അര്‍ജന്റീന ടീം
കോര്‍ഡോബ (അര്‍ജന്റീന): രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ബ്രസീലിനു പിന്നാലെ അര്‍ജന്റീനയും ഗോളടിയുടെ ഏഴാം സ്വര്‍ഗത്തില്‍. ബ്രസീല്‍ എവേ പോരാട്ടത്തില്‍ സിംഗപ്പൂരിനെ 7-0നു കീഴടക്കിയെങ്കില്‍ അര്‍ജന്റീന സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍വച്ച് 7-0നു കോസ്റ്റാറിക്കയെ തോല്പിച്ചു.
നിക്കൊ പാസ്
ലയണല്‍ മെസിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന നിക്കൊ പാസ് അര്‍ജന്റീനയ്ക്കായി തിളങ്ങിയ മത്സരമായിരുന്നു. എട്ട്, 38 മിനിറ്റുകളില്‍ രണ്ട് മിന്നും ഗോള്‍ നിക്കൊ പാസിന്റെ പേരില്‍ അര്‍ജന്റൈന്‍ അക്കൗണ്ടിലെത്തി. തുടക്കക്കാലത്ത് മെസി അണിഞ്ഞിരുന്ന 18-ാം നമ്പറിലാണ് നിക്കൊ കളത്തിലെത്തുന്നതെന്നതും ശ്രദ്ധേയം.
ജൂലിയന്‍ ആല്‍വരെസ് (35, 43 മിനിറ്റുകള്‍), കൗമാരതാരം ഫ്രാന്‍സൊ മസ്തന്തുവാനൊ (48, 88 മിനിറ്റുകള്‍) എന്നിവരും അര്‍ജന്റീനയ്ക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി. അലക്സിസ് മക് അല്ലിസ്റ്ററിന്റെ (78-ാം മിനിറ്റ്) വകയായിരുന്നു അര്‍ജന്റീനയുടെ മറ്റൊരു ഗോള്‍. മെസി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചശേഷം അര്‍ജന്റീനയുടെ ആദ്യ ജയമാണ്.
ഉറുഗ്വെ 5-0 ഡൊമിനിക്കന്‍
ഡീഗോ ഫോര്‍ലാന്റെ ശിക്ഷണത്തില്‍ ഉറുഗ്വെയ്ക്കു നാലാം ജയം. ദക്ഷിണകൊറിയ (4-1), ഇന്ത്യ (6-1), അര്‍ജന്റീന (2-1) ടീമുകള്‍ക്കു പിന്നാലെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെതിരേയും ഉറുഗ്വെ സൗഹൃദ ഫുട്ബോളില്‍ ജയം സ്വന്തമാക്കി.
മറുപടിയില്ലാത്ത അഞ്ചു ഗോളിനായിരുന്നു ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ ഉറുഗ്വെ തുരത്തിയത്.
Tags : Argentina Sports SportsNews Highlights Tennis Cricket Badminton in seventh heaven