x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​പി. ദി​വ്യ​ക്ക് കു​രു​ക്ക് മു​റു​കു​ന്നു; ഫ​യ​ലു​ക​ൾ വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 2, 2026 04:44 PM IST | Updated: November 2, 2026 05:03 PM IST

പി.​പി. ദി​വ്യ​

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി വി​ജി​ല​ൻ​സ്. ദി​വ്യ​യു​ടെ ബെ​നാ​മി ക​മ്പ​നി​യെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ലൈ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​രാ​റു​ക​ൾ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളാ​ണ് വി​ജി​ല​ൻ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നാ​ണ് 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ദി​വ്യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി​ക്ക് 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​രാ​റു​ക​ൾ ല​ഭി​ച്ച​തി​ന് പി​ന്നി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് ന​ട​പ​ടി. ക​രാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് ഫ​യ​ലു​ക​ളാ​ണ് സം​ഘം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മോ​ഡു​ലാ​ർ ടോ​യ്‌​ല​റ്റ് നി​ർ​മാ​ണം, എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ൽ​ക്ക് വ​ഴി​യാ​ണ് കാ​ർ​ട്ട​ൺ ഇ​ന്ത്യ​യ്ക്ക് ക​രാ​റു​ക​ൾ ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ൽ​ക്കി​ലേ​ക്കും വ്യാ​പി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജി​ല​ൻ​സ് ഉ​ത്ത​ര​മേ​ഖ​ലാ എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. കാ​ർ​ട്ട​ൺ ഇ​ന്ത്യ പി.​പി. ദി​വ്യ​യു​ടെ ബെ​നാ​മി ക​മ്പ​നി​യാ​ണെ​ന്നും ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട് ക​രാ​റു​ക​ൾ ന​ൽ​കി​യ​തി​ന് പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.

Tags : Vigilance P.P.Divya Kannur VigilanceInvestigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up