Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building

വാ​ക്കു​ത​ർ​ക്കം, മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഗ്രേ​റ്റ​ർ നോ​യി​ഡ: മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം യു​വാ​വ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ബി​ഷ്‌​റാ​ഖ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. സാ​ഗ​ർ യാ​ദ​വ് (21) ആ​ണ് മ​രി​ച്ച​ത്.

സാ​ഗ​ർ മാ​ന​സി​ക രോ​ഗി​യാ​ണെ​ന്നും വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മാ​താ​വി​നെ കു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നും​ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ധ സ്കൈ ​ഗാ​ർ​ഡ​ൻ സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ യാ​ദ​വ്, മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ സാ​ഗ​റി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സാ​ഗ​റി​ന്‍റെ മാ​താ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സാ​ഗ​റി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

International

ബഹ്റിനിൽ കെ​ട്ടി​ട​ത്തി​ൽനി​ന്നു താ​ഴെ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽനി​ന്നു താ​ഴെ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു.

കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍- അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

National

നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. ബി​ശ്വ​ജി​ത് ബെ​ഹ്‌​റ (70), ഭാ​ര്യ സു​ല​ഭ ബെ​ഹ്‌​റ (65), കൊ​ച്ചു​മ​ക​ൾ തേ​ജേ​ശ്വ​രി ബെ​ഹ്‌​റ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബ​ഡ​ഗ​ഡ ക​നാ​ൽ റോ​ഡി​ലു​ള്ള ഫ്ലാ​റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​ക്ക് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബി​ശ്വ​ജി​തും കു​ടും​ബ​വും ഒ​ന്നാം നി​ല​യി​ലെ ഒ​രു ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു താ​മ​സം. ഒ​ന്നാം നി​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ലി​ൽ നി​ന്നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. കു​ടും​ബം ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ മ​ക​ളി​ലെ നി​ല​ക​ളി​ലേ​യ്ക്ക് പ​ട​രു​ന്ന​ത് ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് വീ​ണ് ബി​ഹാ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു

പ​യ്യോ​ളി: നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ബി​ഹാ​ര്‍ അ​രാ​രി​യ ജി​ല്ല​യി​ലെ ധ​ര്‍​മ​ജ ബ​ഹ​റ ബ​ട്ടാ​ബ​റി സ്വ​ദേ​ശി മ​ജാ​റു​ള്‍ ഹ​ഖ് (33) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൃ​ക്കോ​ട്ടൂ​ര്‍ വെ​സ്റ്റ് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ലി​ന്‍റ​ല്‍ വാ​ര്‍​ക്കു​ന്ന​തി​നി​ടെ കാ​ല്‍ തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ന്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ബി​ഹാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണ് ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ച​​​ക്ക​​​ര​​​ക്ക​​​ൽ: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ൽനി​​​ന്നു വീ​​​ണു ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. ബി​​​ഡി​​​എ​​​സ് ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി നി​​​ധി​​​ൻ​​​രാ​​​ജാ​​​ണ് (23) മ​​​രി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ല​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി വൈ.​​​എ​​​ൽ. രാ​​​ജ​​​ൻ-​​​സി.​​​ആ​​​ർ. ല​​​ത ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

നി​​​ധി​​​ൻ​​​രാ​​​ജ് ലി​​​ഫ്റ്റി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​പോ​​​കും.

Kerala

കൊ​ല്ല​ത്തെ ഗു​ണ്ടാ അ​സോ​സി​യേ​ഷ​ന്‍ യോ​ഗം; കെ​ട്ടി​ടം പോ​ലീ​സ് സീ​ൽ ചെ​യ്തു

കൊ​ല്ലം: ജി​ല്ല​യി​ല്‍ ഗു​ണ്ടാ നേ​താ​ക്ക​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സ് തു​റ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച കെ​ട്ടി​ടം പോ​ലീ​സ് സീ​ൽ ചെ​യ്തു. കെ​ട്ടി​ട ഉ​ട​മ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തും.

സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ന​ട​ത്തി​യി​രു​ന്ന ജി​മ്മും അ​ട​ച്ചു​പൂ​ട്ടി. റീ​ല്‍ ചി​ത്രീ​ക​രി​ച്ച ഗു​ണ്ട​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഗു​ണ്ട​ക​ള്‍​ക്ക് എ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തും പോ​ലീ​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പം ഓ​ഫീ​സ് തു​റ​ക്കാ​ന്‍ പ​ദ്ധ​തി ഇ​ട്ട​ത്. ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഗു​ണ്ട​ക​ള്‍ യോ​ഗം ചേ​ര്‍​ന്നു.

തോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് യോ​ഗ​ത്തി​ന് ഗു​ണ്ട​ക​ള്‍ എ​ത്തി​യ​ത്. സം​ഘം ചേ​ര്‍​ന്ന​വ​ര്‍ കൊ​ടും ക്രി​മി​ന​ലു​ക​ളാ​ണ്.

Kerala

ഒമാനില്‍ കെട്ടിടം തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചു

മസ്കറ്റ്: ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം.

കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് പഴയ കെട്ടിടമായിരുന്നു. അതേസമയം ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി.

മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും മ​രി​ച്ചു. തൃ​ത്താ​ല സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ഷം​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന റം​ല എ​ന്ന സ്ത്രീ​യെ പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യി. ഒ​മാ​നി​ലെ അ​ൽ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പെ​ട്ടെ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒന്പതു മരണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ക്ഷി​​​​ണ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പാ​​​​ലം പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ബ​​​​ഹു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു തീ​​​​പി​​​​ടി​​​​ച്ച് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​തു പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി പേ​​​​രെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

പാ​​​​ലം മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​ന​​​​ടു​​​​ത്തു​​​​ള്ള രാം ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ നാ​​​​ലു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​നാ​​​​ണു തീ​​​​പി​​​​ടി​​​​ച്ച​​​​ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ബേ​​​​സ്മെ​​​​ന്‍റി​​​​ലും താ​​​​ഴ​​​​ത്തെ​​​​യും ഒ​​​​ന്നാ​​​​മ​​​​ത്തെ നി​​​​ല​​​​ക​​​ളി​​​ലും തു​​​​ണി​​​​ക്ക​​​​ട​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴോ​​​​ടെ​​​​യാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​ത്. ​

മ​​​​രി​​​​ച്ച​​​വ​​​​രു​​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ര​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ​​​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് 50,000 രൂ​​​​പ​​​​യു​​​​ടെ​​​​യും ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് മ​​​ജി​​​സ്ട്രേ​​​റ്റ്ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ ഗു​​​പ്ത അ​​​റി​​​യി​​​ച്ചു.

30 ഓ​​​ളം അ​​​ഗ്‌‌​​​നി​​​ര​​​ക്ഷാ യൂ​​​ണി​​​റ്റു​​​ക​​​ൾ എ​​​ത്തി​​​യാ​​​ണു തീ​​​യ​​​ണ​​​ച്ച​​​ത്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​തേ​​​ടി മൂ​​​ന്നാം​​​നി​​​ല​​​യി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​യ ര​​​ണ്ടു​​​പേ​​​രെ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി‌​​​ച്ചു.

National

പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു

ന്യൂഡൽഹി: പാ​ലം കോ​ള​നി​യി​ലെ സാ​ദ് ന​ഗ​റി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

തീ ​പി​ടി​ത്ത​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി​യ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 30 യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും നി​ല​ക​ളി​ലാ​ണ് ആ​ളു​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ സ​മ​യം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ 18 പേ​രു​ണ്ടാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തീ ​അ​ണ​യ്ക്കാ​നും കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Kerala

കോട്ടയം മെഡിക്കല്‍ കോളജിന്‍റെ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.

കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡില്‍ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്‍റെ ബാക്കിയുണ്ടായിരുന്ന സണ്‍ഷേഡ് സ്ലാബാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന് വീണത്.

പാരപ്പറ്റിന് മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ ഓടി മാറിയെങ്കിലും ഭരതിന് നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്.

District News

ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്


ക​ടു​ത്തു​രു​ത്തി: കേം​ബ്രി​ഡ്ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഒ​രു കു​ടും​ബ​ത്തി​ന് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്നു ന​ട​ക്കും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ക്കും. കോ​ത​ന​ല്ലൂ​രി​ലാ​ണ് ഭ​വ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേം​ബ്രി​ഡ്ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ചാ​രി​റ്റ​ബി​ള്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ജി ജോ​സ​ഫ്, അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി​നോ​യ് തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Kerala

വി​ഷ​ൻ -2031 ന​വ​കേ​ര​ള നി​ർ​മി​തി​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പ്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഷ​ൻ -2031 ന​വ​കേ​ര​ള​ത്തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും അ​തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ഷ​ൻ -2031 വി​ക​സ​ന​വും ജ​നാ​ധി​പ​ത്യ​വും അ​ന്താ​രാ​ഷ്‌​ട്ര കോ​ൺ​ഫ​റ​ൻ​സ് നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നുശേ​ഷം ഏ​ഴ് പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ സം​സ്ഥാ​നം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കേ​ര​ളാ മോ​ഡ​ൽ വി​ക​സ​ന​മാ​ണ്.

കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് മാ​തൃ​ക​യെ ന​വീ​ക​രി​ച്ച് പു​തി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് കേ​ര​ളം ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വ്യ​വ​സാ​യ നി​ക്ഷേ​പ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ സം​സ്ഥാ​നം വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലും ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും. കാ​ർ​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​നും വി​പ​ണ​ന​ത്തി​നും ആ​ധു​നി​ക സ്റ്റോ​റേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​ൻ ശാ​സ്ത്രീ​യ​മാ​യ ജ​ല​പ​രി​പാ​ല​ന​വും പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കും. ഗ​വേ​ഷ​ണ​ത്തി​നും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി കേ​ര​ള​ത്തെ മാ​റ്റും.

ആ​രോ​ഗ്യ​രം​ഗ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കും വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

കെട്ടിടത്തിനു മുകളിൽനിന്നു ചാടി വ്യവസായി ജീവനൊടുക്കി

റാ​​​ഞ്ചി: ആ​​​റു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു ചാ​​​ടി വ്യ​​വ​​സാ​​യി ജീ​​​വ​​​നൊ​​​ടു​​​ക്കി. റാ​​​ഞ്ചി​​​യി​​​ലെ ഹി​​​ന്ദ്പി​​​രി മേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​ന്തം അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​നു​​​രാ​​​ഗ് സാ​​​രൗ​​​ഗി​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഈ ​​​ഫ്ലാ​​​റ്റി​​​ലെ ഒ​​​ന്നാം​​​നി​​​ല​​​യി​​​ൽ സാ​​​രൗ​​​ഗി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്. ഈ​​​സ​​​മ​​​യം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യും മ​​​ക്ക​​​ളും വീ​​​ട്ടി​​​ലി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

District News

ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഈ ​മാ​സം

കോ​ഴ​ഞ്ചേ​രി : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ലെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

90 ശ​ത​മാ​ന​ത്തി​ല​ധി​കം പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം അ​വ​സാ​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മ​ന്ത്രി​യോ​ടൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​ല്‍​വി​യ തോ​മ​സ്, മു​ൻ മെം​ബ​ര്‍ ബി​ജി​ലി പി. ​ഈ​ശോ, ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.

Kerala

തി​രു. കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട്; വി​ജി​ല​ൻ​സി​ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​ർ ശ്രീ​കാ​ര്യം ശ്രീ​കു​മാ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി.

