മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി രമേശ് ചെന്നിത്തലയും
തിരുവനന്തപുരം: കോൺഗ്രസിൽ കൂട്ടായ തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ശൈലിയല്ല കോൺഗ്രസിലുള്ളത്. ഏതാനും പേരെ മാത്രം വിളിച്ചുകൂട്ടി ഒരാൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ ശിരസാവഹിക്കുന്ന രീതിയല്ല തങ്ങളുടേതെന്നും ചെന്നിത്തല തുറന്നടിച്ചു.
എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ അവസരമുണ്ടാകും. ജനാധിപത്യ പാർട്ടിയെന്ന നിലയിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചും ചർച്ചകളിലൂടെയും യോജിച്ചുമാണ് കോൺഗ്രസ് അന്തിമ തീരുമാനങ്ങളെടുക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ അന്തിമ തീരുമാനങ്ങളും ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന ശൈലിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി.
എല്ലാവരുമായും കൂടിയാലോചനകൾ നടത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ആർക്കും പരിധി ലംഘിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ ചില കാര്യങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ചിലതിൽ തീരുമാനത്തിലെത്തിയിട്ടുണ്ടെന്നും മറ്റുചില ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Tags : Congress RameshChennithala KeralaPolitics CongressParty DecisionMaking Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash