x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎൽ കരിയറിന് വിരാമമിട്ട് എംഎസ് ധോണി

വെബ്ഡെസ്ക്
Published: November 18, 2026 03:09 AM IST | Updated: November 18, 2026 03:09 AM IST

എം.​എ​സ്. ധോ​ണി

ചെ​ന്നൈ: മ​ഹി, മ​ഹി... എം​എ​സ്ഡി, എം​എ​സ്ഡി... ത​ല, ത​ല... എ​ന്നി​ങ്ങ​നെ​യു​ള്ള ഗാ​ല​റി​യി​ലെ മ​ഞ്ഞ​ക്ക​ട​ലി​ര​മ്പം ഓ​ര്‍​മ​ക​ളി​ല്‍ മാ​ത്രം... ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ജീ​വാ​ത്മാ​വും പ​ര​മാ​ത്മാ​വു​മെ​ന്ന വി​ശേ​ഷ​ണം സ്വ​ന്ത​മാ​യു​ള്ള എം.​എ​സ്. ധോ​ണി വി​ക്ക​റ്റി​നു മു​ന്നി​ലും പി​ന്നി​ലും ഇ​നി​യു​ണ്ടാ​കി​ല്ല. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം നി​ല​യ്ക്കു​ന്ന ഈ ​വാ​ര്‍​ത്ത ഫ്രാ​ഞ്ചൈ​സി വൃ​ത്ത​ങ്ങ​ള്‍ ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

19 വ​ര്‍​ഷം നീ​ണ്ട ഐ​പി​എ​ല്‍ ക്രി​ക്ക​റ്റ് ക​രി​യ​റി​നാ​ണ് എം​എ​സ്ഡി വി​രാ​മമിട്ട​ത്. ചെ​ന്നൈ​യു​ടെ അ​ന്‍​പുട​ന്‍ മ​ഹീ ഭാ​യ്... ബൈ, ​ബൈ... എ​ന്നെ​ന്നും ഹൃ​ദ​യ​ങ്ങ​ളി​ല്‍...

ധോ​ണി ഇ​നി ക​ളി​ക്ക​ള​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും ടീ​മി​ന്‍റെ മെ​ന്‍റ​ര്‍ ആ​യി ഫ്രാ​ഞ്ചൈ​സി​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ഉ​ട​മ എ​ന്‍. ശ്രീ​നി​വാ​സ​നാ​ണ് അ​റി​യി​ച്ച​ത്. 2027 ഐ​പി​എ​ല്‍ സീ​സ​ണി​നു മു​മ്പാ​യി ഫ്രാ​ഞ്ചൈ​സി​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന, റി​ലീ​സ് ചെ​യ്യു​ന്ന താ​ര​ങ്ങ​ളു​ടെ അ​ന്തി​മ വി​വ​രം അ​റി​യി​ക്കേ​ണ്ട അ​വ​സാ​ന​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. അ​തി​നാ​യി മൂ​ന്നു മ​ണി​ക്കൂ​ര്‍ ശേ​ഷി​ക്കേ​യാ​ണ് ധോ​ണി ഐ​പി​എ​ല്ലി​നോ​ടു വി​ട​പ​റ​യു​ന്ന​താ​യു​ള്ള പ്ര​ഖ്യാ​പ​ന​മെ​ത്തി​യ​ത്.

ഒ​രു വി​ശ്വാ​സ​യാ​ത്ര

“എം.​എ​സ്. ധോ​ണി​യി​ല്ലാ​തെ സി​എ​സ്‌​കെ​യ്ക്കു നി​ല​നി​ല്‍​പ്പി​ല്ല. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി, വി​ജ​യ​ങ്ങ​ളി​ലൂ​ടെ​യും തി​രി​ച്ച​ടി​ക​ളി​ലൂ​ടെ​യും മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യും ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ന​ട​ക്കു​ക​യും വ​ള​രു​ക​യും ചെ​യ്തു. ഞ​ങ്ങ​ളു​ടെ ബ​ന്ധം ഒ​രു കാ​ര​ണ​ത്താ​ല്‍ ശ​ക്ത​മാ​ണ്: ഞ​ങ്ങ​ള്‍ ഉ​ദ്ദേ​ശ്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തി​ല്ല. ആ ​വി​ശ്വാ​സ​മാ​ണ് ഈ ​യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്. 2008ല്‍, ​ധോ​ണി​യെ സി​എ​സ്‌​കെ​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നു ഞാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. അ​തു ഞാ​ന്‍ എ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഫ്രാ​ഞ്ചൈ​സി​ക്കു​വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ളുംകൊ​ണ്ടു മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​ദ്ദേ​ഹം എ​ങ്ങ​നെ​യു​ള്ള മ​നു​ഷ്യ​നാ​ണ് എ​ന്ന​തു​കൊ​ണ്ടാ​ണ്. ധോ​ണി എ​ല്ലാ​യ്‌​പോഴും ന​മ്മു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. സി​എ​സ്‌​കെ എ​ല്ലാ​യ്‌​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടാ​യി​രി​ക്കും.’’ - ശ്രീ​നി​വാ​സ​ന്‍ പ്ര​സ്താ​വി​ച്ചു.

