Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Seventh

അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് ഏ​ഴാം സ്വ​ര്‍​ഗം

കോ​ര്‍​ഡോ​ബ (അ​ര്‍​ജ​ന്‍റീ​ന): രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​നു പി​ന്നാ​ലെ അ​ര്‍​ജ​ന്‍റീ​ന​യും ഗോ​ള​ടി​യു​ടെ ഏ​ഴാം സ്വ​ര്‍​ഗ​ത്തി​ല്‍. ബ്ര​സീ​ല്‍ എ​വേ പോ​രാ​ട്ട​ത്തി​ല്‍ സിം​ഗ​പ്പൂ​രി​നെ 7-0നു ​കീ​ഴ​ട​ക്കി​യെ​ങ്കി​ല്‍ അ​ര്‍​ജ​ന്‍റീ​ന സ്വ​ന്തം നാ​ട്ടു​കാ​ര്‍​ക്കു മു​ന്നി​ല്‍​വ​ച്ച് 7-0നു ​കോ​സ്റ്റാ​റി​ക്ക​യെ തോ​ല്‍​പി​ച്ചു.

നി​ക്കൊ പാസ്

ല​യ​ണ​ല്‍ മെ​സി​യു​ടെ പി​ന്‍​ഗാ​മി​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നി​ക്കൊ പാ​സ് അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി തി​ള​ങ്ങി​യ മ​ത്സ​ര​മാ​യി​രു​ന്നു. എ​ട്ട്, 38 മി​നി​റ്റു​ക​ളി​ല്‍ ര​ണ്ട് മി​ന്നും ഗോ​ള്‍ നി​ക്കൊ പാ​സി​ന്‍റെ പേ​രി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തി. തു​ട​ക്ക​ക്കാ​ല​ത്ത് മെ​സി അ​ണി​ഞ്ഞി​രു​ന്ന 18-ാം ന​മ്പ​റി​ലാ​ണ് നി​ക്കൊ ക​ള​ത്തി​ലെ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സ് (35, 43 മി​നി​റ്റു​ക​ള്‍), കൗ​മാ​ര​താ​രം ഫ്രാ​ന്‍​സൊ മ​സ്ത​ന്തു​വാ​നൊ (48, 88 മി​നി​റ്റു​ക​ള്‍) എ​ന്നി​വ​രും അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. അ​ല​ക്‌​സി​സ് മ​ക് അ​ല്ലി​സ്റ്റ​റി​ന്‍റെ (78-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ മ​റ്റൊ​രു ഗോ​ള്‍. മെ​സി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ച​ശേ​ഷം അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ ജ​യ​മാ​ണ്.

ഉ​റു​ഗ്വെ 5-0 ഡൊ​മി​നി​ക്ക​ന്‍

ഡീ​ഗോ ഫോ​ര്‍​ലാ​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഉ​റു​ഗ്വെ​യ്ക്കു നാ​ലാം ജ​യം. ദ​ക്ഷി​ണ​കൊ​റി​യ (4-1), ഇ​ന്ത്യ (6-1), അ​ര്‍​ജ​ന്‍റീ​ന (2-1) ടീ​മു​ക​ള്‍​ക്കു പി​ന്നാ​ലെ ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​നെ​തി​രേ​യും ഉ​റു​ഗ്വെ സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി.
മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​നാ​യി​രു​ന്നു ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​നെ ഉ​റു​ഗ്വെ തു​ര​ത്തി​യ​ത്.

Latest News

Corehub Up