Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voters

13 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ പു​​​​റ​​​​ത്ത്

തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ(​​​​എ​​​​സ്ഐ​​​​ആ​​​​ർ) പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം ഇ​​​​തു​​​​വ​​​​രെ 13 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​യാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ 2.08 കോ​​​​ടി​​​​യും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 2.07 കോ​​​​ടി​​​​യും ബം​​​​ഗാ​​​​ളി​​​​ൽ 90 ല​​​​ക്ഷ​​​​വും ബി​​​​ഹാ​​​​റി​​​​ൽ 65 ല​​​​ക്ഷ​​​​വും വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​മ്മി​​​​ഷ​​​​ന്‍റെ എ​​​​ല്ലാ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ന്നും പ​​​​ത്തു മാ​​​​സ​​​​ത്തെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ൾ മാ​​​​ത്രം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത് ഭാ​​​​ഗി​​​​ക​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഗോ​​​​​​വ​​​​​​യി​​​​​​ൽ 97 പേർ പു​​​​​​റ​​​​​​ത്ത്

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മിഷ​​​​​​ന്‍റെ ഇ​​​​​​സി​​​​​​ഐ നെ​​​​​​റ്റ് സോ​​​​​​ഫ്റ്റ്‌​​​​​​വേ​​​​​​റി​​​​​​ലെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​ത​​​​​​ട​​​​​​സ​​​​​​വും കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വും കാ​​​​​​ര​​​​​​ണം ഗോ​​​​​​വ​​​​​​യി​​​​​​ൽ അ​​​​​​ർ​​​​​​ഹ​​​​​​രാ​​​​​​യ 97 പേ​​​​​​ർ അ​​​​​​ന്തി​​​​​​മ വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പു​​​​​​റ​​​​​​ത്താ​​​​​​യി.

പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചു യോ​​​​​​ഗ്യ​​​​​​രെ​​​​​​ന്ന് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​ട്ടും പേ​​​​​​രു​​​​​​ക​​​​​​ൾ തി​​​​​​രി​​​​​​കെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​മ​​​​​​തി ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ കേ​​​​​​ന്ദ്ര ഓ​​​​​​ഫീ​​​​​​സ് ന​​​​​​ൽ​​​​​​കാ​​​​​​ത്ത​​​​​​താ​​​​​​ണു തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യ​​​​​​ത്. വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം, വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ പ്ര​​​​​​മു​​​​​​ഖ സൗ​​​​​​ജ​​​​​​ന്യ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ഇ​​​​​​വ​​​​​​ർ​​​​​​ക്കു ന​​​​​​ഷ്‌​​​​​​ട​​​​​​മാ​​​​​​കും.

Kerala

പ്രകടമായത് വോട്ടർമാരുടെ ആവേശം

തി​രു​വ​ന​ന്ത​പു​രം: ഹൈ ​വോ​ൾ​ട്ടേ​ജ് പ്ര​ചാ​ര​ണ​ത്തി​നുശേ​ഷം ജ​നം ഒ​ഴു​കി​യെ​ത്തി വോ​ട്ട് ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു മു​ന്ന​ണി​ക​ളും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​പ്പോ​ഴും കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് യു​ഡി​എ​ഫ് ആ​ണ്. മു​ന്പ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം നൂ​റു സീ​റ്റ് വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ടു.

അ​ന്പ​തോ​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടിം​ഗ് ന​ട​ന്നു. ഇ​തി​ൽ കൂ​ടു​ത​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലാ​ണ്. ഇ​തൊ​രു ത​രം​ഗ​സൂ​ച​ന​യാ​യി യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ത്തു സീ​റ്റി​ൽ പോ​ളിം​ഗ് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. മ​റ്റു ര​ണ്ടി​ട​ത്ത് 79 ശ​ത​മാ​ന​മാ​ണു പോ​ളിം​ഗ്.

യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന ജി​ല്ല​യാ​ണു കോ​ഴി​ക്കോ​ട്. പാ​ല​ക്കാ​ട് ആ​റി​ട​ത്ത് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് വോ​ട്ടിം​ഗ്. നാ​ലി​ട​ങ്ങ​ളി​ൽ 79 ശ​ത​മാ​നം പോ​ളിം​ഗ് ഉ​ണ്ടാ​യി. എ​റ​ണാ​കു​ള​ത്തും ഏ​ഴി​ട​ത്തു വോ​ട്ടിം​ഗ് 80 ശ​ത​മാ​നം ക​ട​ന്നു. ക​ണ്ണൂ​രി​ലും ആ​ല​പ്പു​ഴ​യി​ലും നാ​ലു വീ​തം മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടി​ട​ത്തും 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വോ​ട്ടിം​ഗ് ഉ​ണ്ടാ​യി.

ഭ​ര​ണ​മാ​റ്റ​ത്തി​നുവേ​ണ്ടി​യു​ള്ള ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് വോ​ട്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ​തെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​തി​നു സ​മാ​ന​മാ​യ പാ​റ്റേ​ണി​ൽ വോ​ട്ടിം​ഗ് ന​ട​ന്നു എ​ന്നാ​ണു സൂ​ച​ന​ക​ൾ.

