Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falls

Kerala

റോഡരികിലെ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​​യി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ യാ​ത്രിക​ന്‍ തെ​റി​ച്ചു​വീ​ണു

കോ​​​​ഴി​​​​ക്കോ​​​​ട്: തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ മൂ​​​​ടാ​​​​തെ കി​​​​ട​​​​ന്നി​​​​രു​​​​ന്ന കു​​​​ഴി​​​​യി​​​​ല്‍ വീ​​​​ണ് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ല്‍ മാ​​​​റും​​​​മു​​​​മ്പേ കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ല​​​​ത്തും സ​​​​മാ​​​​ന​​​​ അ​​​​പ​​​​ക​​​​ടം.

സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണെ​​​​ങ്കി​​​​ലും സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികനാ​​​​യ ഒ​​​​ള​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി നി​​​​സാ​​​​ര്‍ (38) നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കാ​​​​ണു സം​​​​ഭ​​​​വം.

നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​ലാ​​​​പ​​​​റ​​​​മ്പ് - മാ​​​​നാ​​​​ഞ്ചി​​​​റ റോ​​​​ഡി​​​​ല്‍ എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ലം ട്രാ​​​​ഫി​​​​ക് ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലാ​​​​ണു നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്. റോ​​​​ഡ​​​​രി​​​​കി​​​​ലൂ​​​​ടെ സ്‌​​​​കൂ​​​​ട്ട​​​റി​​​ൽ ​വ​​​​രി​​​ക​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​സാ​​​​ര്‍. തൊ​​​​ട്ട​​​​രി​​​​കി​​​​ലൂ​​​​ടെ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ര്‍ സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ച്ച​​​​തു​​​​ക​​​​ണ്ട് നി​​​​സാ​​​​ര്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ വെ​​​​ട്ടി​​​​ച്ച​​​​പ്പോ​​​​ള്‍ പെ​​​​ട്ടെ​​​​ന്ന് മ​​​​റി​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ആ​​​​ഴ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലേ​​​​ക്കാ​​​​ണ് നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്.

ഹെ​​​​ല്‍​മെ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ വ​​​​ന്‍ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി. അ​​​​ടു​​​​ത്തി​​​​ടെ നി​​​​ര്‍​മി​​​​ച്ച ഓ​​​​വു​​​​ചാ​​​​ലി​​​​ന്‍റെ അ​​​​രി​​​​ക് ഭി​​​​ത്തി​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​മ്പു​​​​ക​​​​മ്പി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നു നി​​​​ല്‍​ക്കു​​​​ന്നു​​​​ണ്ട്. ക​​​​മ്പി​​​​യി​​​​ല്‍ ഇ​​​​ടി​​​​ച്ച് കൈ​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

നാ​​​​ട്ടു​​​​കാ​​​​ര്‍ ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യാ​​​​ണ് നി​​​​സാ​​​​റി​​​​നെ ഓ​​​​ട​​​​യി​​​​ല്‍ നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. മ​​​​ലാ​​​​പ​​​​റ​​​​മ്പ് -മാ​​​​നാ​​​​ഞ്ചി​​​​റ റോ​​​​ഡി​​​​ല്‍ പു​​​​തു​​​​താ​​​​യി നി​​​​ര്‍​മി​​​​ച്ച ഓ​​​​വു​​​​ചാ​​​​ലി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ത്തും സ്ലാ​​​​ബു​​​​ക​​​​ള്‍ ഇ​​​​ട്ട് മൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ​​​​ക​​​​ടം വായ് പി​​​​ള​​​​ര്‍​ത്തി നി​​​​ല്‍​ക്കു​​​​ന്ന ഓ​​​​വു​​​​ചാ​​​​ലു​​​​ക​​​​ള്‍​ക്കു സ​​​​മീ​​​​പം അ​​​​പ​​​​ക​​​​ട സൂ​​​​ച​​​​ക ബോ​​​​ര്‍​ഡു​​​​ക​​​​ളോ റി​​​​ബ​​​​ണു​​​​ക​​​​ളോ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

 

Kerala

കോ​ത​മം​ഗ​ല​ത്ത് കി​ണ​റ്റി​ല്‍ വീ​ണ് മ്ലാ​വ്; സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് ഫ​യ​ര്‍ ഫോ​ഴ്‌​സ്

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് കി​ണ​റ്റി​ല്‍ വീ​ണ മ്ലാ​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് ഫ​യ​ര്‍ ഫോ​ഴ്‌​സ്. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ക​നാ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ന​ജീ​ബി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച മ്ലാ​വ് വീ​ണ​ത്.

കി​ണ​റി​ന്‍റെ ചു​റ്റും കെ​ട്ടി​യി​രു​ന്ന ഷീ​റ്റ് കീ​റി​ക്കി​ട​ക്കു​ന്ന​തു ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് മ്ലാ​വ് കി​ണ​റ്റി​ല്‍ വീ​ണ​ത് ക​ണ്ട​ത്. കാ​ട് പി​ടി​ച്ചു കി​ട​ന്നി​രു​ന്ന പ​റ​മ്പ് വൃ​ത്തി​യാ​ക്കാ​ന്‍ എ​ത്തി​യ​വ​രാ​ണ് മ്ലാ​വ് കി​ണ​റ്റി​ല്‍ വീ​ണ​ത് ആ​ദ്യം ക​ണ്ട​ത്.

ഉ​ട​നെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ​യും ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് വ​ടം ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി​യാ​ണ് മ്ലാ​വി​നെ വ​ലി​ച്ചു മു​ക​ളി​ലേ​ക്ക് ക​യ​റ്റി​യ​ത്. തു​ട​ര്‍​ന്ന് ഇ​തി​നെ കാ​ട്ടി​ലേ​ക്ക് ത​ന്നെ പ​റ​ഞ്ഞു​വി​ട്ടു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; നാ​ല് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ലു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ഒ​ൻ​പ​ത് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

200 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. 17 സൈ​നി​ക​രു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്യൂ​ട്ടി മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ചി​കി​ത്സ​യ്ക്കാ​യി ഉ​ദം​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

National

ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു

ചെ​ന്നൈ: ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​നു​മി​ടെ നി​ല​ത്ത് വീ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

സു​ര​ക്ഷാ സേ​ന ഒ​രു​ക്കി​യ വ​ല​യ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​ർ വി​ജ​യ്ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ക​യാ​യി​രു​ന്ന വി​ജ​യ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചാ​ണ് വി​ജ​യ്‌​യെ കാ​റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു. മ​ലേ​ഷ്യ​യി​ൽ​വെ​ച്ച് ന​ട​ന്ന ത​ന്‍റെ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ്.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​സി​ക്കി​ലെ ക​ൽ​വാ​ൻ താ​ലൂ​ക്കി​ലു​ള്ള സ​പ്ത​സ്രിം​ഗ് ഗ​ഡ് ഗ​ട്ടി​ൽ വ​ച്ചാ​ണ് കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. നി​ഫാ​ദ് താ​ലൂ​ക്കി​ൽ നി​ന്നു​ള്ള കീ​ർ​ത്തി പ​ട്ടേ​ൽ (50), റ​സീ​ല പ​ട്ടേ​ൽ (50), വി​ത്ത​ൽ പ​ട്ടേ​ൽ (65), ല​ത പ​ട്ടേ​ൽ ( 60), വ​ച്ച​ൻ പ​ട്ടേ​ൽ (60), മ​നി​ബെ​ൻ പ​ട്ടേ​ൽ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

600 അ​ടി താ​ഴ്ച​യി​ലേ​യ്ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up