x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായിക മേളയിലെ പുഴു വിവാദം; കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

വെബ് ഡെസ്ക്
Published: November 2, 2026 03:06 PM IST | Updated: November 2, 2026 03:06 PM IST

ജിജോ ജെയിംസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷൽ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിന് ജാമ്യം അനുവദിച്ചത്.

കായിക മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് എറണാകുളം വെസ്റ്റ്‌ വെങ്ങോല ശാലോം വിഎച്ച്‌എസ്‌‌എസിലെ കായികാധ്യാപകന്‍ ജിജോ ജെയിംസ്‌ അറസ്റ്റിലായത്.

കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസപ്പെടുത്തുന്നതിനുമായി ബോധപൂർവമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് നടപടി.

Tags : SportsMeet JijoJames Bail Controversy Education Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up