മുഹമ്മദ് സിറാജ്.
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക്. അഞ്ച് ദിവസത്തെ മത്സരത്തിന്റെ സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് മികച്ച ഇലവനെ തെരഞ്ഞെടുത്തതെന്നും സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്പ്രീത് ബുംറയ്ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കംബോജ് എന്നിവരെയാണ് ഇന്ത്യ പേസ് നിരയിൽ ഉൾപ്പെടുത്തിയത്. സിറാജിനെ പുറത്തിരുത്തിയ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീം മാനേജ്മെന്റിന്റെ നിലപാട് വിശദീകരിച്ച് കൊടക് രംഗത്തെത്തിയത്.
സിറാജിന് പരിക്കുകളൊന്നുമില്ലെന്നും ടീം തെരഞ്ഞെടുപ്പിൽ ലഭ്യമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും കൊടക് പറഞ്ഞു. ആദ്യ ദിവസത്തെ സാഹചര്യങ്ങൾ മാത്രം മുൻനിർത്തിയല്ല പ്ലേയിംഗ് ഇലവനെ തീരുമാനിച്ചത്. മത്സരത്തിന്റെ രണ്ടാം, മൂന്നാം, നാലാം ദിവസങ്ങളിലെ സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Cricket MohammedSiraj SitanshuKotak India NewZealand TestCricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash