അരിയില്‍ ഷൂക്കൂര്‍
കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ നിയമ പോരാട്ടം തുടരുമെന്ന് സഹോദരൻ ദാവൂദ്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. വിധി നിരാശാജനകമാണ്. സാഹചര്യ തെളിവുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. കോടതി അതു കണ്ടില്ലെന്നും ദാവൂദ് പറഞ്ഞു.
നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്‍റെ ആദ്യഘട്ടം പൂർത്തിയായെന്നും ദാവൂദ് കൂട്ടിച്ചേർത്തു.
അതേസമയം അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിൽ 13 പേരെയാണ് കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്.
Tags : AriyilShukkoor Legal Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash