Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uniform

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ്: അമിത് ഷാ

മും​​ബൈ: എ​​ൻ​​ഡി​​എ ഭ​​രി​​ക്കു​​ന്ന 21 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 2029നു ​​മു​​ന്പ് ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് (യു​​സി​​സി) ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ. ​​മും​​ബൈ​​യി​​ൽ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് അ​​മി​​ത് ഷാ ​​ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ 12 വ​​ർ​​ഷ​​ത്തെ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ നേ​​ട്ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബി​​ജെ​​പി​​യു​​ടെ 25 വ​​ർ​​ഷ​​ത്തെ പ്ര​​യാ​​ണ​​ത്തെ​​ക്കു​​റി​​ച്ചും വി​​ശ​​ദീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​മി​​ത് ഷാ.

“മു​​ത്ത​​ലാ​​ക്ക് നി​​ർ​​ത്ത​​ലാ​​ക്കി. മു​​സ്‌​​ലിം വ​​നി​​ത​​ക​​ൾ​​ക്ക് തു​​ല്യാ​​വ​​കാ​​ശം ന​​ല്കി. ഒ​​ട്ടേ​​റെ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഞ​​ങ്ങ​​ൾ ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് ന​​ട​​പ്പാ​​ക്കി.

എ​​ൻ​​ഡി​​എ ഭ​​രി​​ക്കു​​ന്ന 21 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 2029 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പ് ഏ​​കീ​​കൃ​​ത സി​​വി​​ൽ കോ​​ഡ് ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് എ​​നി​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ട് ’’’- അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു.

Kerala

ക​റു​പ്പു​വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്കം; ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളി​നെ​തി​രേ സ​മ​ര​വു​മാ​യി ഹി​ന്ദു ഐ​ക്യ​വേ​ദി

ചി​റ്റാ​ട്ടു​ക​ര (തൃ​ശൂ​ർ): യൂ​ണി​ഫോം ധ​രി​ക്കാ​തെ ക​റു​പ്പു​വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ക്ലാ​സി​ൽ ക​യ​റ്റാ​ത്ത​തി​നെ​ച്ചൊ​ല്ലി എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളി​നെ​തി​രേ ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ പ്ര​തി​ഷേ​ധം.

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തു ശ​ബ​രി​മ​ല​യ്ക്കു വ്ര​തം​ നോ​റ്റ വി​ദ്യാ​ർ​ഥി ക​റു​പ്പു​വ​സ്ത്രം ധ​രി​ച്ചു സ്കൂ​ളി​ൽ വ​ന്ന​തി​ന്‍റെ പേ​രി​ൽ പ​ത്തു​ദി​വ​സം വി​ദ്യാ​ർ​ഥി​യു​ടെ പ​ഠ​നം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യെ ക്ലാ​സി​ൽ ക​യ​റ്റി​യി​ല്ല.

പ​ല​ത​വ​ണ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ൽ വ​ന്നു സം​സാ​രി​ച്ചി​ട്ടും അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ല്ലെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി പ​രാ​തി​പ്പെ​ട്ടു. ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​ക്ക​ളും ച​ർ​ച്ച​യ്ക്കെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​നു​ മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നു.

ഇ​തു സൂ​ച​നാ ​പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണെ​ന്നും ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തു വ്ര​തം​ നോ​റ്റ് ക​റു​പ്പു​വ​സ്ത്രം ധ​രി​ച്ചു​ വ​രു​ന്ന​തു ത​ട​യു​ന്ന​തി​ൽ​നി​ന്ന് വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്രാ​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കാ​ക്ക​ശേ​രി പ​റ​ഞ്ഞു.

വ്ര​തം നോ​ൽ​ക്കു​ന്ന മ​റ്റു കു​ട്ടി​ക​ൾ സ്കൂ​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ചു​ വ​രു​ന്നു​ണ്ടെ​ന്നും സ്കൂ​ളി​ന്‍റെ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് മു​ന്നോ​ട്ട ു​ പോ​കു​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വം വി​വാ​ദ​മാ​ക്കാ​നി​ല്ലെ​ന്നും സ​മ​ര​ത്തി​നോ മ​റ്റോ ത​ങ്ങ​ളി​ല്ലെ​ന്നു​മാ​ണ് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ടെ​ന്ന് അ​റി​യു​ന്നു.

Kerala

സ​ർ​ക്കു​ല​ർ ലം​ഘ​നം; ഡ്യൂ​ട്ടി​ക്കി​ടെ യൂ​ണി​ഫോ​മി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച് വ​നി​താ പോ​ലീ​സു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ ലം​ഘി​ച്ച് പോ​ലീ​സി​ലെ വ​നി​താ ബ​റ്റാ​ലി​യ​നി​ൽ വീ​ണ്ടും റീ​ൽ​സ് ചി​ത്രീ​ക​ര​ണം. ഞാ​യ​റാ​ഴ്ച ക​ളി​യാ​ക്കാ​വി​ള​യി​ൽ ഡ്യൂ​ട്ടി​ക്ക് പോ​യ​വ​രാ​ണ് റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

എ​സ്ഐ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം റീ​ൽ​സി​ലു​ണ്ട്. പോ​ലീ​സി​ലെ റീ​ൽ​സ് ചി​ത്രീ​ക​ര​ണം പ​രി​ധി ക​ട​ന്ന​തോ​ടെ​യാ​ണ് ഡ്യൂ​ട്ടി​ക്കി​ടെ റീ​ൽ​സ് എ​ടു​ക്കു​ന്ന​ത് വി​ല​ക്കി​കൊ​ണ്ട് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Latest News

Corehub Up