ഭ​ര​ണ​വി​രു​ദ്ധവി​കാ​രം ത​ന്നെ​യാ​യി​രു​ന്നു പി​ന്നാ​ലെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽപോ​ലും പ്ര​ക​ട​മാ​യ​ത്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണമു​ണ്ടാ​യ​താ​യും ക​രു​ത​പ്പെ​ടു​ന്നു. മ​ല​ബാ​ർ മേ​ഖ​ല​യി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മു​ണ്ടാ​കും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വോ​ട്ടിം​ഗി​ൽ ഒ​രു മ​ടു​പ്പ് ക​ണ്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ന​ത്ത പോ​ളിം​ഗ് ഉ​ണ്ടാ​യി. ട്വ​ന്‍റി 20 യു​ടെ സാ​ന്നി​ധ്യം കൊ​ണ്ടു ക​ടു​ത്ത പോ​രാ​ട്ടം ന​ട​ന്ന കു​ന്ന​ത്തു​നാ​ട് 84.09 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന ചി​റ്റൂ​രി​ൽ 84.63 ശ​ത​മാ​നം പേ​രും കു​ന്ദ​മം​ഗ​ല​ത്ത് 84.83 ശ​ത​മാ​നം വോ​ട്ടും രേ​ഖ​പ്പെ​ടു​ത്തി.

ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ എ​സ്ഐ​ആ​ർ വ​ഴി ന​ട​ത്തി​യ വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​നും വ​ലി​യൊ​രു പ​ങ്കു​ണ്ട്. പ​ഴ​യ പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ന്പ​തു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വ്, നേ​മം, തി​രു​വ​ന​ന്ത​പു​രം പോ​ലെ​യു​ള്ള ന​ഗ​ര​മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ട്ടി​ക​യി​ൽനി​ന്ന് വ​ൻ​തോ​തി​ൽ ഒ​ഴി​വാ​ക്ക​ലു​ണ്ടാ​യി. അ​തു​കൊ​ണ്ടുത​ന്നെ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ലി​യ കു​തി​പ്പു​ണ്ടാ​യെ​ങ്കി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ കു​റ​ഞ്ഞ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു പോ​ൾ ചെ​യ്ത​ത്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ വ​രു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രു​ടെ മി​ക​വ് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി എ​ന്ന് അ​വ​ർ വാ​ദി​ക്കു​ന്നു.

ബി​ജെ​പി​യാ​ക​ട്ടെ ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ൽ സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. നേ​മ​വും ക​ഴ​ക്കൂ​ട്ട​വു​മാ​ണ് അ​വ​ർ ഉ​റ​പ്പി​ക്കു​ന്ന ര​ണ്ടു സീ​റ്റു​ക​ൾ. അ​ട്ടി​മ​റി ന​ട​ന്നാ​ൽ മ​റ്റ് ഏ​താ​നും സീ​റ്റു​ക​ളി​ൽ കൂ​ടി വി​ജ​യി​ച്ചേ​ക്കാ​മെ​ന്നും അ​വ​ർ ക​രു​തു​ന്നു.

അ​ന്തി​മ വോ​ട്ട് ക​ണ​ക്കു വ​രു​ന്പോ​ൾ 80 ശ​ത​മാ​നം ക​ട​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. പോ​സ്റ്റ​ൽ വോ​ട്ടും സ​ർ​വീ​സ് വോ​ട്ടും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ വോ​ട്ടു​മെ​ല്ലാം ഇ​നി കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​തു​ണ്ട്. വോ​ട്ട് ശ​ത​മാ​ന​ത്തി​ലു​പ​രി വോ​ട്ട് ചെ​യ്യു​ന്ന​തി​നു ജ​നം കാ​ട്ടി​യ ഉ​ത്സാ​ഹ​മാ​ണു ശ്ര​ദ്ധേ​യ​മാ​യ​ത്.

ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ൽത​ന്നെ 16.23 ശ​ത​മാ​നം വോ​ട്ടിം​ഗ് ന​ട​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നാ​യ​പ്പോ​ൾ പോ​ളിം​ഗ് അ​ന്പ​തു ശ​ത​മാ​ന​ത്തോ​ള​മെ​ത്തി. ജ​നം ഇ​തു​പോ​ലെ ആ​വേ​ശ​ത്തോ​ടെ വോ​ട്ട് ചെയ്യാ​നെ​ത്തു​ന്ന​ത് ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ഭ​ര​ണ​ത്തു​ട​ർ​ച്ച​യാ​യി​രു​ന്നെ​ങ്കി​ൽ വോ​ട്ടിം​ഗി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വേ​ശം പ്ര​ക​ട​മാ​കു​മാ​യി​രു​ന്നി​ല്ല. ക​ടു​ത്ത ചൂ​ട് വ​ക വ​യ്ക്കാ​തെയാ​യി​രു​ന്നു ജ​ന​ങ്ങ​ൾ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്തു പോ​ലും 13 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു പ​റ​യു​ന്പോ​ൾ വോ​ട്ട് ചെ​യ്യു​ന്ന​തി​ലു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യം പ്ര​ക​ട​മാ​ണ്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഞ്ചി​നു ശേ​ഷ​മു​ള്ള ഒ​രു മ​ണി​ക്കൂ​റി​ൽ വെ​റും 3.27 ശ​ത​മാ​നം മാ​ത്ര​മാ​ണു വോ​ട്ടിം​ഗ് ന​ട​ന്ന​ത്. അ​ത് അ​ദ്ഭു​ത​ക​ര​മാ​യി തോ​ന്നു​ന്നു.

