ബിൽക്കിസ് ബാനു
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ രണ്ടു പ്രതികൾക്കു ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടി തന്റെ ഭാഗം കേൾക്കാതെയും തന്നെ അറിയിക്കാതെയുമാണെന്ന് അതിജീവിതയായ ബിൽക്കിസ് ബാനു.
ജാമ്യം ലഭിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നടപടി ഞെട്ടലുണ്ടാക്കിയെന്നും മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിനെതിരേ നിയമപോരാട്ടം തുടരുമെന്നും എന്നാൽ ജീവിതകാലം മുഴുവൻ നീതിക്കായി പോരാടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകരുതെന്നും ബിൽക്കിസ് ബാനു പറഞ്ഞു.
പ്രതികൾ 17 വർഷത്തോളം തടവിൽ കഴിഞ്ഞുവെന്നും അതിൽ ഒരാൾക്ക് അംഗവൈകല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം രണ്ടു പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
Tags : Bail granted Bilkis Bano accused without hearing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash