x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഫ് ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്, ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി

വെബ്ഡെസ്ക്
Published: November 18, 2026 02:50 AM IST | Updated: November 18, 2026 02:50 AM IST

സാ​ഫ് 2026 ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീം അംഗങ്ങളുടെ വിജയാഹ്ലാദം.

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ പ​ത്താ​മു​ദ​യം. സാ​ഫ് 2026 ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ, ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ 2-1നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ ട്രോ​ഫി​യി​ൽ ചും​ബി​ച്ചു.

സാ​ഫ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ പ​ത്താം മു​ത്തം. സാ​ഫ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ റി​ക്കാ​ർ​ഡും ഇ​ന്ത്യ ഇ​തോ​ടെ പു​തു​ക്കി. ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ തി​രി​ച്ചു​വ​ര​വു ജ​യം.

പ​ത്താം കി​രീ​ടം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘ​ത്തെ പാ​ക്കി​സ്ഥാ​ൻ തു​ട​ക്കം മു​ത​ൽ വ​രി​ഞ്ഞു മു​റു​ക്കി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ തോ​ൽ​വി​യി​ൽ​നി​ന്നു പാ​ഠ​മു​ൾ​ക്കൊ​ണ്ട് ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും സ​മ​ന്വ​യി​പ്പി​ച്ചാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ ക​ളം പി​ടി​ച്ച​ത്.

ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ പാ​ക്കി​സ്ഥാ​ൻ ല​ക്ഷ്യം​ക​ണ്ടു. ഇ​ന്ത്യ​ൻ താ​രം ലു​ങ്ഡി​മി​നു ക്ലി​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന പ​ന്ത് അ​ലാം​ഗി​ർ ഘാ​സി​ക്കു ല​ഭി​ച്ചു. ഘാ​സി​യു​ടെ ലോം​ഗ് ഷോ​ട്ട് ഇ​ന്ത്യ​ൻ ഗോ​ൾ കീ​പ്പ​ർ അ​ർ​ഷ് ഷെ​യ്ഖി​നെ ക​ട​ന്നു വ​ല​യി​ൽ.

47-ാം മി​നി​റ്റി​ൽ പാ​ക്കി​സ്ഥാ​ൻ ലീ​ഡ് ഉ​യ​ർ​ത്തു​മെ​ന്നു തോ​ന്നി​പ്പി​ച്ചു. 51-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​യു​ടെ നി​ക്സ​ൺ പാ​ക് ഗോ​ൾ മു​ഖം വി​റ​പ്പി​ച്ചെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു നി​ന്നു. ഇ​ന്ത്യ​യു​ടെ വി​ഷ്ണു​വും സു​ബൈ​ൽ ബ​ട്ടും ആ​ക്ര​മ​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ പാ​ക്കി​സ്ഥാ​നു മ​റു​പ​ടി​യി​ല്ലാ​താ​യി.

59-ാം മി​നി​റ്റി​ൽ ബ്രി​സ​ണി​നെ മാ​ര​ക​മാ​യി ഫൗ​ൾ ചെ​യ്ത​തി​നു പാ​ക്കി​സ്ഥാ​ന്‍റെ ജു​നൈ​ദ് ഷാ​യ്ക്കു ചു​വ​പ്പു കാ​ർ​ഡ്. അ​തോ​ടെ പാ​ക് അം​ഗ​ബ​ലം പ​ത്താ​യി ചു​രു​ങ്ങി. 60-ാം മി​നി​റ്റി​ൽ ഇ​ന്ത്യ കാ​ത്തി​രു​ന്ന നി​മി​ഷം. സു​ഹൈ​ൽ ബ​ട്ടി​ന്‍റെ ഷോ​ട്ട് പാ​ക് വ​ല കു​ലു​ക്കി. 1-1.

88-ാം മി​നി​റ്റ്. ഇ​ന്ത്യ​യു​ടെ ക​രു​ത്ത​റി​ഞ്ഞ നി​മി​ഷം. അ​ബ്ദു​ൾ റ​ബീ​ഹി​ന്‍റെ കോ​ർ​ണ​റി​ൽ​നി​ന്ന് സ​ന്ദീ​പ് മ​ൻ​ഡി​യു​ടെ ഗോ​ൾ. 2-1ന്‍റെ ജ​യ​ത്തോ​ടെ ഇ​ന്ത്യ​ക്കു പ​ത്താം സാ​ഫ് ചാ​ന്പ്യ​ൻ​ഷി​പ്പ്.

Tags : India wins SAFF Cup Pakistan Sports

Recent News

Corehub Up