ഉ​യ​ർ​ന്ന പോ​ളിം​ഗും യു​ഡി​എ​ഫ് പ്ര​തീ​ക്ഷ​യും

മ​ല​ബാ​ർ മേ​ഖ​ല​യി​ലും എ​റ​ണാ​കു​ള​ത്തും രേ​ഖ​പ്പെ​ടു​ത്തി​യ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള പോ​ളിം​ഗ് യു​ഡി​എ​ഫി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഉ​യ​ർ​ന്ന പോ​ളിം​ഗ് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് രാഷ്‌ട്രീയ നി​രീ​ക്ഷ​ക​ർ കാ​ണാ​റു​ള്ള​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല: പത്തു മ​ണ്ഡ​ല​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് യു​ഡി​എ​ഫ് ത​രം​ഗ​മാ​യി
അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ന് സ​മാ​ന​മാ​യ വോ​ട്ട് ഏ​കീ​ക​ര​ണം ന​ട​ന്നാ​ൽ അ​ത് മ​ല​ബാ​റി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും യു​ഡി​എ​ഫി​ന് വ​ലി​യ മേ​ൽ​ക്കൈ ന​ൽ​കും.

ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന: പ​ട്ടി​ക​യി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം സ്വാ​ഭാ​വി​ക​മാ​യും ഉ​യ​ർ​ന്നു.

ന​ഗ​ര മ​ണ്ഡ​ല​ങ്ങ​ൾ: വ​ട്ടി​യൂ​ർ​ക്കാ​വ്, നേ​മം തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ത​മാ​നം ഉ​യ​ർ​ന്നെ​ങ്കി​ലും പോ​ൾ ചെ​യ്ത ആ​കെ വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഈ ​ശു​ദ്ധീ​ക​ര​ണം മൂ​ല​മാ​ണ്.

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് കേരളത്തിലെ സ്ത്രീ വോട്ടർമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർ. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്.

ആകെ സ്ത്രീ വോട്ടർമാരിൽ 81.19 % ഇത്തവണ വോട്ട് ചെയ്തു. 2021ലെക്കാൾ 7.25 ശതമാനം ആണ് ഇക്കുറി വർധന. പുരുഷ - സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനം തമ്മിൽ ആറ് ശതമാനത്തിന്‍റെ വ്യത്യാസമാണ് ഉള്ളത്.

സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,39,21,868 പേർ സ്ത്രീ വോട്ടർമാരായിരുന്നു. കണക്കുകൾ പ്രകാരം 1,13,03,016 സ്ത്രീ വോട്ടർമാർ ഇക്കുറി വോട്ട് ചെയ്തു.

2021ൽ 1,41,64,697 സ്ത്രീ വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ൽ 73.94 % സ്ത്രീ വോട്ടർമാരുടെ പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് സ്ത്രീ വോട്ടർമാരുടെ ഉയർന്ന പോളിംഗ് ശതമാനം 1987ലായിരുന്നു. 1987ൽ 80.58% സ്ത്രീ വോട്ടർമാരായിരുന്നു വോട്ട് ചെയ്തത്.

Kerala

പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.

അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.

അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.

Kerala

പാ​ല​ക്കാ​ട്ട് ശോഭ സുരേന്ദ്രന്‍റെ കൂടെ വന്നവർ പ​ണം ന​ൽ​കിയതായി ആരോപണം; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി പ​ണം ന​ൽ​കു​ന്നു​വെ​ന്ന് പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കു​ന്നു എ​ന്ന ആ​രോ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു.

ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും ക​ണ്ണാ​ടി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് സ്ഥാ​നാ​ർ​ഥി മ​ട​ങ്ങി​യ ശേ​ഷം കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​യോ​ധി​ക​യ്ക്ക് പ​ണം ന​ൽ​കി എ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

5000 രൂ​പ​യാ​ണ് വോ​ട്ട​ർ​ക്ക് ന​ൽ​കി​യെ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. പി​ന്നീ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ശോ​ഭ​യും കൂ​ട്ട​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് ത​ർ​ക്കി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മാ​യ്ച്ചു​ക​ള​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

National

എ​സ്​ഐ​ആ​ര്‍: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ 91 ല​ക്ഷം പേ​ര്‍ പു​റ​ത്ത്

കോ​​​​ല്‍​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ല്‍ വോ​​​​​ട്ട​​​​​ര്‍​പ്പ​​​​​ട്ടി​​​​​ക തീ​​​​​വ്ര പ​​​​​രി​​​​​ഷ്‌​​​​​ക​​​​​ര​​​​​ണം (എ​​​​​സ്​​​​​ഐ​​​​​ആ​​​​​ര്‍) പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ വോ​​​​​ട്ട​​​​​ര്‍ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്ന് 91 ല​​​​​ക്ഷം പേ​​​​​ര്‍ പു​​​​​റ​​​​​ത്താ​​​​​യി.

