x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിൽ ലക്ഷക്കണക്കിന് വോട്ടർമാർ പുറത്തായതിൽ ബിജെപിക്കും അതൃപ്തി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 2, 2026 03:46 PM IST | Updated: November 2, 2026 03:46 PM IST

യോഗി ആദിത്യനാഥ്

ലക്നോ: ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ വ്യാപകമായി പേരുകൾ ഒഴിവാക്കപ്പെട്ടതിൽ ബിജെപിക്കുള്ളിലും കടുത്ത ആശങ്കയും അതൃപ്തിയും ശക്തമാകുന്നു. സംസ്ഥാനത്തെ 1.27 കോടി ഹിന്ദുക്കളുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് സമിതി യോഗത്തിലാണ് യോഗി ഇക്കാര്യത്തിലുള്ള അതൃപ്തിയും ആശങ്കയും പരസ്യമാക്കിയത്. വോട്ടർ പട്ടികയിലെ ഈ ഗുരുതരമായ പാളിച്ചകളിൽ ശക്തമായ ജാഗ്രത പുലർത്തണമെന്നും അർഹരായ എല്ലാ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തരമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒട്ടേറെപ്പേർക്ക് വോട്ടില്ലാതായത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങളെയും പ്രതികൂലമായി ബാധിച്ചതായി ബിജെപി വിലയിരുത്തുന്നു. ഉത്തർപ്രദേശിലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഏകദേശം 16 കോടി വോട്ടർമാർ ഉണ്ടാകേണ്ട സ്ഥാനത്ത്, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്കുകളിൽ 13 കോടി വോട്ടർമാർ മാത്രമാണുള്ളത്. ഇത് വോട്ടർ പട്ടികയിലെ വലിയ വീഴ്ചയാണെന്നാണ് പാർട്ടിയുടെ പ്രധാന ആക്ഷേപം.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 66 ലക്ഷത്തോളം ആളുകളുടെ പേരുകൾ നിയമസഭാ തെരഞ്ഞെടുപ്പ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിലും പാർട്ടിക്ക് കടുത്ത അമർഷമുണ്ട്. ഇതിനുപുറമേ, സർക്കാരിന്‍റെ വിവിധ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷത്തോളം ആളുകളുടെ പേരുകളും വോട്ടർ പട്ടികയിൽ ഇല്ലാതായിട്ടുണ്ട്.

ജനാധിപത്യ പ്രക്രിയയിൽ ആദ്യമായി പങ്കാളികളാകേണ്ട 18–നും 19നും ഇടയിൽ പ്രായമുള്ള 4.5 ലക്ഷത്തോളം യുവ വോട്ടർമാരുടെ പേരുകളും പട്ടികയിൽനിന്ന് പുറത്തായത് ഗുരുതരമായ വീഴ്ചയാണെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു.

Tags : VotersList BJP Voters UP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up