x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ക്കി​ൽ ത​ള​ർ​ന്ന് കി​വീ​സ്; ര​ചി​നും ചാ​പ്‌​മാ​നും പു​റ​ത്ത്

സ്പോർട്സ് ഡെസ്ക്
Published: November 2, 2026 04:19 PM IST | Updated: November 2, 2026 04:21 PM IST

ര​ചി​ൻ ര​വീ​ന്ദ്രയും മാ​ർ​ക്ക് ചാ​പ്മാ​നും

ഹാ​മി​ൽ​ട്ട​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ന്യൂ​സി​ല​ൻ​ഡി​ന് ക​ന​ത്ത തി​രി​ച്ച​ടി. പ​രി​ക്കി​നെ തു​ട​ർ​ന്ന് ര​ചി​ൻ ര​വീ​ന്ദ്ര​യ്ക്കും മാ​ർ​ക്ക് ചാ​പ്മാ​നും പ​ര​മ്പ​ര പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​കും. തോ​ളി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ഫീ​ൽ​ഡി​ങ്ങി​ന് പൂ​ർ​ണ സ​ജ്ജ​ന​ല്ലാ​ത്ത​താ​ണ് ര​ചി​ൻ ര​വീ​ന്ദ്ര​യെ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണം. ഇ​ട​തു​കാ​ലി​ലെ പ​രി​ക്കി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​നാ​കാ​ൻ ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം കൂ​ടി ആ​വ​ശ്യ​മു​ള്ള​തി​നാ​ലാ​ണ് മാ​ർ​ക്ക് ചാ​പ്മാ​നും ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​ത്ത​ത്.

ഓ​ക്ക്‌​ല​ൻ​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. വെ​ല്ലിം​ഗ്ട​ൺ, ഹാ​മി​ൽ​ട്ട​ൺ, തൗ​രം​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ​രി​ക്കു​ക​ൾ ടീ​മി​ന്‍റെ പ​ദ്ധ​തി​ക​ളെ ബാ​ധി​ച്ച​തോ​ടെ സ്ക്വാ​ഡി​ൽ ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി മാ​ത്രം ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ടിം ​സീ​ഫെ​ർ​ട്ടി​നെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ​ക്കു​മു​ള്ള ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഹെ​ൻ​റി നി​ക്കോ​ൾ​സി​നെ​യും അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഡീ​ൻ ഫോ​ക്സ്ക്രോ​ഫ്റ്റി​നെ​യും ടീ​മി​ലേ​ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​രി​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള പേ​സ് ബൗ​ള​ർ മാ​റ്റ് ഹെ​ൻ​റി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും പ​ര​മ്പ​ര​യി​ൽ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Tags : RachinRavindra MarkChapman NewZealandCricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up