ജര്‍മനി
മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് എ രണ്ടില്‍ ഫ്ളോറിയന്‍ വിര്‍റ്റ്സിന്റെ ഇരട്ടഗോള്‍ മികവില്‍ ജര്‍മനി 5-0നു നെതര്‍ലന്‍ഡ്സിനെ തകര്‍ത്തു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേടിയ വമ്പന്‍ ജയത്തോടെ, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ജര്‍മനി ക്വാര്‍ട്ടറിലെത്തി. മുഖ്യപരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തില്‍ ജര്‍മനിയുടെ മൂന്നാം ജയമാണ്.
ആറു മത്സരങ്ങളില്‍നിന്ന് 11 പോയിന്റുള്ള ജര്‍മനി, ഗോള്‍ ശരാശരിയുടെ കരുത്തിലാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇത്രയും പോയിന്റുള്ള നെതര്‍ലന്‍ഡ്സ് രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗ്രീസ് 1-0നു സെര്‍ബിയയെ കീഴടക്കി 11 പോയിന്റ് നേടിയെങ്കിലും ക്വാര്‍ട്ടര്‍ ടിക്കറ്റ് ലഭിച്ചില്ല. മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ ഗ്രീസിനു സാധിച്ചുള്ളൂ.
Tags : UEFA Nations League Germani Netherlands Sports Greece