x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘മ​​റ്റ് മ​​ത​​ങ്ങ​​ൾ’: സെ​ൻ​സ​സ് ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ്

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: November 18, 2026 04:22 AM IST | Updated: November 18, 2026 04:22 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: പെ​​ന്ത​​ക്കോ​​സ്ത്, ഇ​​സ്കോ​​ൺ, താ​​ന്ത്രി​​ക്, ശ്രീ​​കൃ​​ഷ്ണ, ശ്രീ​​റാം, രാം​​ദേ​​വ്, ബി​​ഷ്‌​​ണോ​​യി തു​​ട​​ങ്ങി 287 വി​​ഭാ​​ഗ​​ങ്ങ​​ളെ സെ​​ൻ​​സ​​സി​​ന്‍റെ സ്വ​​യംവി​​വ​​ര​​ശേ​​ഖ​​ര​​ണ പോ​​ർ​​ട്ട​​ലി​​ൽ (സെ​​ൽ​​ഫ് എ​​ന്യൂ​​മ​​റേ​​ഷ​​ൻ) ‘മ​​റ്റ് മ​​ത​​ങ്ങ​​ൾ’ എ​​ന്ന പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ച്ചൊ​​ല്ലി വി​​വാ​​ദം.

സെ​​ൻ​​സ​​സ് ന​​ട​​പ​​ടി​​ക​​ളെ പ്ര​​ഹ​​സ​​ന​​മെ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച് കോ​​ൺ​​ഗ്ര​​സ് രം​​ഗ​​ത്തെ​​ത്തി. ന​​ട​​പ​​ടി വി​​ചി​​ത്ര​​വും സാ​​മാ​​ന്യ​​ധാ​​ര​​ണ​​ക​​ളെ​​പ്പോ​​ലും വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന​​തു​​മാ​​ണെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​യ്റാം ര​​മേ​​ശ് വി​​മ​​ർ​​ശി​​ച്ചു. ഒ​​രു ദേ​​ശീ​​യ മാ​​ധ്യ​​മം പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

നി​​യ​​മ​​സ​​ഭാ തെ​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന നാ​​ലു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ സെ​​ൻ​​സ​​സ് പോ​​ർ​​ട്ട​​ലി​​ലാ​​ണു പെ​​ന്ത​​ക്കോ​​സ്ത്, സ​​നാ​​ത​​ൻ, വാ​​ൽ​​മീ​​കി, ബി​​ഷ്‌​​ണോ​​യി, യോ​​ഗി, സു​​ന്നി, മെ​​ത്ത​​ഡി​​സ്റ്റ് തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളെ ‘മ​​റ്റ് മ​​ത​​ങ്ങ​​ൾ’ എ​​ന്ന പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്.

വി​​ഷ​​യം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തോ​​ടെ ദേ​​ശീ​​യ മാ​​ധ്യ​​മം കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തോ​​ടു വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. പി​​ന്നാ​​ലെ സെ​​ൻ​​സ​​സ് പോ​​ർ​​ട്ട​​ലി​​ലെ മ​​ത​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള ഡ്രോ​​പ് ഡൗ​​ൺ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഈ ​​ഓ​​പ്ഷ​​നു​​ക​​ൾ നീ​​ക്കം ചെ​​യ്തു. പ​​ട്ടി​​ക​​യി​​ൽ ഇ​​ത്ത​​രം വി​​ഭാ​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട​​തെ​​ങ്ങ​​നെ​​യെ​​ന്ന് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Tags : Congress opposes Census Procedure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up