x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ജ​രി​വാ​ളി​ന്‍റെ ‘ശീ​ഷ് മ​ഹ​ൽ’ തു​റ​ന്നു​കൊ​ടു​ക്കും

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: November 18, 2026 04:40 AM IST | Updated: November 18, 2026 04:40 AM IST

ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന ഔ​​ദ്യോ​​ഗി​​ക വ​​സ​​തി ‘ശീ​​ഷ് മ​​ഹ​​ൽ’.

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന ഔ​​ദ്യോ​​ഗി​​ക വ​​സ​​തി അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കു​​മെ​​ന്ന് ഡ​​ൽ​​ഹി മ​​ന്ത്രി പ​​ർ​​വേ​​ഷ് വ​​ർ​​മ.

ആ​​ഡം​​ബ​​ര സൗ​​ക​​ര്യ​​ങ്ങ​​ൾ​​കൊ​​ണ്ട് നി​​റ​​ച്ചു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബി​​ജെ​​പി ‘ശീ​​ഷ് മ​​ഹ​​ൽ’ (​ക​​ണ്ണാ​​ടി​​ക്കൊ​​ട്ടാ​​രം) എ​​ന്നു പ​​രി​​ഹ​​സി​​ച്ചി​​രു​​ന്ന വ​​സ​​തി​​യാ​​ണ് ടി​​ക്ക​​റ്റെ​ടു​​ത്ത് സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​ത്തോ​​ടെ തു​​റ​​ക്കു​​ന്ന​​ത്.

ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗ്, സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ള്ള മു​​ൻ​​കൂ​​ർ റി​​സ​​ർ​​വേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ൾ​​പ്പ​​ടെ​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് പ​​ർ​​വേ​​ഷ് വ​​ർ​​മ അ​​റി​​യി​​ച്ചു.

ഡ​​ൽ​​ഹി നി​​യ​​മ​​സ​​ഭാ തെ​ര​​ഞ്ഞെ​​ടു​​പ്പി​​ല​​ട​​ക്കം ബി​​ജെ​​പി പ്ര​​ധാ​​ന പ്ര​​ചാ​​ര​​ണാ​​യു​​ധ​​മാ​​ക്കി​​യ വി​​ഷ​​യ​​മാ​​യി​​രു​​ന്നു ‘ശീ​​ഷ് മ​​ഹ​​ൽ’. വ​​സ​​തി​​യി​​ൽ റി​​മോ​​ട്ട് നി​​യ​​ന്ത്രി​​ത സ്മാ​​ർ​​ട്ട് ലൈ​​റ്റു​​ക​​ൾ, കോ​​ടി​​ക​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന ക​​ർ​​ട്ട​​നു​​ക​​ൾ, അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​ സം​​വി​​ധാ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ ആ​​ഡം​​ബ​​ര സൗ​​ക​​ര്യ​​ങ്ങ​​ളു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ ആ​​രോ​​പ​​ണം.

സി​​വി​​ൽ ലൈ​​ൻ​​സി​​ലെ ആ​​റാം ന​​മ്പ​​ർ ഫ്ലാ​​ഗ്സ്റ്റാ​​ഫ് റോ​​ഡി​​ലു​​ള്ള ഈ ​​വ​​സ​​തി 2024 വ​​രെ കേ​​ജ​​രി​​വാ​​ളി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യി​​രു​​ന്നു.

Tags : Kejriwal Sheesh Mahal opened National Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up