പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ജ്വാല നഗറിൽ രണ്ടുനില ക്കെട്ടിടം തകർന്നുവീണ് മൂന്നുവയസുകാരനുൾപ്പടെ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമുണ്ടായിരുന്നവരാണു മരിച്ചത്. ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുൾപ്പടെയുള്ള അടിയന്തര സഹായസംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Tags : Building collapses Delhi National News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash