x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​സ്ഥല​ങ്ങ​ളി​ലെ പു​ക​വ​ലി; ഹ​​​​ര്‍​ജി​​​​യു​​​​മാ​​​​യി വീ​​​​ണ്ടും പ്ര​​​​ഫ. മോ​​​​ന​​​​മ്മ കോ​​​​ക്കാ​​​​ട്

വെബ് ഡെസ്‌ക്
Published: October 9, 2026 03:02 AM IST | Updated: October 9, 2026 03:02 AM IST

കൊ​​​​ച്ചി: പൊ​​​​തു​​​​സ്ഥ​​​ല​​​​ങ്ങ​​​​ളി​​​​ലെ പു​​​​ക​​​​വ​​​​ലി നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പു​​​​ക​​​​വ​​​​ലി നി​​​​രോ​​​​ധ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ പ്ര​​​​ഫ. മോ​​​​ന​​​​മ്മ കോ​​​​ക്കാ​​​​ട് വീ​​​​ണ്ടും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍. കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല​​​​ട​​​​ക്കം പൊ​​​​തു​​​​സ്ഥ​​​ല​​​ങ്ങ​​​​ളി​​​​ലെ പു​​​​ക​​​​വ​​​​ലി വ്യാ​​​​പ​​​​ക​​​​മാ​​​​യെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി നി​​​​രോ​​​​ധ​​​​നം ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ചി​​​​ത്ര​​​​ങ്ങ​​​​ള്‍ സ​​​​ഹി​​​​ത​​​​മാ​​​​ണു ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പൊ​​​​തു​​​​സ്ഥ​​​​ല​​​​ത്തെ പു​​​​ക​​​​വ​​​​ലി ത​​​​ട​​​​യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്ന് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. പു​​​​ക​​​​വ​​​​ലി നി​​​​രോ​​​​ധി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​മ്പ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ലെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും ഇ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് 2016ല്‍ ​​​​കൊ​​​​ണ്ടു​​​വ​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ തു​​​​ട​​​​രാ​​​​നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ഒ​​​​റ്റ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും പൊ​​​​തു​​​​വെ പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. പൊ​​​​തു​​​​സ്ഥ​​​ല​​​ത്തെ പു​​​​ക​​​​വ​​​​ലി നി​​​​രോ​​​​ധ​​​​ന​​​​ത്തെ​​​യും പു​​​​ക​​​​വ​​​​ലി​​​​യു​​​​ടെ ദോ​​​​ഷ​​​​വ​​​​ശ​​​​ങ്ങ​​​​ളെ​​​​യും കു​​​​റി​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Tags : no smoking polluted petition court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up