അ​​​​തേ​​​​സ​​​​മ​​​​യം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ അ​​​​​ന്തി​​​​​മ വോ​​​​​ട്ട​​​​​ര്‍ പ​​​​​ട്ടി​​​​​ക ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​സി​​​​​ദ്ധീ​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ക്‌​​​​ടോ​​​​ബ​​​​​റി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 7.66 കോ​​​​​ടി വോ​​​​​ട്ട​​​​​ര്‍​മാ​​​​​രി​​​​​ല്‍ 11.85 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം കു​​​​​റ​​​​​വാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ബം​​​​​ഗാ​​​​​ളി​​​​​ലെ 294 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 152 എ​​​​​ണ്ണ​​​​​ത്തി​​​​​ല്‍ 23നും ​​​​​ബാ​​​​​ക്കി 142 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 29നും ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും.

Kerala

വി​​​ധി​​​യെ​​​ഴു​​​താ​​​ൻ 2.71 കോ​ടി വോ​ട്ട​ർ​മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു വി​​​ധി​​​യെ​​​ഴു​​​താ​​​ൻ 2,71,42,952 വോ​​​ട്ട​​​ർ​​​മാ​​​ർ. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള അ​​​ന്തി​​​മ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ 1,32,20,811 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 1,39,21,868 സ്ത്രീ​​​ക​​​ളും 273 ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ​​​മാ​​​രു​​​മാ​​​ണു​​​ള്ള​​​ത്.

കൂ​​​ടാ​​​തെ 53,984 സ​​​ർ​​​വീ​​​സ് വോ​​​ട്ട​​​ർ​​​മാ​​​ർ കൂ​​​ടി​​​യു​​​ണ്ട്. ഇ​​​തു​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്പോ​​​ൾ ആ​​​കെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം 2,71,96,936 പേ​​​രാ​​​യി ഉ​​​യ​​​രും.

18നും 19​​​നും ഇ​​​ട​​​യി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ 4,66,408 പേ​​​രു​​​ണ്ട്. 2,34,707 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 2,31,701 സ്ത്രീ​​​ക​​​ളു​​​മാ​​​ണ്. 20- 29 വ​​​യ​​​സി​​​ന് ഇ​​​ട​​​യി​​​ൽ 45.72 ല​​​ക്ഷം പേ​​​രു​​​ണ്ട്. 22.89 ല​​​ക്ഷം പു​​​രു​​​ഷ​​​ൻ​​​മാ​​​രും 22.83 ല​​​ക്ഷം സ്ത്രീ​​​ക​​​ളും.

Kerala

വോ​ട്ട​ർ​ക്ക് ക​ത്തു​മാ​യി മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ർ: വോ​​​ട്ട് തേ​​​ടി ക​​​ത്തു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വോ​​​ട്ട​​​റെ​​​യും പേ​​​രെ​​​ടു​​​ത്ത് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ക​​​ത്താ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 2,05,273 വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ​​​യും പേ​​​രി​​​ല്‍ അ​​​ച്ച​​​ടി​​​ച്ച ക​​​ത്തു​​​ക​​​ള്‍ പാ​​​ര്‍​ട്ടി​​​ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വീ​​​ടു​​​ക​​​യ​​​റി വി​​​ത​​​ര​​​ണം ചെ​​​യ്തു. പേ​​​രും വീ​​​ട്ടു​​​ന​​​മ്പ​​​റും വി​​​ലാ​​​സ​​​വും അ​​​ച്ച​​​ടി​​​ച്ച ക​​​ത്താ​​​ണ് ഓ​​​രോ വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ല​​​ഭി​​​ച്ച പി​​​ന്തു​​​ണ​​​യ്ക്ക് ന​​​ന്ദി പ​​​റ​​​ഞ്ഞാ​​​ണ് ക​​​ത്ത് തു​​​ട​​​ങ്ങു​​​ന്ന​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ വി​​​ക​​​സ​​​ന​​​ങ്ങ​​​ളാ​​​ണു ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

“പ്രി​​​യ​​​പ്പെ​​​ട്ട..... ന​​​ന്ദി​​​പൂ​​​ര്‍​വം തു​​​ട​​​ങ്ങ​​​ട്ടെ. ക​​​ഴി​​​ഞ്ഞ ര​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും വ​​​ലി​​​യ പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ന​​​മ്മു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് എ​​​നി​​​ക്ക് ല​​​ഭി​​​ച്ച​​​ത്. അ​​​ര്‍​പ്പി​​​ച്ച വി​​​ശ്വാ​​​സം എ​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ ​​​സ്‌​​​നേ​​​ഹ​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ള്‍ ന​​​ന്ദി പ​​​റ​​​ഞ്ഞു​​​തീ​​​ര്‍​ക്കാ​​​നാ​​​വാ​​​ത്ത ക​​​ട​​​പ്പാ​​​ടാ​​​യി മ​​​ന​​​സി​​​ല്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യാ​​​ണ് ഞാ​​​ന്‍. എ​​​ന്‍റെ പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശ​​​ക്തി​​​യാ​​​ണ് ഈ ​​​മ​​​ണ്ഡ​​​ല​​​വും ഇ​​​വി​​​ടു​​​ത്തെ ജ​​​ന​​​സ​​​മൂ​​​ഹ​​​വും...’’ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ക​​​ത്ത് തു​​​ട​​​രു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി സം​​​സ്ഥാ​​​നം മു​​​ഴു​​​വ​​​ന്‍ പ്ര​​​ചാ​​​ര​​​ണം ന​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​ണു പ്ര​​​ചാ​​​ര​​​ണം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. കെ​​​പി​​​സി​​​സി അം​​​ഗം വി.​​​പി. അ​​​ബ്ദു​​​ല്‍ റ​​​ഷീ​​​ദാ​​​ണ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ. ​​​ര​​​ഞ്ജി​​​ത്താ​​​ണ് എ​​​ന്‍​ഡി​​​എ സ്ഥ​​​നാ​​​ര്‍​ഥി. വ​​​ന്‍ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് ധ​​​ര്‍​മ​​​ട​​​ത്ത് മൂ​​​ന്നു​ മു​​​ന്ന​​​ണി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന​​​ത്.

