ന്യൂഡൽഹി: പാലം കോളനിയിലെ സാദ് നഗറിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.
തീ പിടിത്തത്തിൽ നിന്നും രക്ഷപെടാൻ കെട്ടിടത്തിൽ നിന്നും ചാടിയ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയുടെ 30 യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഞ്ച് നില കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആളുകൾ താമസിച്ചിരുന്നത്. സംഭവ സമയം കെട്ടിടത്തിനുള്ളിൽ 18 പേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തീ അണയ്ക്കാനും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Tags : death multi-storey building Delhi