x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ബ​റി​ന് ഇ​തെ​ന്തു​പ​റ്റി? അ​മ്പ​ര​ന്ന് ക്രി​ക്ക​റ്റ് ലോ​കം

അബു ജേക്കബ് വർഗീസ്
Published: November 18, 2026 06:17 PM IST | Updated: November 18, 2026 06:44 PM IST

ബാ​ബ​ർ അ​സം

റാ​വ​ൽ​പി​ണ്ടി: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ താ​രം ബാ​ബ​ർ അ​സം പു​റ​ത്താ​യ രീ​തി ക്രി​ക്ക​റ്റ് ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റം​പി​ലേ​ക്ക് നീ​ങ്ങി​യ പ​ന്ത് ബാ​ബ​ർ ലീ​വ് ചെ​യ്ത​തോ​ടെ​യാ​ണ് വി​ക്ക​റ്റ് ന​ഷ്‌​ട​മാ​യ​ത്.

ല​ങ്ക​ൻ പേ​സ​ർ ല​ഹി​രു കു​മാ​ര​യു​ടെ പ​ന്തി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ന്‍റെ വി​ക്ക​റ്റ് തെ​റി​ച്ച​ത്. ഒ​രു മു​ൻ​നി​ര ബാ​റ്റ​റി​ൽനി​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത പി​ഴ​വാ​ണ് താ​ര​ത്തി​ൽ നി​ന്ന് സം​ഭ​വി​ച്ച​ത്.

എ​ന്താ​യാ​ലും ബാ​ബ​റി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​പ്പോ​ൾ ക്രി​ക്ക​റ്റ് ലോ​ക​ത്തെ പ്ര​ധാ​ന വി​ഷ​യം. നൂ​റ്റാ​ണ്ടി​ന്‍റെ ലീ​വ് എ​ന്നാ​ണ് ക്രി​ക്ക​റ്റ് പേ​ജു​ക​ൾ സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

 

തൊ​ട്ട​തെ​ല്ലാം പി​ഴ​യ്ക്കു​ന്നു

ബാ​ബ​ർ അ​സ​മി​ന്‍റെ നി​ല​വി​ലെ ഫോ​മാ​ണ് പു​റ​ത്താ​ക്ക​ലി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. മോ​ശം ഫോം ​കാ​ര​ണ​മാ​ണ് ബാ​ബ​റി​ന് സ്വന്തം നാട്ടിലെ പിച്ചിൽപ്പോലും പ​ന്തി​നെ റീ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സാ​ക്ഷാ​ൽ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പാ​ക്കി​സ്ഥാ​ൻ പ​തി​പ്പെ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു ബാ​ബ​റി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം നി​രാ​ശ​യി​ലാ​ണ്. ഒ​രു​ക്കാ​ല​ത്ത് സെ​ഞ്ച്വ​റി അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്ന​ ബാ​ബ​റി​ന്‍റെ ബാ​റ്റി​ൽ നി​ന്ന് ഒ​രു ടെ​സ്റ്റ് സെ​ഞ്ച്വ​റി പി​റ​ന്നി​ട്ട് നാ​ലു​വ​ർ​ഷ​മാ​യി.

നി​ശ്ചി​ത ഓ​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ലും കാ​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മ​ല്ല. ഒ​രു സെ​ഞ്ച്വ​റി മാ​ത്ര​മാ​ണ് താ​ര​ത്തി​ന് മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ൽ നേ​ടാ​നാ​യ​ത്.

മോ​ശം ശ​രാ​ശ​രി​യും പ്ര​ഹ​ര​ശേ​ഷി​യും

ട്വ​ന്‍റി - 20 ടീ​മി​ൽ നി​ന്ന് സ്ഥാ​നം ന​ഷ്‌​ട​പ്പെ​ട്ട ബാ​ബ​റി​ന്‍റെ ഏ​ക​ദി​ന​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പ്ര​ഹ​ര​ശേ​ഷി 68.80 മാ​ത്ര​മാ​ണ്. താ​ര​ത്തി​ന്‍റെ ബാ​റ്റിം​ഗ് ശ​രാ​ശ​രി​യിലും ക​ടു​ത്ത ഇ​ടി​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2019 - 22 കാ​ല​യ​ള​വി​ൽ 70ന് ​മു​ക​ളി​ൽ ശ​രാ​ശ​രി​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ 2026ലെ ​ശ​രാ​ശ​രി 30 മാ​ത്ര​മാ​ണ്.

ഫോം ​വീ​ണ്ടെ​ടു​ക്കാ​ൻ ?

താ​ര​ത്തി​ന് ഫോം വീണ്ടെടുക്കണമെങ്കിൽ വിദേശത്ത് പോയി പരിശീലനം നേ​ട​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ മു​ൻ നാ​യ​ക​ൻ മു​ഹ​മ്മ​ദ് യൂ​സ​ഫ് പ​റ​ഞ്ഞു.

വി​ദേ​ശ​ത്തെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ പി​ച്ചു​ക​ളി​ലും സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ​രി​ശീ​ലി​ക്കു​ന്ന​തി​ലൂ​ടെ ബാ​ബ​റി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കു​മെ​ന്നും റ​ൺ​സ് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് യൂ​സ​ഫ് പ​റ​ഞ്ഞു.

ബാ​ബ​ർ ക്രി​ക്ക​റ്റി​ൽ നി​ന്ന് ചെ​റി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത് മ​ന​സി​നെ ശാ​ന്ത​മാ​ക്കി ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​ണ​മെ​ന്നാ​ണ് ഓ​സീ​സ് ഇ​തി​ഹാ​സം റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ നി​ർ​ദേ​ശം.

ഏ​ക​ദി​ന ലോ​ക​ക​പ്പും പാ​ക്കി​സ്ഥാ​ന്‍റെ ഭാ​വി​യും

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ന്‍റെ സാ​ധ്യ​ത​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ബാ​ബ​ർ അ​സ​മി​ന്‍റെ ഫോം ​നി​ർ​ണാ​യ​ക​മാ​കും.

എ​ന്താ​യാ​ലും ലോ​ക​ക​പ്പി​ന് മു​മ്പാ​യി താ​രം ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags : BabarAzam PakistanCricket FormOut ViratKohli Century

Recent News

Corehub Up