കു​റ​ഞ്ഞ തു​ക​യ്ക്ക് കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി, വ​ൻ​തു​ക​യ്ക്ക് അ​തേ കെ​ട്ടി​ട​ങ്ങ​ൾ മ​റി​ച്ച് ന​ൽ​കു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഓ​രോ വ​ർ​ഷ​വും കെ​ട്ടി​ട വാ​ട​ക പു​തു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഓ​രോ വ​ര്‍​ഷ​വും കെ​ട്ടി​ട​ത്തി​ന് ന​ല്‍​കു​ന്ന വാ​ട​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ച​ട്ട​മു​ണ്ട്. പ​ട്ടി​ക​വ​ര്‍​ഗ-​പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് നി​ശ്ചി​ത ശ​ത​മാ​നം വാ​ട​ക മു​റി​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഉ​ണ്ട്.

എ​ന്നാ​ല്‍ ഇ​തൊ​ന്നും ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. രേ​ഖ​ക​ൾ അ​ട​ക്ക​മാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി കൈ​മാ​റി​യ​ത്. എ​ത്ര​യും വേ​ഗം പ​രാ​തി​യി​ൽ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് ശ്രീ​കാ​ര്യം ശ്രീ​കു​മാ​റി​ന്‍റെ ആ​വ​ശ്യം.

വാ​ട​ക​യ്ക്ക് ന​ൽ​കി​യി​ട്ടു​ള്ള മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക​ണ​ക്കെ​ടു​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് മേ​യ​ർ വി.​വി. രാ​ജേ​ഷ് നേ​ര​ത്തെ ത​ന്നെ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യും വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തും ത​മ്മി​ലു​ള്ള ഓ​ഫീ​സ് ത​ർ​ക്ക​മാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക സം​ബ​ന്ധി​ച്ച ക്ര​മ​ക്കേ​ടു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 14 ആ​യി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ പാ​ർ​പ്പി​ട്ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ 14 ആ​യി. നി​ര​വ​ധി​പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ​ട്ട് ബ്ലോ​ക്കു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഏ​ക​ദേ​ശം 2,000 അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ണ്ട്. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 3.34നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ പു​റം​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള സ്കാ​ഫോ​ൾ​ഡിം​ഗി​ലേ​ക്കും മ​റ്റ് നി​ർ​മാ​ണ സാ​മ​ഗ്ര​ഹി​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്ന​തോ​ടെ​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​ത്.

Kerala

എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു; തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ര​ടി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ട്ടൂ​ർ പു​ളി​യം​പി​ള്ളി നി​യാ​സ് (37) ആ​ണ് മ​രി​ച്ച​ത്

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പൊ​ളി​ച്ചു കൊ​ണ്ടി​രു​ന്ന വീ​ടി​ന്‍റെ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ര​ട് ആ​റ്റും​പു​റം റോ​ഡി​ൽ വേ​ലു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞ് നി​യാ​സി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി. എ​ന്നാ​ൽ, നി​യാ​സി​ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പി ​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 15 ആ​യി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​രാ​റി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍ മ​രി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രു വ​യ​സു​ള്ള കു​ട്ടി​യും അ​മ്മ​യു​മു​ണ്ട്.

കെ​ട്ട​ട്ടി​ട ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 12.05 നാ​ണ് വി​രാ​റി​ലെ ര​മാ​ഭാ​യ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ പി​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണ​ത്.

അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ളാ​യി​ട്ടും ത​ക​ര്‍​ന്ന സ്ഥ​ല​ത്തെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് 20 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ചി​ല​ര്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ന്ദു റാ​ണി ജ​ഖ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ച​ന്ദ​ന്‍​സ​ര്‍ സ​മാ​ജ്മ​ന്ദി​രി​ലേ​ക്ക് മാ​റ്റി. ഭ​ക്ഷ​ണം, വെ​ള്ളം, വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ചി​ല മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത​താ​യും മ​റ്റു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up