District News

ജി​ല്ല​യി​ൽ ആ​കെ 20,84,011 വോ​ട്ട​ർ​മാ​ർ

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ആ​കെ​യു​ള്ള​ത് 20,84,011 സ​മ്മ​തി​ദാ​യ​ക​ർ. ജി​ല്ല​യി​ലെ 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 9,96,263 പു​രു​ഷ വോ​ട്ട​ർ​മാ​രും 10,87,727 സ്ത്രീ ​വോ​ട്ട​ർ​മാ​രും 21 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് 20,84,011 വോ​ട്ട​ർ​മാ​രാ​ണു​ള്ള​തെ​ന്ന് ക​ളക്ട​ർ എ​ൻ. ദേ​വി​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

26,451 യു​വ വോ​ട്ട​ർ​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. വ​യോ​ജ​ന​ങ്ങ​ളി​ൽ 16, 024 വോ​ട്ട​ർ​മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രി​ൽ 18,904 വോ​ട്ട​ർ​മാ​രു​മു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ 1094 സ്ഥ​ല​ങ്ങ​ളി​ലാ​യി 2256 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ആ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ത്.440 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. 1816 എ​ണ്ണം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും.


55 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും 11 പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ആ​കെ 180 പ്ര​ശ്ന ബാ​ധി​ത പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.​
ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ പേ​ര്, പോ​ളിം​ഗ്സ്റ്റേ​ഷ​നു​ക​ൾ, പു​രു​ഷ, സ്ത്രീ, ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ,ആ​കെ എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം:​ ക​രു​നാ​ഗ​പ്പ​ള്ളി - 214, 104221, 110031, 2, 214254. ച​വ​റ - 188, 86924, 91537, 2 ,178463. കു​ന്ന​ത്തൂ​ർ -227, 97993, 107386, 2, 205381. കൊ​ട്ടാ​ര​ക്ക​ര - 204, 91414 ,101461, 0 ,192875. പ​ത്ത​നാ​പു​രം - 196, 85090 ,94401, 1, 179492. പു​ന​ലൂ​ർ - 220, 93759, 103325, 2 ,197086. ച​ട​യ​മം​ഗ​ലം - 204, 95610, 105933, 1, 201544. കു​ണ്ട​റ - 226, 98547, 107411, 4 , 205962. കൊ​ല്ലം - 190, 79028, 84999, 2, 164029. ഇ​ര​വി​പു​രം 191, 80994, 87293, 3, 168290. ചാ​ത്ത​ന്നൂ​ർ 196, 82683, 93950, 2, 176635. ആ​കെ 2256, 996263, 1087727, 21, 2084011-

 

National

എസ്ഐആർ: 1.70 കോടി വോട്ടർമാരുടെ കുറവ്

ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ളം, ഗു​​ജ​​റാ​​ത്ത്, രാ​​ജ​​സ്ഥാ​​ൻ, ഛത്തീ​​സ്ഗ​​ഡ്, ഗോ​​വ, പു​​തു​​ച്ചേ​​രി, ല​​ക്ഷ​​ദ്വീ​​പ്, ആ​​ൻ​​ഡ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​സ്ഐ​​ആ​​റി​​നു ശേ​​ഷം വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 1.70 കോ​​ടി​​യു​​ടെ കു​​റ​​വ്.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​ർ 27ന് ​​എ​​സ്ഐ​​ആ​​ർ ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും 21.45 കോ​​ടി വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു.

അ​​ന്തി​​മ വോ​​ട്ട​​ർ​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണം 19.75 കോ​​ടി​​യാ​​യി. ഗു​​ജ​​റാ​​ത്തി​​ൽ മാ​​ത്രം 68 ല​​ക്ഷം വോ​​ട്ട് കു​​റ​​ഞ്ഞു.

National

സ്ത്രീവോട്ടർമാരെ ഒപ്പം ചേർക്കാൻ വാഗ്ദാനങ്ങളുമായി പളനിസ്വാമി

ചെ​​​ന്നൈ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പേ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച് വോ​​​ട്ട​​​ർ​​​മാ​​​രെ ഒ​​പ്പം​​കൂ​​ട്ടാ​​ൻ ത​​മി​​ഴ്നാ​​ട്ടി​​ൽ എ​​​ഐ​​​എ​​​ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​പ്പാ​​​ടി. കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​യു​​ടെ ശ്ര​​മം.

ആ​​​ദ്യ​​​ഘ​​​ട്ട​ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​ന്നു പ്ര​​ത്യേ​​കം​​ പ​​റ​​ഞ്ഞു​​ള്ള പ്ര​​​ഖ്യാ​​​പ​​​നം പ്ര​​​ധാ​​​ന​​​മാ​​​യും സ്ത്രീ​​​വോ​​​ട്ട​​​ർ​​​മാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ്.