ഏ​ഴു കി​രീ​ട​ങ്ങ​ള്‍

2008ലെ ​പ്ര​ഥ​മ ഐ​പി​എ​ല്‍ മു​ത​ല്‍ ധോ​ണി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഭാ​ഗ​മാ​ണ്. ചെ​ന്നൈ​ക്കു വി​ല​ക്കു നേ​രി​ട്ട 2016, 2017 സീ​സ​ണി​ല്‍ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​നൊ​പ്പം ക​ളി​ച്ചു.

ധോ​ണി​യു​ടെ കീ​ഴി​ല്‍ അ​ഞ്ച് ഐ​പി​എ​ല്‍ ട്രോ​ഫി​ക​ളി​ല്‍ (2010, 2011, 2018, 2021, 2023) സി​എ​സ്‌​കെ ചും​ബി​ച്ചു. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ര​ണ്ടു ത​വ​ണ​യും (2010, 2014) കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഐ​പി​എ​ല്‍ ട്രോ​ഫി തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു സീ​സ​ണി​ല്‍ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ ടീ​മാ​ണ് സി​എ​സ്‌​കെ. ഒ​രു വ​ര്‍​ഷം​ത​ന്നെ ഐ​പി​എ​ല്‍, ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ട​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി (2010). 19 വ​ര്‍​ഷം നീ​ണ്ട ഐ​പി​എ​ല്‍ ക​രി​യ​റി​നി​ടെ 17 വ​ര്‍​ഷ​വും ചെ​ന്നൈ​യു​ടെ താ​ര​മാ​യി​രു​ന്നു മ​ഹി ഭാ​യ്.

തന്ത്രജ്ഞൻ

ചെ​ന്നൈക്കാ​യും അ​സാ​ധ്യ ക്യാ​പ്റ്റ​ന്‍​സി പാ​ട​വ​മാ​ണ് ധോ​ണി കാ​ഴ്ച​വ​ച്ച​ത്. 2010 ഫൈ​ന​ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ കി​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡി​നെ​തി​രേ ബൗ​ള​റു​ടെ നേ​രേ പി​ന്നി​ല്‍ ഫീ​ല്‍​ഡ് ഇ​ട്ട​തും 2018 ക്വാ​ളി​ഫ​യ​റി​ല്‍ ഫാ​ഫ് ഡു​പ്ല​സി​യെ വി​ശ്വ​സി​ച്ച് ഓ​പ്പ​ണിം​ഗ് ഇ​റ​ക്കി​യ​തും 2023 ഫൈ​ന​ലി​ല്‍ ഗു​ജ​റാ​ത്തി​ന്‍റെ ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ​തി​രേ ര​ണ്ട് ഭാ​ഗ​ത്തു​നി​ന്നും സ്പി​ന്‍ ഉ​പ​യോ​ഗി​ച്ച​തു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്ത്ര​ങ്ങ​ളു​ടെ നേ​ര്‍​ചി​ത്ര​ങ്ങ​ളാ​ണ്.

K-Rail Survey

പോ​ക്ക​റ്റി​ലാ​യ​ത് 201 കോ​ടി!

ചെ​ന്നൈ:​ഐ​പി​എ​ലി​ലെ നി​ത്യ​ഹ​രി​ത വി​സ്മ​യ​മാ​യി ചെ​ന്നൈ സി​എ​സ്കെ​യെ വ​ള​ർ​ത്തി​യെ​ടു​ത്ത​തി​ലൂ​ടെ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ പോ​ക്ക​റ്റി​ലെ​ത്തി​യ​ത് 201 കോ​ടി​യി​ല​ധി​കം രൂ​പ. ടീ​മി​ന് ര​ണ്ടു​വ​ർ​ഷം വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​തൊ​ഴി​കെ 17 സീ​സ​ണു​ക​ളി​ലും മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ലാ​യി​രു​ന്നു ധോ​ണി​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ.

