന് ജ്യോ​തി​മ​ണി എം​പി പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​മു​ന്ന​യി​ച്ച് വി​ജ​യ് ബു​ധ​നാ​ഴ്ച ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റെ ക​ണ്ടി​രു​ന്നു.

118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം വി​ജ​യ്‌​യു​ടെ പോ​ലീ​സ് സു​ര​ക്ഷാ വാ​ഹ​ന​വ്യൂ​ഹം പി​ൻ​വ​ലി​ച്ചു.

 

Kerala

അ​ധി​കാ​രം പോ​യാ​ലും സ്റ്റാ​ലി​നൊ​പ്പം; ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ന​ഷ്ട​മാ​യെ​ങ്കി​ലും ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് ഡി​എം​കെ വി​ട്ട് വി​ജ​യ്‌യുടെ ടി​വി​കെ ക്യാ​മ്പി​ലെ​ത്തി​യെ​ങ്കി​ലും, സ്റ്റാ​ലി​നു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി.

"ഇ​ന്ന​ലെ സ്റ്റാ​ലി​നൊ​പ്പ​മാ​യി​രു​ന്നു, ഇ​ന്ന് സ്റ്റാ​ലി​നൊ​പ്പ​മാ​ണ്, നാ​ളെ​യും സ്റ്റാ​ലി​നൊ​പ്പം ത​ന്നെ​യാ​യി​രി​ക്കും" എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ൻ വി​ജ​യി​യു​ടെ ടി​വി​കെ 100-ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഡി​എം​കെ സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​വി​കെ നേ​തൃ​ത്വം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ത​മി​ഴ്‌​നാ​ട് ഘ​ട​ക​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി. മ​ത്സ​രി​ച്ച ര​ണ്ട് സീ​റ്റു​ക​ളി​ലും പാ​പ​നാ​ശം, വാ​ണി​യ​മ്പാ​ടി മി​ക​ച്ച വി​ജ​യം നേ​ടി​യ ലീ​ഗ്, നി​ല​വി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും ഡി​എം​കെ സ​ഖ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ; കാ​ണാ​താ​യ​ത് ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ൻ ഫി​ലി​പ്പ് (35), സ​ഹോ​ദ​രി മീ​ര ഫി​ലി​പ്പ് (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌

അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ഏ​താ​നും ദി​വ​സം മു​ന്‍​പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശി​ച്ച ഇ​രു​വ​രും ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ര​മേ​ശ്വ​രം, മ​ധു​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ക​ന്യാ​കു​മാ​രി​യി​ലെ​ത്തി​യ​ത്.

ക​ന്യാ​കു​മാ​രി​യി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ഇ​രു​വ​രും, പി​ന്നാ​ലെ പു​റ​ത്തു​പോ​യി. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​വും ഇ​രു​വ​രും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക​ളു​ടെ പി​താ​വ് ഫി​ലി​പ്പി​ന്‍റെ സ​ഹേ​ദ​ര​നും ബ​ന്ധു​ക്ക​ളും ക​ന്യാ​കു​മാ​രി​യി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ന്യാ​കു​മാ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ക​ന്യാ​കു​മാ​രി​യി​ലെ വാ​വ​തു​റൈ ചൂ​ണ്ട​വ​ള​വ് പ്ര​ദേ​ശ​ത്ത് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ര​യി​ൽ തി​രി​ച്ചെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

National

ത​ട​വു​കാ​ർ​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ല; ഹ​രി നാ​ടാ​രു​ടെ ഹ​ർ‌​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ജ​യി​ലി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വ് ഹ​രി നാ​ടാ​ർ വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ചെ​ന്നൈ പു​ഴ​ൽ ജ​യി​ലി​ലാ​ണ് നി​ല​വി​ൽ ഹ​രി നാ​ടാ​ർ ത​ട​വി​ൽ ക​ഴി​യു​ന്ന​ത്.

ഹ​രി നാ​ടാ​ർ വോ​ട്ട​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ത​ട​യ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് ഹ​രി നാ​ടാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഹ​രി നാ​ടാ​രു​ടേ​ത് ക​രു​ത​ൽ ത​ട​ങ്ക​ൽ അ​ല്ലെ​ന്നും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടും വി​ചാ​ര​ണ നേ​രി​ട്ടും ജ​യി​ലി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​യാ​ണെ​ന്നു​മു​ള്ള ക​മ്മീ​ഷ​ന്‍റെ വാ​ദം കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​ർ​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ലെ​ന്ന നി​യ​മ​പ​ര​മാ​യ വ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. നേ​ര​ത്തെ ഹ​രി നാ​ടാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up