x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് കെ​പി​സി​സി; സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യ്‌​ക്കെ​തി​രെ ഇ​ഡി​ക്ക് പ​രാ​തി


Published: June 11, 2026 08:07 AM IST | Updated: June 11, 2026 08:07 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ സി​എം​ആ​ർ​എ​ൽ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ​സ്.​എ​ൻ. ശ​ശി​ധ​ര​ൻ ക​ർ​ത്ത ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യ്‌​ക്കെ​തി​രെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം ന​ട​ത്ത​മെ​ന്നും കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​സി. ശ്രീ​കു​മാ​ർ കൊ​ച്ചി​യി​ലെ ഇ​ഡി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി.

എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ നി​ല​വി​ൽ ഇ​ഡി അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ശ​ശി​ധ​ര​ൻ ക​ർ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. മ​ണ്ഡ​ല​ത്തി​ൽ വെ​റും 126 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ (ഭാ​ര്യ സ​ഹോ​ദ​ര​ൻ) എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത വി​വി​ധ സാ​മു​ദാ​യി​ക സം​ഘ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് നാ​ട്ടി​ൽ ആ​രോ​പ​ണ​മു​ണ്ടെ​ന്നും ശ്രീ​കു​മാ​ർ പ​റ​യു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. സി​എം​ആ​ർ​എ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും ന​ട​ത്തി​യ മു​ഴു​വ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഫോ​ൺ കോ​ളു​ക​ളും മ​ണ​ലൂ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ധ​ന​വി​നി​യോ​ഗ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ശ്രീ​കു​മാ​ർ ഇ​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : KPCC ED complaint CMRL Sasidharan Kartha voters

Recent News

Corehub Up