x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

7-ാം പോ​ര്‍​ച്ചു​ഗ​ലി​ന് ന​മ്പ​ര്‍ ഗോ​ള്‍

വെബ്ഡെസ്ക്
Published: November 19, 2026 05:14 AM IST | Updated: November 19, 2026 05:14 AM IST

കാ​ര്‍​ലോ​സ് ഫോ​ബ്‌​സി​ന്‍റെ ആഹ്ലാദം.

കാ​ര്‍​ഡി​ഫ്: ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ ഏ​ഴാം ന​മ്പ​ര്‍ അ​ണി​ഞ്ഞു ക​ള​ത്തി​ലെ​ത്തി​യ കാ​ര്‍​ലോ​സ് ഫോ​ബ്‌​സി​ന്‍റെ ഗോ​ളി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​നു ജ​യം. റൊ​ണാ​ള്‍​ഡോ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ച​ശേ​ഷം പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്. യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഗ്രൂ​പ്പ് എ ​നാ​ലി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ 3-2നു ​വെ​യ്‌ൽസി​നെ കീ​ഴ​ട​ക്കി. എ​വേ പോ​രാ​ട്ട​ത്തി​ന്‍റെ 70-ാം മി​നി​റ്റി​ലാ​യി​രു​ന്നു പോ​ര്‍​ച്ചു​ഗ​ലിന്‍റെ ജ​യ​മു​റ​പ്പി​ച്ച ഫോ​ബ്‌​സ് ഗോ​ള്‍.


ബ്രൂ​ണൊ ഫെ​ര്‍​ണാ​ണ്ട​സി​ലൂ​ടെ (11-ാം മി​നി​റ്റ്) ലീ​ഡ് നേ​ടി​യ പോ​ര്‍​ച്ചു​ഗ​ലി​നെ ഡേ​വി​ഡ് ബ്രൂ​ക്‌​സി​ന്‍റെ (13-ാം മി​നി​റ്റ്) ഗോ​ളി​ല്‍ ആ​തി​ഥേ​യ​ര്‍ സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു. സോ​ര്‍​ബ തോ​മ​സ് (40-ാം മി​നി​റ്റ്) വെ​യ്‌ൽസി​നു ലീ​ഡ് ന​ല്‍​കി. പെ​ഡ്രൊ നെ​റ്റൊ​യി​ലൂ​ടെ (43-ാം മി​നി​റ്റ്) പ​റ​ങ്കി​പ്പ​ട ഒ​പ്പ​മെ​ത്തി. തു​ട​ര്‍​ന്നാ​യി​രു​ന്നു കാ​ര്‍​ലോ​സ് ഫോ​ബ്‌​സി​ന്‍റെ ഗോ​ൾ.

ഹാ​ല​ണ്ട് ഡ​ബി​ള്‍

സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍ ബ​ല​ത്തി​ല്‍ നോ​ര്‍​വെ 3-2നു ​ഡെ​ന്മാ​ര്‍​ക്കി​നെ കീ​ഴ​ട​ക്കി. സ്റ്റോ​പ്പേ​ജ് ടൈ​മി​ലെ പെ​നാ​ല്‍​റ്റി ഗോ​ളി​ലാ​യി​രു​ന്നു നോ​ര്‍​വെ​യു​ടെ ജ​യം. 37, 90+6 (പെ​നാ​ല്‍​റ്റി) മി​നി​റ്റു​ക​ളി​ലാ​ണ് ഹാ​ല​ണ്ട് വ​ല കു​ലു​ക്കി​യ​ത്.
പോ​ർ​ച്ചു​ഗ​ലും നോ​ർ​വെ​യും ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

Tags : goal for Portugal Sports SportsNews Highlights Tennis Cricket Badminton goal for Portugal

Recent News

Corehub Up