2008ലെ ​പ്ര​ഥ​മ ഐ​പി​എ​ലി​ല്‍ 6.03 കോ​ടി രൂ​പ​യ്ക്കു ചെ​ന്നൈ​യി​ലെ​ത്തി​യ​താ​ണ് സി​എ​സ്കെ​യും ധോ​ണി​യും ത​മ്മി​ലു​ള്ള ഇ​ഴ​പി​രി​യാ​ത്ത ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്കം. താ​ര​ലേ​ല​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും വാ​ശി​യോ​ടെ നി​ല​കൊ​ണ്ട​തോ​ടെ ധോ​ണി​യെ റി​ക്കാ​ർ​ഡ് തു​ക​യ്ക്കു ചെ​ന്നൈ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ താ​രം ആ​ൻ​ഡ്രൂ സൈ​മ​ൺ​സ്, സ​ച്ചി​ൻ, യു​വ​രാ​ജ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കു​പോ​ലും ധോ​ണി​യു​ടെ അ​ത്ര​യും പ്ര​തി​ഫ​ലം സീ​സ​ണി​ൽ ല​ഭി​ച്ചി​ല്ല.

2012ൽ ​പ്ര​തി​ഫ​ലം 8.74 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു, അ​ത്ത​വ​ണ കി​രീ​ട​വും നേ​ടി. തൊ​ട്ട​ടു​ത്ത​വ​ർ​ഷം പ്ര​തി​ഫ​ലം 9.57 കോ​ടി​യി​ലെ​ത്തി. 2014-15 സീ​സ​ണി​ൽ പ്ര​തി​ഫ​ലം 12.50 കോ​ടി. 2016ലും 2017​ലും സി​എ​സ്കെ വി​ല​ക്കു നേ​രി​ട്ട​തോ​ടെ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍​ജ​യ​ന്‍റ്സി​ൽ. പ്ര​തി​ഫ​ലം മാ​റി​യ​തു​മി​ല്ല.

2018ല്‍ ​സി​എ​സ്‌​കെ ഐ​പി​എ​ലി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ധോ​ണി​യു​ടെ പ്ര​തി​ഫ​ലം 15 കോ​ടി​യാ​യി ഉ​യ​ർ​ന്നു. 2022-24 കാ​ല​ത്ത് 12 കോ​ടി​ രൂ​പ. രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ലും അ​ണ്‍​ക്യാ​പ്ഡ് താ​ര​മെ​ന്ന നി​ല​യി​ല്‍ നാ​ലു കോ​ടി രൂ​പ​യാ​ണ് ധോ​ണി​ക്കു ല​ഭി​ച്ചി​രു​ന്ന​ത്.

പ്ര​തി​ഫ​ല​ത്തി​നു പു​റ​മേ ഇ​ന്ത്യാ സി​മ​ന്‍റ്സ് മു​ൻ ഉ​ട​മ​സ്ഥ​ൻ എ​ന്‍. ശ്രീ​നി​വാ​സ​ന്‍റെ സ്വ​ന്ത​മാ​യ ചെ​ന്നൈ സൂ​പ്പ​ര്‍​കിം​ഗ്‌​സ് ക്രി​ക്ക​റ്റ് ലി​മി​റ്റ​ഡി​ല്‍ (സി​എ​സ്‌​കെ​സി​എ​ല്‍) ധോ​ണി​ക്ക് ഒ​രു​ല​ക്ഷ​ത്തോ​ളം ഓ​ഹ​രി​ക​ളും ഉ​ണ്ട്. 2.6 കോ​ടി മു​ത​ല്‍ മൂ​ന്നു കോ​ടി​രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മൂ​ല്യം. കൂ​ടു​ത​ല്‍ ഓ​ഹ​രി​ക​ള്‍​ക്കാ​യി ധോ​ണി താ​ത്പ​ര്യം കാ​ണി​ച്ച​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഐ​പി​എ​ലി​നൊ​പ്പം 21 വ​ര്‍​ഷം നീ​ണ്ട ക​രി​യ​റി​ലൂ​ടെ 1200 കോ​ടി​യോ​ളം രൂ​പ​യു​ടെ സ​ന്പാ​ദ്യം ധോ​ണി​ക്കു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

Tags : IPL Career End MSDhoni Sports chennai super kings

Recent News

Corehub Up