അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ പലസ്തീനെ തോൽപ്പിച്ച ഇന്ത്യൻ കുട്ടികൾ.
ക്വലാലംപുര്‍: എഎഫ്സി അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കു ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഇന്ത്യ 4-1നു പലസ്തീനെ കീഴടക്കി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ 4-2നു സിംഗപ്പുരിനെയും രണ്ടാം പോരാട്ടത്തില്‍ 12-0നു ഗുവാമിനെയും ഇന്ത്യ തോല്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മലേഷ്യയെ കീഴടക്കിയാല്‍ ഇന്ത്യക്കു യോഗ്യത സ്വന്തമാക്കാം. വെള്ളിയാഴ്ചയാണ് ഇന്ത്യ x മലേഷ്യ നിർണായക പോരാട്ടം.
Tags : Asian Cup Football India Palestine Sports