x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി; ഗു​ജ​റാ​ത്ത് ശ​ക്ത​മാ​യ നി​ല​യി​ല്‍

സ്പോർട്സ് ഡെസ്ക്
Published: November 2, 2026 07:36 PM IST | Updated: November 2, 2026 07:36 PM IST

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം ഗു​ജ​റാ​ത്ത് മ​ത്സ​ര​ത്തി​ൽ നി​ന്ന്.

അ​ഹ​മ്മ​ദാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ ഗു​ജ​റാ​ത്ത് മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 300 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഗു​ജ​റാ​ത്ത്. 95 റ​ൺ​സെ​ടു​ത്ത ആ​ര്യ ദേ​ശാ​യി​യും പു​റ​ത്താ​കാ​തെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഉ​ർ​വി​ൽ പ​ട്ടേ​ലും വി​ശാ​ൽ ജ​യ്‌​സ്വാ​ളു​മാ​ണ് ഗു​ജ​റാ​ത്ത് ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ആ​ര്യ ദേ​ശാ​യി​യും അ​ഭി​ഷേ​ക് ദേ​ശാ​യി​യും ചേ​ർ​ന്നാ​ണ് ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. തു​ട​ക്കം മു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ബാ​റ്റ് വീ​ശി​യ ആ​ര്യ 56 പ​ന്തു​ക​ളി​ൽ അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. മ​റു​വ​ശ​ത്ത് അ​ഭി​ഷേ​ക് ക​രു​ത​ലോ​ടെ​യാ​ണ് ബാ​റ്റ് ചെ​യ്ത​ത്. ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 95 റ​ൺ​സെ​ന്ന മി​ക​ച്ച നി​ല​യി​ലാ​യി​രു​ന്നു ഗു​ജ​റാ​ത്ത്.

എ​ന്നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ച്ച ഉ​ട​ൻ കേ​ര​ളം ആ​ദ്യ വി​ക്ക​റ്റ് വീ​ഴ്ത്തി. 42 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ദേ​ശാ​യി​യെ എം.​ഡി. നി​ധീ​ഷി​ന്‍റെ പ​ന്തി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ൽ ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കി. പി​ന്നാ​ലെ ഒ​മ്പ​ത് റ​ൺ​സെ​ടു​ത്ത വേ​ദാ​ന്ത് ത്രി​വേ​ദി​യും മ​ട​ങ്ങി. എ​ൻ.​പി. ബേ​സി​ലി​ന്‍റെ പ​ന്തി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ലാ​ണ് ക്യാ​ച്ചെ​ടു​ത്ത​ത്. ചാ​യ​യ്ക്ക് പി​രി​യു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ര​ണ്ട് നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ കൂ​ടി വീ​ഴ്ത്തി കേ​ര​ളം മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

33 റ​ൺ​സെ​ടു​ത്ത മ​ന​ൻ ഹി​ൻ​ഗ്രാ​ജി​യ​യും സെ​ഞ്ചു​റി​ക്ക് അ​ഞ്ച് റ​ൺ​സ് അ​ക​ലെ നി​ൽ​ക്കെ ആ​ര്യ ദേ​ശാ​യി​യും പു​റ​ത്താ​യി. ആ​ര്യ​യെ വൈ​ശാ​ഖ് ച​ന്ദ്ര​ന്‍റെ പ​ന്തി​ൽ വി​ഷ്ണു വി​നോ​ദ് ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കി. ചാ​യ​യ്ക്ക് ശേ​ഷം ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ ജ​യ്മീ​ത് പ​ട്ടേ​ലി​ന്‍റെ വി​ക്ക​റ്റും കേ​ര​ള​ത്തി​ന് ല​ഭി​ച്ചു. ഒ​രു റ​ൺ​സെ​ടു​ത്ത ജ​യ്മീ​തി​നെ ആ​ദി​ത്യ സ​ർ​വാ​ത്തെ പു​റ​ത്താ​ക്കി​യ​തോ​ടെ ഗു​ജ​റാ​ത്ത് അ​ഞ്ച് വി​ക്ക​റ്റി​ന് 189 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി. എ​ന്നാ​ൽ പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ഉ​ർ​വി​ൽ പ​ട്ടേ​ലും വി​ശാ​ൽ ജ​യ്‌​സ്വാ​ളും ചേ​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ത​ട​യി​ട്ടു.

ആ​ക്ര​മ​ണോ​ത്സു​ക ബാ​റ്റി​ങ്ങി​ലൂ​ടെ ഉ​ർ​വി​ൽ സ്കോ​ർ ഉ​യ​ർ​ത്തി​യ​പ്പോ​ൾ വി​ശാ​ൽ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ ഇ​തു​വ​രെ 111 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഉ​ർ​വി​ൽ പ​ട്ടേ​ൽ 63 റ​ൺ​സു​മാ​യും വി​ശാ​ൽ ജ​യ്‌​സ്വാ​ൾ 50 റ​ൺ​സു​മാ​യും ക്രീ​സി​ലു​ണ്ട്.

Tags : Ranji Trophy Cricket RanjiTrophy KeralaCricket GujaratCricket Kerala Gujarat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up