x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡല്‍ഹി പൊലിസ് ആസ്ഥാനത്ത് യൂണിഫോമില്‍ പ്രതിഷേധിച്ച് പൊലിസുകാർ

വെബ് ഡെസ്ക്
Published: November 2, 2026 03:19 PM IST | Updated: November 2, 2026 03:19 PM IST

ഡൽഹി പൊലിസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം

ന്യൂഡൽഹി: അഭിഭാഷകരുമായുള്ള സംഘർഷത്തെത്തുടർന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ യൂണിഫോം ധരിച്ച പോലീസുകാരുടെ പ്രതിഷേധം.

അഭിഭാഷകരുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് അസിസ്റ്റന്‍റ് പൊലിസ് കമ്മീഷണര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഒരു വിഭാഗം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പൊലിസുകാരുടെ പ്രതിഷേധം തടയാന്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ഒക്ടോബര്‍ 23ന് ഷഹ്ദാര പൊലിസ് സ്റ്റേഷനില്‍ നടന്ന സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ ലളിത് ബന്‍സലിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ആരോപിക്കപ്പെടുന്ന സംഭവമാണ് സമരത്തിലേക്കു നയിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ അഭിഭാഷകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പിന്നാലെ ജില്ലാ കോടതി അഭിഭാഷകര്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു.

തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥര്‍ പൊലിസ് ആസ്ഥാനത്ത് യൂണിഫോമില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത് ഭരണ സിരാകേന്ദ്രത്തെ ഞെട്ടിച്ചു.

 

Tags : DelhiPolice Protest Uniform Headquarters

Recent News

Corehub Up