മ​​​ഗ​​​ളി​​​ർ കു​​​ല​​​വി​​​ള​​​ക്ക് തി​​​ട്ടം പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സ്ത്രീ ​​റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു പ്ര​​​തി​​​മാ​​​സം 2,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് ഒ​​രു വാ​​​ഗ്ദാ​​​നം.

തു​​​ക നേ​​​രി​​​ട്ട് കു​​​ടും​​​ബ​​​നാ​​​ഥ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​ൽ നി​​​ക്ഷേ​​​പി​​​ക്കും. വ​​​നി​​​താ​ യാ​​​ത്രി​​​ക​​​ർ​​​ക്കു സി​​​റ്റി​​​ബ​​​സു​​​ക​​​ളി​​​ൽ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന സൗ​​​ജ​​​ന്യ​​​യാ​​​ത്ര പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും ന​​​ൽ​​​കു​​​മെ​​​ന്ന​​​താ​​ണ് അ​​ടു​​ത്ത​​ത്.

അ​​​മ്മ ഹൗ​​​സിം​​​ഗ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം കോ​​​ൺ​​​ക്രീ​​​റ്റ് വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കും. കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന 125 ദി​​​വ​​​സ​​​ത്തി​​​ൽ​​​നി​​​ന്ന് ഗ്രാ​​​മീ​​​ണ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് 150 ദി​​​വ​​​സ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തും.

അ​​​മ്മ ടൂ ​​​വീ​​​ല​​​ർ പ​​​ദ്ധ​​​തി, അ​​​ഞ്ചു​​​ല​​​ക്ഷം വ​​​നി​​​ത​​​ക​​​ൾ​​​ക്കു 25,000 രൂ​​​പ സ​​​ബ്സി​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി എം​​​ജി​​​ആ​​​റി​​​ന്‍റെ നൂ​​​റ്റി​​​യൊ​​​ന്പ​​​താം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ, അ​​​ന്ത​​​രി​​​ച്ച നേ​​​താ​​​വി​​​ന്‍റെ പ്ര​​​തി​​​മ​​​യി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന അ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം.

National

എ​സ്ഐ​ആ​ർ ക​ര​ട്: മ​ധ്യ​പ്ര​ദേ​ശി​ൽ 42.74 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ക​ര​ട് പ​ട്ടി​ക​യി​ൽ 42.74 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. ആകെ 5,74,06,143 വോ​ട്ട​ർ​മാ​രി​ൽ 5,31,31,983 പേ​രാ​ണ് എ​ന്യു​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കി​യ​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ സ​ഞ്ജീ​വ് കു​മാ​ർ ഝാ ​അ​റി​യി​ച്ചു.

42,74,160 വോ​ട്ട​ർ​മാ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കാ​ത്ത​ത്. ഇ​തി​ൽ 8.46 ല​ക്ഷം വോ​ട്ട​ർ​മാ​ർ മ​ര​ണ​മ​ട​ഞ്ഞ​താ​ണ്. 31.51 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ക​ട്ടെ താ​മ​സം മാ​റി​യ​വ​രാ​ണ്. 2.77 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്ക് ര​ണ്ടി​ട​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

തീ​​വ്ര വോ​​ട്ട​​ർപ​​ട്ടി​​ക പ​​രി​​ഷ്ക​​ര​​ണം; 25 ല​ക്ഷം വോട്ടർമാർ കാണാമറയത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ആ​​​രു​​​ടെ​​​യും വോ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ടി​​​ല്ലെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ ഖേ​​​ൽ​​​ക്ക​​​ർ. ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത രാ​​​ഷ്‌ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​ത്ത 25 ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക ഉ​​​ട​​​ൻ ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് കൈ​​​മാ​​​റും. ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ പ​​​ട്ടി​​​ക രാ​‌​‌​‌ഷ‌്ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ന​​​ൽ​​​കും. ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം ത​​​ർ​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കു രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി വോ​​​ട്ട് ഉൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ നൂ​​​റു ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ 99.7 ശ​​​ത​​​മാ​​​ന​​​വും പൂ​​​ർ​​​ത്തി​​​യാ​​​യി. ബി​​​എ​​​ൽ​​​എ, ബി​​​എ​​​ൽ​​​ഒ മീ​​​റ്റിം​​​ഗ് ന​​​ട​​​ത്താ​​​ത്ത ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ മീ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത 25.01 ല​​​ക്ഷ​​​ത്തി​​​ൽ 6.44 ല​​​ക്ഷം പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്. 1.31 ല​​​ക്ഷം പേ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഇ​​​ര​​​ട്ടി​​​പ്പാ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടു. ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​ർ 7.11 ല​​​ക്ഷ​​​മാ​​​ണ്.

