x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി എക്യുമെനിക്കൽ സംഗമം ക്രൈസ്തവസഭകളുടെ കൂട്ടായ്മയ്ക്ക് വേദിയായി

വെബ്ഡെസ്ക്
Published: November 18, 2026 03:28 AM IST | Updated: November 18, 2026 03:28 AM IST

എ​ക്യു​മെ​നി​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വൈ​ദി​ക - അ​ല്‌​മാ​യ പ്ര​തി​നി​ധി​ക​ൾ വി​വി​ധ ക്രൈ​സ്ത​വ സ​ഭ മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ​ക്കൊ​പ്പം.

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന എ​ക്യു​മെ​നി​ക്ക​ൽ സം​ഗ​മം ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ വേ​ദി​യാ​യി. രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ സു​വ​ർ​ണ ജൂ​ബി​ലി എ​ക്യു​മെ​നി​ക്ക​ൽ സം​ഗ​മ​ത്തോ​ട് ചേ​ർ​ന്ന് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് സ​മ്മേ​ള​നം, എ​ക്യു​മെ​നി​ക്ക​ൽ ക​മ്മി​റ്റി സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ത്തി.

ശ്ലൈ​ഹി​ക പി​ന്തു​ട​ർ​ച്ച​യു​ള്ള വി​വി​ധ സ​ഭ​ക​ൾ ചേ​ർ​ന്ന് പ​ള്ളി നി​ർ​മി​ച്ച് ദൈ​വാ​രാ​ധ​ന ന​ട​ത്തു​ന്ന പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യാ​യ നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യു​ടെ​യും നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റി​ന്‍റെ​യും രൂ​പീ​ക​ര​ണ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യ മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ​യും അ​തു​ല്യ​മാ​യ പ​ങ്ക് സ്നേ​ഹ​പൂ​ർ​വം അ​നു​സ്മ​രി​ക്കു​ന്ന​താ​യി നി​ല​യ്ക്ക​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ ഡോ. തെ​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കും നാ​ടി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണെ​ന്നും രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന, സാ​മൂ​ഹ്യ സേ​വ​ന, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നേ​ക​ർ​ക്ക് മാ​ർ​ഗ​ദീ​പ​മാ​ക​ട്ടേയെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ മേ​ല​ധ്യ​ക്ഷ​ൻ​മാ​രു​ടെ സം​ഗ​മ​ത്തി​ന് വേ​ദി​യാ​കാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്ക് സാ​ധി​ച്ച​ത് കൃ​ത​ജ്ഞ​താ​പൂ​ർ​വം സ്മ​രി​ക്കു​ന്ന​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​യി​ലും ഐ​ക്യ​ത്തി​ലും ആ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ദൈ​വം ന​ട​ത്തി​യ ക്ര​മീ​ക​ര​ണ​മാ​ണ് സം​ഗ​മ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നു​സ്മ​രി​ച്ചു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​നും ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ​ഡോ. തെ​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റും സീ​റോമ​ല​ങ്ക​ര പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, സെ​ക്ര​ട്ട​റി സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ​ഡോ. മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ, സീ​റോ മ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ സി​ന​ഡ​ൽ ക​മ്മിഷ​ൻ ചെ​യ​ർ​മാ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ജോ​ഷ്വ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സെ​ൽ​വ​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, സീ​റോമ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ സി​ന​ഡ​ൽ ക​മ്മി​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​ൾ ത​യ്യി​ൽ, നി​ല​യ്ക്ക​ൽ ട്ര​സ്റ്റ് ട്ര​ഷ​റ​ർ അ​ഡ്വ. സു​രേ​ഷ് കോ​ശി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഷൈ​ജു, വൈ​ദി​ക - അ​ല്‌​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്ന സ​മ്മേ​ള​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, ചാ​ൻ​സ​ല​ർ ഫാ. ​മാ​ത്യു ശൗ​ര്യാം​കു​ഴി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ, ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് ജെ. ​മാ​ത്യു എ​ക്സ് എം​പി, കെ.​സി. ഡൊ​മി​നി​ക് ക​രി​പ്പാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Golden Jubilee Ecumenical fellowship Christian churches Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up