x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​വി​ല ല​ക്ഷ​ത്തി​നു താ​ഴെയെത്തി

വെബ്ഡെസ്ക്
Published: November 18, 2026 03:42 AM IST | Updated: November 18, 2026 03:42 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: കു​​​തി​​​പ്പി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ർ​​​ണ​​​വി​​​ല ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യെ​​​ത്തി. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 12,470 രൂ​​​പ​​​യും പ​​​വ​​​ന് 99,760 രൂ​​​പ​​​യു​​​മാ​​​യി വി​​​ല. ച​​​രി​​​ത്ര​​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണ​​​വി​​​ല താ​​​ഴ്ന്ന​​​ത് ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ വി​​​ല കു​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലും മാ​​​റ്റം.

ഡോ​​​ള​​​ർ ശ​​​ക്തി​​​പ്പെ​​​ട്ട​​​തും നി​​​ക്ഷേ​​​പ​​​ക​​​ർ വ്യാ​​​പ​​​ക​​​മാ​​​യി ലാ​​​ഭ​​​മെ​​​ടു​​​ത്ത​​​തും പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​തീ​​​ക്ഷ​​​ക​​​ളി​​​ലെ മാ​​​റ്റ​​​വു​​​മാ​​​ണ് വി​​​ല​​​യി​​​ടി​​​വി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണം.

അല്പം ആശ്വാസം

വി​​​ല കു​​​റ​​​ഞ്ഞ​​​ത് വി​​​വാ​​​ഹാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ്വ​​​ർ​​​ണം വാ​​​ങ്ങാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ൾപ്പടെ ആ​​​ശ്വാ​​​സ​​​മാ​​​ണ്. എ​​​ന്നാ​​​ൽ വി​​​ല ഇ​​​നി​​​യും കു​​​റ​​​യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ വാ​​​ങ്ങ​​​ൽ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്കു സ്റ്റോ​​​ക്ക് ചെ​​​യ്ത വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു നി​​​ല​​​വി​​​ലെ വി​​​ല​​​യി​​​ടി​​​വ് തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ, ഡോ​​​ള​​​റി​​​ന്‍റെ മൂ​​​ല്യം, രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക്, ആ​​​ഗോ​​​ള രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​യി​​​രി​​​ക്കും വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല​​​യു​​​ടെ ഗ​​​തി നി​​​ർ​​​ണ​​​യി​​​ക്കു​​​ക.ഈ ​​​വ​​​ർ​​​ഷം ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു പ​​​വ​​​ൻ വി​​​ല ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു മു​​​ന്പ് മാ​​​ർ​​​ച്ച് 23നാ​​​ണ് വി​​​ല താ​​​ഴ്ന്ന​​​ത്. അ​​​ന്നു പ​​​വ​​​ന് 99,480 രൂ​​​പ​​​യി​​​ലേ​​​ക്കാ​​​ണു താ​​​ഴ്ന്ന​​​ത്.

​​​സ്ഥാ​​​ന​​​ത്തു സ്വ​​​ർ​​​ണ​​​വി​​​ല ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​യ പ​​​വ​​​ന് 1,31,160 രൂ​​​പ വ​​​രെ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 29ന് ​​​രാ​​​വി​​​ലെ​​​യാ​​​ണ് 22 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​ത്തി​​​ന് (എ​​​ട്ടു ഗ്രാം) ​​​ഈ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ് വി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് (ഗ്രാ​​​മി​​​ന് 16,395 രൂ​​​പ). 2025 ഡി​​​സം​​​ബ​​​ർ 23നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ർ​​​ണ​​​വി​​​ല ആ​​​ദ്യ​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ന്നി​​​ട്ട​​​ത് (1,01,600 രൂ​​​പ).

Tags : Gold price Falls Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up