8.19 ല​​​ക്ഷം പേ​​​ർ സ്ഥി​​​ര​​​മാ​​​യി താ​​​മ​​​സം മാ​​​റി​​​യ​​​വ​​​രാ​​​യു​​​ണ്ട്. ഫോം ​​​വാ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​രോ, വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും തി​​​രി​​​കെ​​​യേ​​​ൽ​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​വ​​​രോ ആ​​​യി 1.93 ല​​​ക്ഷം പേ​​​രു​​​ണ്ട്. ഇ​​​തി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രും ഇ​​​ര​​​ട്ടി​​​പ്പാ​​​യി ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന 7.75 ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 17.26 ല​​​ക്ഷം പേ​​​രു​​​ടെ പ​​​ട്ടി​​​ക ക​​​ര​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പ് പ്ര​​​ത്യേ​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ​​​ക്ക് ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം പ്ര​​​തി​​​നി​​​ധി എം.​​​വി ജ​​​യ​​​രാ​​​ജ​​​ൻ, മു​​​സ്‌​​​ലിം ലീ​​​ഗ് പ്ര​​​തി​​​നി​​​ധി മു​​​ഹ​​​മ്മ​​​ദ് ഷാ ​​​എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

2025 ഒ​​​ക്ടോ​​​ബ​​​റി​​​ൽ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ത്ര​​​യും പേ​​​ർ എ​​​ങ്ങ​​​നെ ര​​​ണ്ട് മാ​​​സ​​​ത്തി​​​നി​​​റ​​​പ്പു​​​റം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രാ​​​യി മാ​​​റു​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു യോ​​​ഗ​​​ത്തി​​​ൽ രാ​​​ഷ‌്ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച പ്ര​​​ധാ​​​ന ചോ​​​ദ്യം. എ​​​ന്നാ​​​ൽ, ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ ഇ​​​ന്നുത​​​ന്നെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ബൂ​​​ത്ത് തി​​​രി​​​ച്ചു​​​ള്ള പ​​​ട്ടി​​​ക ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ ബി​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സി​​​ഇ​​​ഒ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ന് പു​​​റ​​​മേ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലും സം​​​ശ​​​യ​​​ങ്ങ​​​ളു​​​യ​​​ർ​​​ന്നു. മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​ർ ആ​​​റ് ല​​​ക്ഷ​​​മെ​​​ന്ന ക​​​ണ​​​ക്ക് ശ​​​രി​​​യ​​​ല്ലെ​​​ന്നും ഇ​​​ത് ഏ​​​തു രേ​​​ഖ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എം.​​​കെ. റ​​​ഹ്മാ​​​ൻ ചോ​​​ദി​​​ച്ചു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നാ​​​ലാ​​​ണ് ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​തെ​​​ന്ന് സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി സ​​​ത്യ​​​ൻ മൊ​​​കേ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​ത്യു ജോ​​​ർ​​​ജ് (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്), ആ​​​ന​​​ന്ദ് കു​​​മാ​​​ർ (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം), ജെ.​​​ആ​​​ർ പ​​​ത്മ​​​കു​​​മാ​​​ർ (ബി​​​ജെ​​​പി), പി.​​​ജി പ്ര​​​സ​​​ന്ന​​​കു​​​മാ​​​ർ (ആ​​​ർ​​​എ​​​സ്പി) എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച; 38,994 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച (ഡി​സം​ബ​ർ 11) ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങും. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1,53,37176 പേ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 470, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 77, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 7, മു​നി​സി​പ്പാ​ലി​റ്റി - 47, കോ​ർ​പ്പ​റേ​ഷ​ൻ - 3) 12391 വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 9015, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 1177, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 182, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് - 1829, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡ് - 188) വ്യാ​ഴാ​ഴാ​ച (ഡി​സം​ബ​ർ 11) വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള 1,53,37,176 വോ​ട്ട​ർ​മാ​രി​ൽ 7,24,6,269 പേ​ർ പു​രു​ഷ​ൻ​മാ​രും 8,09,0746 പേ​ർ സ്ത്രീ​ക​ളും 161 പേ​ർ ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സു​മാ​ണ്. 3,293 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 38994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് (18,974 പു​രു​ഷ​ന്മാ​രും, 20,020 സ്ത്രീ​ക​ളും) മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് 28,274 ഉം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 3,742 ഉം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 681 ഉം, ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യ്ക്ക് 5,546 ഉം, ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 751 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​കെ 18,274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി (തൃ​ശൂ​ർ- 81, പാ​ല​ക്കാ​ട്- 180, മ​ല​പ്പു​റം- 295, കോ​ഴി​ക്കോ​ട്- 166, വ​യ​നാ​ട്— 189, ക​ണ്ണൂ​ർ- 1025 , കാ​സ​ർ​ഗോ​ഡ്- 119) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ക​ഴി​ഞ്ഞ 18,274 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 49,019 ബാ​ല​റ്റ് യൂ​ണി​റ്റും പോ​ളി​ങ്ങി​നാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. 2,631 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6,943 ബാ​ല​റ്റ് യൂ​ണി​റ്റും റി​സ​ർ​വാ​യി ക​രു​തി​യി​ട്ടു​ണ്ട്.

Kerala

വോ​ട്ട​ർ​മാ​ർ: ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഒന്നേകാൽ കോടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഒ​​​ൻ​​​പ​​​തി​​​നു ന​​​ട​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ധി​​​യെ​​​ഴു​​​തു​​​ന്ന​​​ത് 1.32 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ. ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു സ​​​മാ​​​പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ചൊ​​​വ്വാ​​​ഴ്ച വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ 595 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​മാ​​​യ കൊ​​​ട്ടി​​​ക്ക​​​ലാ​​​ശ​​​ത്തി​​​നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഒ​​​രു സ്ഥ​​​ല​​​ത്ത് വി​​​വി​​​ധ രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ക​​​ലാ​​​ശ​​​ക്കൊ​​​ട്ട് ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ർ​​​ഗ ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​കാം.

രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്ന​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്. ര​​​ണ്ടു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 1199 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 23,576 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ലും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ 14 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പി​​​ല്ല.

14 ഇ​​​ട​​​ത്തും ഇ​​​ട​​​തു​​​ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​തി​​​രി​​​ല്ല. ര​​​ണ്ടു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും​​​കൂ​​​ടി 75,633 പേ​​​രാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ഒ​​​ന്നാം​​​ഘ​​​ട്ടം ഒ​​​മ്പതി​​​ന്

ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ-1,32,83,739
പു​​​രു​​​ഷ​​​ന്മാ​​​ർ-62,51,219
സ്ത്രീ​​​ക​​​ൾ-70,32,444
ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-126
പ്ര​​​വാ​​​സി​​​ക​​​ൾ-456

ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ-595

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ-471
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ-75
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-39
കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ-3
ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത്-7

ആ​​​കെ വാ​​​ർ​​​ഡു​​​ക​​​ൾ-11,168

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-8310
ബ്ലോ​​​ക്ക്-1090
ജി​​​ല്ലാ​​​ പ​​​ഞ്ചാ​​​യ​​​ത്ത്-164
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-1371
കോ​​​ർ​​​പറേ​​​ഷ​​​ൻ-233

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ-36,630

പു​​​രു​​​ഷ​​​ന്മാ​​​ർ-17,056
സ്ത്രീ​​​ക​​​ൾ-19,573
ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-1

ര​​​ണ്ടാം​​​ഘ​​​ട്ടം 11ന്

ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ-1,53,78,937
പു​​​രു​​​ഷ​​​ന്മാ​​​ർ-72,65,710
സ്ത്രീ​​​ക​​​ൾ-81,13,064
ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-163
പ്ര​​​വാ​​​സി-3293

ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ-604

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-470
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്-77
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-47
കോ​​​ർ​​​പറേ​​​ഷ​​​ൻ-3
ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്-7

ആ​​​കെ വാ​​​ർ​​​ഡു​​​ക​​​ൾ-12,408

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-9,027
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്-1,177
ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്-182
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-1834
കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ-188.

Kerala

പാട്ടിൽ വോട്ടുപിടിക്കാൻ പി.ജെയും അപുവും; ഈണം സന്ധ്യയിൽ ലയിച്ച് വോട്ടർമാർ

കോ​ട്ട​യം: പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു... വോ​ട്ടെ​ല്ലാം യു​ഡി​എ​ഫി​നാ​യി... പാ​ട്ടു​പാ​ടി വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ക​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. രാ​ഷ്‌​ട്രീ​യ​ത്തി​നൊ​പ്പം സം​ഗീ​ത​വും കൃ​ഷി​യും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ജോ​സ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ വേ​റി​ട്ട വ​ഴി​യി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ര്‍​ഥം പാ​ട്ടു​പാ​ടി​യാ​ണ് ജോ​സ​ഫ് വോ​ട്ടു തേ​ടു​ന്ന​ത്. ഈ​ണം സ​ന്ധ്യ എ​ന്ന പേ​രി​ലാ​ണ് ജോ​സ​ഫും മ​ക​ന്‍ അ​പു ജോ​സ​ഫും പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ല്‍ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി എ​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​തി​ര​മ്പു​ഴ ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജ​യ്‌​സ​ണ്‍ ജോ​സ​ഫി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​തി​ര​മ്പു​ഴ​യി​ല്‍ ന​ട​ന്ന ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പാ​ട്ടും വ​ര്‍​ത്ത​മാ​ന​വു​മാ​യി ജോ​സ​ഫ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചു.

പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു, പൂ​വ​ള്ളി കു​ടി​ലി​ലേ​തേ, പാ​ടാം ന​മു​ക്ക് പാ​ടാം വീ​ണ്ടു​മൊ​രു പ്രേ​മ​ഗാ​നം എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ജോ​സ​ഫ് പാ​ടി​യ​ത്. ഉ​ല്ലാ​സ പൂ​ത്തി​രി​ക​ള്‍ ക​ണ്ണി​ല​ണി​ഞ്ഞ​വ​ളേ, മേ​രി സ​പ്‌​നോ​കീ റാ​ണി ക​ബ് ആ​യേ​ഗീ തൂ ​എ​ന്നീ പാ​ട്ടു​ക​ള്‍ അ​പു​വും ആ​ല​പി​ച്ചു.

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും പ്ര​ശ​സ്ത ഗാ​യി​ക സോ​ണി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ വ​ന്ന​ല്ലോ, വ​യ​നാ​ട്ടി​ല്‍ വ​ന്ന​ല്ലോ എ​ന്ന ഗാ​നം ആ​ല​പി​ച്ച് പി.​ജെ അ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​ന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്ലാ​മ​ര്‍ പ്ര​ചാ​ര​ക​നാ​യി പി.​ജെ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തി​നു പു​റ​മേ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലാ​ണ് ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം അ​ര​ങ്ങേ​റു​ന്ന​ത്.

District News

ആരാണ് അംഗിരസ്? കുമരകത്തെ സ്ഥാനാർഥിയോടു വോട്ടർമാർ ചോദിക്കുന്നു

കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്‍റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന്‍ എന്ന അംഗിരസിന്‍റെ പിതാവ് മകനെ സ്‌കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്‌കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്‍റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്‍ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്‍റപ്പനും മത്സരിക്കുന്നു.

Latest News

Corehub Up