അലക്സാണ്ടർ സാപിഷെങ്കോ
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത 177 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുക്രെയ്ൻ പൗരൻ അലക്സാണ്ടർ സാപിഷെങ്കോ എന്ന അലക്സിനെ മുംബൈയിലെത്തിച്ചു.
ടോറസ് ജ്വല്ലറി കേസിലാണ് ഇയാളെ റുമാനിയയിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. റുമാനിയയിൽനിന്നു യുഎഇ വഴിയാണ് അലക്സിനെ ഇന്നലെ വൈകുന്നേരം മുംബൈ വിമാനത്താവളത്തിലെത്തിച്ചത്.
മേയ് 23നാണ് അലക്സ് റുമാനിയയിൽവച്ച് അറസ്റ്റിലായത്. ഇയാൾക്കെതിരേ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നംഗ ഇഡി സംഘമാണ് അലക്സിനെ ഇന്ത്യയിലെത്തിച്ചത്.
ടോറസ് ജ്വല്ലറി എന്ന ബ്രാൻഡിന്റെ പേരിൽ തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചത് പ്ലാറ്റിന് ഹേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ്. ഇവർക്കെതിരേയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്.
Tags : ED Case Ukrainian National Brought India